തിരുവനന്തപുരം : ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമവിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവർത്തൻ കെ.എംബഷീറിനെ കൊലപ്പെടുത്തിയ, മറവിരോഗക്കാരനാണെന്ന് ഡോക്ടർമാർ സർട്ടിഫൈ ചെയ്ത ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ ഭരണത്തലവനാക്കിയ സർക്കാർ തീരുമാനം അത്യന്തം ഹീനവും, നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള മീഡിയ പേഴ്സൺ യുണിയൻഅഭിപ്രായപ്പെട്ടു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കൊലകുറ്റത്തിന് വിചാരണ നേരിടുന്ന പ്രതിയെ ഇത്തരംപദവികളിൽ നിയമിക്കുന്നതിലൂടെ, ഔദ്യോഗികമായി മാന്യമായി നീതിപൂർവം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണ്. ആയതിനാൽ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ്എം റഫീഖ്, ജനറൽ സെക്രട്ടറി സുവീഷ് ബാബു, ട്രഷറർ ഷാഫി ചങ്ങരംകുളം, സംസ്ഥാന കോർകമ്മിറ്റി ചെയർമാൻ വി. സെയ്ദ് , കൺവീനർ പീറ്റർ ഏഴിമല എന്നിവർ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്.
പൊന്നാനി: ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒട്ടേറെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്‌പൊന്നാനി കാരകുന്നത്ത് തറവാട്. ഗാന്ധിയൻ ദർശനം നെഞ്ചേറ്റിയ ഇവിടത്തെ കെ വിബാലകൃഷ്ണമേനോന്റെയും പൊന്നാനി ഗാന്ധി കെ വി രാമൻ മേനോന്റെയും എ വി ഹൈസ്കൂളിൽഅധ്യാപകനായെത്തിയ കേരള ഗാന്ധി കെ കേളപ്പന്റെയും പോരാട്ട ചരിത്രം വീറുറ്റതാണ്. മലബാർസമരകാലത്ത് 1921ൽ മൂന്നുപേരെയും ബ്രിട്ടീഷ് സൈന്യം കള്ളക്കേസിൽ അറസ്റ്റ് ചെയ്തത് ഈതറവാട്ടു മുറ്റത്തുവച്ചാണ്. ശത്രുസൈന്യത്തെ നേരിടുന്ന രീതിയിൽ ആയുധങ്ങളുമായി പട്ടാളം തറവാട് വളഞ്ഞപ്പോൾ കെ വിരാമൻ മേനോന്റെ സഹോദരീപുത്രി അമ്മുക്കുട്ടി പട്ടാള മേധാവിയോട് ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾകാലങ്ങൾ പിന്നിട്ടിട്ടും മതിൽക്കെട്ടുകളിൽ പെൺധൈര്യത്തിന്റെ അലയൊലികളായുണ്ട്. പട്ടാളംവീടുവളഞ്ഞ സമയത്ത് മൂന്നുപേരും വീട്ടിലില്ലായിരുന്നു. വീട്ടിൽ സ്ത്രീകൾ മാത്രമാണുള്ളതെന്നുംആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ കയറരുതെന്നും അവർ പറഞ്ഞു. അമ്മുക്കുട്ടിയുടെആത്മധൈര്യം അമ്പരിപ്പിച്ച പട്ടാള മേധാവി ഒടുവിൽ മാപ്പുപറഞ്ഞതും ചരിത്രം. എന്നാൽ തറവാട്ട് പരിസരത്ത് തമ്പടിച്ച സൈന്യം കെ കേളപ്പൻ, കെ വി രാമൻ മേനോൻ, കെ വിബാലകൃഷ്ണമേനോൻ എന്നിവർ എത്തിയതോടെ അറസ്റ്റ് ചെയ്‌ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കലാപകാരികളെ സഹായിച്ചു, കള്ള് ഷാപ്പ് കത്തിച്ചു, പൊലീസ് സ്റ്റേഷൻ ആക്രമിച്ചുതുടങ്ങിയവയായിരുന്നു കുറ്റം. 11 മാസത്തെ തടവ് ശിക്ഷക്കിടെ രോഗബാധിതനായി കെ വിബാലകൃഷ്ണമേനോൻ ജയിലിൽ മരിച്ചു. ഇതോടെ അദ്ദേഹവും മലബാർ സമരത്തിന്റെ രക്തസാക്ഷിയായി. കാരകുന്നത്ത് തറവാടിന്റെ മകന്റെ രക്തസാക്ഷിത്വം നാടും കുടുംബവുംനെഞ്ചോട് ചേർത്തു. കോൺഗ്രസിന്റെ അധികാര രാഷ്ട്രീയത്തിൽ മനംമടുത്ത് രാമൻ മേനോൻ പിന്നീട് രാഷ്ട്രീയംവിട്ടു.പൊന്നാനി തൃക്കാവ് ക്ഷേത്രം ബസ് സ്റ്റോപ്പിൽനിന്ന് കുറച്ചകലെയാണ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്. തറവാടിന്റെ താഴ് വഴികളായ ഹരി നാരായണനും ഭാര്യ പുഷ്പയും സഹോദരി ജയശ്രീയുമാണ്ഇപ്പോൾ താമസക്കാർ. സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രം സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രമായിരുന്നു കാരകുന്നത്ത് തറവാട്. ഗുരുവായൂർസത്യഗ്രഹ കാലത്ത് കേരളത്തിലായിരുന്ന കസ്തൂർബ ഗാന്ധി ഒരാഴ്‌ചയോളം താമസിച്ചത്ഇവിടെയാണ്. വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടിൽ താമസിച്ചിരുന്ന കസ്തൂർബയെ കെ വി രാമൻ മേനോന്റെഗുമസ്തനായിരുന്ന മഹാകവി ഇടശ്ശേരിയാണ് കാരകുന്നത്തേക്ക് കൊണ്ടുവന്നത്. അക്കാലത്ത്കസ്തൂർബ നൂൽനൂറ്റിരുന്ന ചർക്ക തറവാട്ടിൽ ഇപ്പോഴുമുണ്ട്. ഗുരുവായൂർ സത്യഗ്രഹവുമായിബന്ധപ്പെട്ട് യോഗം നടന്ന പുരാതന മുറിയും ഈ നാലുകെട്ടിലാണ്. സരോജിനി നായിഡു, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങി ദേശീയ നേതാക്കളും കാരകുന്നത്ത് തറവാട്ടിൽതാമസിച്ചു.
മഴ കുറഞ്ഞു, ആറുവരിപ്പാത നിർമാണം വീണ്ടും സജീവം
കുറ്റിപ്പുറം: മഴയെ തുടർന്ന് മന്ദഗതിയിലായിരുന്ന ആറുവരിപ്പാത നിർമാണം വീണ്ടും വേഗത്തിലായി. ഭാരതപ്പുഴയിലെ ജലനിരപ്പ്കുറഞ്ഞതോടെ പാലം പണി പുനരാരംഭിച്ചു. ഇതിനുപുറമേ കുറ്റിപ്പുറം ഹൈവേ ജംക്ഷൻ മുതൽറെയിൽവേ മേൽപാലത്തിനു മുകളിലൂടെ നിർമിക്കുന്ന ഫ്ലൈഓവറിന്റെ പൈലിങ് ജോലികളുംദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്താണ്മേൽപാലത്തിനുള്ള പൈലിങ് ജോലികൾ നടക്കുന്നത്. കൂരടയിലും അയങ്കലത്തും നിലമൊരുക്കുന്നജോലികൾ അവസാനഘട്ടത്തിലാണ്. നിർമാണം ആരംഭിച്ച് 7 മാസം പിന്നിടുമ്പോൾ 30 ശതമാനംജോലികളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടര വർഷത്തിനകം ജില്ലയിലെ 75 കിലോമീറ്റർ നീളമുള്ളആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകും.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം .
മുക്കം*: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം കുറിച്ചുകൊണ്ട്കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടി കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടൽചടങ്ങ് നടന്നു .കോഴിക്കോട് ജില്ലയിൽ തന്നെ മൂന്ന് അംഗനവാടിക്കാണ് വനിതാ ശിശു വികസനവകുപ്പിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഫണ്ട് അനുവദിച്ചത്. അതിൽ രണ്ടെണ്ണവും കാരശ്ശേരിഗ്രാമപഞ്ചായത്തിൽ തന്നെയാണ്. 2018 ൽ ഉണ്ടായ മഹാപ്രളയത്തിൽ തകർന്ന സെൻറർ നമ്പർ 58 തോട്ടക്കാട് അങ്കണവാടിയാണ് 3231328 രൂപ ചെലവിൽ പൂർണമായും റീബിൽഡ് കേരള ഇനിഷിയേറ്റീവ് ഫണ്ട് വിനിയോഗിച്ച്സ്മാർട്ട് അംഗനവാടി മാതൃകയിൽ കെട്ടിടം പുനർ നിർമ്മിക്കുന്നത് . പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സ്മിത വിപി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സുകുമാരൻ എം ആർ അധ്യക്ഷത വഹിച്ചു മുഖ്യാതിഥി വൈസ് പ്രസിഡണ്ട് ആമിനഇടത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ ,ശാന്താ ദേവി മൂത്തേടത്ത് ,ജിജിതസുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ശിവദാസൻ കരോട്ടിൽ ,നൗഷാദ് കെകെ ,ശ്രുതി കമ്പളത്ത് ,സിജി സിബി ,അജിത്ത് ഇ പി ,ബ്ലോക്ക് എ- എക്സ്- ഇ സിന്ധു എൻ , എൽഎസ്. ജി. ഡി.എ. ഇ അജിത് ജേക്കബ് , സൂപ്പർവൈസർ വിജില ഒ, ഓവർസിയർ അഭിഷേക്, വത്സൻസുബ്രഹ്മണ്യൻ ,ഉണ്ണി കെ നായർ , ഫ്രാൻസിസ് ഉള്ളാട്ടിൽ , ലീല എന്നിവർ സംസാരിച്ചു.
11 വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടിസ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽകണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. ഇന്ന് രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.
കനത്ത മഴയിൽ രാജസ്ഥാനിൽ വെള്ളപ്പൊക്കം
ജോധ്പുര്‍: കനത്ത മഴയില്‍ രാജസ്ഥാനില്‍ വെള്ളപ്പൊക്കം. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ജനങ്ങള്‍ ദുരിതത്തിലായി. നഗരങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും അടക്കം വെള്ളം കയറിയതിന്റെയും വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെയുംദൃശ്യങ്ങള്‍ പുറത്തുവന്നു. ജോധ്പുര്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനങ്ങള്‍ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ജോധ്പുരില്‍വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്ജോധ്പുരില്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളംകയറിയതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. മഴക്കെടുതികളില്‍ രാജസ്ഥാനില്‍ ഇതുവരെ അഞ്ച് പേര്‍ മരിക്കുകയും വലിയ നാശനഷ്ടങ്ങള്‍ഉണ്ടാകുകയും ചെയ്തതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.
ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനം സമുചിതമായിആഘോഷിച്ചു.
Valanchery ടി ആർ കെ യുപി സ്കൂളിൽ ജൂലൈ 27 എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനം സമുചിതമായിആഘോഷിച്ചു.ദിനത്തിനോടനുബന്ധിച്ച് APJ അബ്ദുൾ കലാം കോർണർ സ്കൂളിൽ ഒരുക്കിയിരുന്നു.പോസ്റ്റർ നിർമ്മാണം,ചിത്രരചന, ശാസ്ത്ര പ്രദർശനം, വീഡിയോ പ്രദർശനം, എന്നിങ്ങനെ വിവിധപരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ. സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎപ്രസിഡണ്ട് സി.രാജേഷ് എ പി ജെ അബ്ദുൾ കലാം ഡോക്യുമെൻ്ററി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
കുടുംബശ്രീയുടെ നാട്ടുപൊലിമ നാടന്‍പാട്ട് ഗ്രൂപ്പ് .
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാട്ടുപൊലിമ എന്ന പേരില്‍ നാടന്‍പാട്ട് ഗ്രൂപ്പ്രൂപീകരിച്ചു. ജില്ലയിലെ നാടന്‍പാട്ട് കലാകാരികളുടെ കൂട്ടായ്മയാണ് നാട്ടുപൊലിമ. നാടന്‍പാട്ട്മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍സൃഷ്ടിക്കുന്നതിനുമായാണ് നാടന്‍പാട്ട് ഗ്രൂപ്പ് രൂപികരിച്ചത്. പാലക്കാട് ടോപ് ഇന്‍ ടൗണ്‍ഓഡിറ്റോറിയത്തില്‍ നാടന്‍പാട്ട് കലാകാരന്‍ ജനാര്‍ദ്ദനന്‍ പുതുശ്ശേരി നാട്ടുപൊലിമ നാടന്‍പാട്ട്ഗ്രൂപ്പിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിജിത പൂക്കോട്ട്കാവ്, ദമയന്തി നല്ലേപ്പിള്ളി, ദേവകി എരുത്തേമ്പതി, ശകുന്തള തരൂര്‍, ജ്യോതിതൃത്താല, ശാന്തകുമാരി കോട്ടായി, രതി മേലാര്‍കോട് എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. പ്രഖ്യാപന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാംമാനേജര്‍ നിഷിദ സൈബൂനി തുടങ്ങിയവര്‍ പങ്കെടുത്തു.
ഭൂമിയുടെ ന്യായവിലയിൽ കൃത്രിമം കാട്ടിയാൽ ഭൂവുടമ കുടുങ്ങും; ക്രമക്കേടുകൾക്കെതിരേ കടുത്തനടപടി…
തിരുവനന്തപുരം: ആധാരം രജിസ്റ്റർചെയ്യുമ്പോൾ ഭൂമിയുടെ ന്യായവിലയിൽ കൃത്രിമംകാട്ടുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരേ കടുത്തനടപടിക്ക് തീരുമാനം. ആഭ്യന്തര ഓഡിറ്റിൽഇത്തരം ക്രമക്കേടുകളിൽ നഷ്ടമായി കണ്ടെത്തുന്ന തുക ഭൂമിയുടെ ഉടമ(കൈവശക്കാരൻ)യിൽനിന്ന് ഈടാക്കും. അടുത്തമാസംമുതൽ രജിസ്റ്റർചെയ്യുന്ന ആധാരങ്ങൾക്ക്ഇത് ബാധകമാണ്. സ്റ്റാമ്പ് ഡ്യൂട്ടി, ആധാരം രജിസ്റ്റർചെയ്ത് 10 വർഷത്തിനകവും രജിസ്ട്രേഷൻ ഫീസ്മൂന്നുവർഷത്തിനകവും ഈടാക്കാമെന്നാണ് പുതിയവ്യവസ്ഥ. ഇതിനായി രജിസ്ട്രേഷൻ, കേരളമുദ്രപ്പത്ര നിയമങ്ങളിൽ ഭേദഗതിവരുത്തിയിരുന്നു. തുടർനടപടിയായി ഓഡിറ്റ് മാന്വലുംഅംഗീകരിച്ചതോടെ നിയമം നടപ്പാവുകയാണ്. ക്രമക്കേട് കണ്ടെത്താൻ ഓഡിറ്റ് ശക്തമാക്കും. റവന്യൂനഷ്ടത്തിന് ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അച്ചടക്കനടപടിയുമുണ്ടാകും. *ബാധ്യത ഈടാക്കാൻ റവന്യൂ റിക്കവറി* ഓഡിറ്റ് റിപ്പോർട്ട് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പരിശോധിക്കും. വിരമിച്ചയാളാണെങ്കിലുംകൂട്ടുനിൽക്കുന്ന ജീവനക്കാരനെതിരേയും നടപടിവരും. റവന്യൂനഷ്ടമുണ്ടായെങ്കിൽ ഭൂമിയുടമയ്ക്ക്നോട്ടീസ് അയക്കും. ഹിയറിങ്ങും ഉണ്ടാകും. പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി. രജിസ്‌ട്രേഷൻഐ.ജി.ക്കും സർക്കാരിലും അപ്പീൽ നൽകാൻ ഭൂവുടമയ്ക്ക് അവസരമുണ്ട്. നഷ്ടം കക്ഷികളിൽനിന്ന്ഈടാക്കുന്നതുവരെ രജിസ്റ്ററിങ് ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്. അണ്ടർ വാല്വേഷന്റെ പരിധിയിൽവരാത്ത ക്രമക്കേടുകളുടെ ബാധ്യത ഇതുവരെ സബ്രജിസ്ട്രാർക്കായിരുന്നു. എന്നാൽ, മുദ്രപ്പത്രനിയമത്തിൽ പുതിയതായി ഉൾപ്പെടുത്തിയ 33 എ വകുപ്പ്പ്രകാരം അത് സബ് രജിസ്ട്രാറിൽനിന്ന് ഒഴിവായി ഭൂവുടമയ്ക്കാവുകയാണ്. ബോധപൂർവംകൃത്യവിലോപം വരുത്തിയാലാണ് ജീവനക്കാർക്ക് നടപടി. ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതിനാൽസർവീസിൽനിന്നു വിരമിക്കുന്ന സബ് രജ്‌സ്ട്രാർമാർക്ക് ഒരിക്കലും പൂർണമായി ഗ്രാറ്റ്വിവിറ്റിലഭിക്കാറില്ലെന്ന് ഉദ്യേഗസ്ഥർ പറയുന്നു. ഗ്രാറ്റ്വിവിറ്റിയിൽനിന്നാണ് ബാധ്യത ഈടാക്കിയിരുന്നത്. *പരിശോധന ഓഗസ്റ്റുമുതൽ* ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ സർക്കാർ നിശ്ചയിച്ച ന്യായവില വെക്കുമെങ്കിലും ഭൂമിക്കടുത്ത്പൊതുമരാമത്ത് റോഡുണ്ടെങ്കിൽ അത് മറച്ചുവെച്ച് പഞ്ചായത്ത് റോഡെന്ന് രേഖപ്പെടുത്തിയൊക്കെമുദ്രപ്പത്രവില കുറയ്ക്കാം. ഇത്തരത്തിലോ സമാനമായതോ ആയ ക്രമക്കേടുകൾ സബ് രജിസ്ട്രാർമാർഒറ്റയടിക്ക് കണ്ടെത്തണമെന്നില്ല. എന്നാൽ, ഓഡിറ്റിൽ പിടികൂടും. സംസ്ഥാനത്ത് 315 സബ്രജിസ്ട്രാർ ഓഫീസുകളിലും ഏകീകൃത ആഭ്യന്തര ഓഡിറ്റ് നടപ്പാകുന്നതോടെ ന്യായവിലഈടാക്കിയിട്ടുണ്ടോ, മുദ്രപ്പത്രവില കണക്കാക്കിയതിൽ പിശകുണ്ടോ, ആധാരത്തിന്റെ സ്വഭാവംനിർണയിച്ചതിൽ അപാകമുണ്ടോ, എന്തെങ്കിലും ഇളവ് നൽകിയിട്ടുണ്ടെങ്കിൽ നിയമാനുസൃതമാണോതുടങ്ങിയവ പരിശോധിക്കും.
*കർക്കിടക വാവ് ബലി; തിരുനാവായയിൽ ക്രമീകരണങ്ങൾ പൂർത്തിയായി*
തിരുന്നാവായ: തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദക്ഷേത്രത്തിൽ കർക്കിടക ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ രണ്ട് തവണയുംകൊവിഡ് സാഹചര്യത്തിൽ ബലിതർപ്പണങ്ങൾ ചടങ്ങുകൾ നടന്നിരുന്നില്ല. പിതൃമോക്ഷ പൂജകളുംമറ്റ് വഴിപാടുകളും മാത്രം നടത്തി ബലിതർപ്പണം വീടുകളിൽ ആക്കണം എന്ന നിർദ്ദേശമായിരുന്നുക്ഷേത്ര അധികൃതർ നൽകിയത്. എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈവർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍കെ പരമേശ്വരൻ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ത്രിമൂർത്തികളുടെ സംഗമ സ്ഥാനമെന്ന്അറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. പിതൃതർപ്പണത്തിനായിപതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്. നിളയോട് ചേർന്ന് കിടക്കുന്ന നാവാമുകുന്ദക്ഷേത്രത്തിലാണ് ബലിയർപ്പിക്കാനായി കൂടുതൽ ആളുകൾ എത്താറുള്ളത്.28 ന് പുലർച്ചെ 2 മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുക. ഉച്ചയ്ക്ക് രണ്ട് മണി വരെ ചടങ്ങുകൾനടക്കും. ക്ഷേത്രത്തിലെ പ16 കർമ്മികളുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട്വർഷവും കൊവിഡിനെ തുടർന്ന് ക്ഷേത്രത്തിൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ,അഗ്നിശമന, സിവിൽഡിഫൻസ് അംഗങ്ങളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഭാരതപുഴയിൽ വെള്ളം കൂടിയസാഹചര്യത്തിൽ പ്രത്യേക തോണിയും മുങ്ങൽ വിദഗ്ദരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക മെഡിക്കൽ സംഘവും ക്ഷേത്ര ത്തിൽ ക്യാമ്പ് ചെയ്യും.വാവുബലിക്കെത്തുന്നവര്‍ക്കായി കെ എസ് ആർ ടി സി പ്രത്യേകസർവ്വീസുകളും ഏർപ്പെടുത്തിയതായി ക്ഷേത്രം അകൃതർ അറിയിച്ചു.

