/*കർക്കിടക വാവ് ബലി; തിരുനാവായയിൽ ക്രമീകരണങ്ങൾ പൂർത്തിയായി*

*കർക്കിടക വാവ് ബലി; തിരുനാവായയിൽ ക്രമീകരണങ്ങൾ പൂർത്തിയായി*

തിരുന്നാവായതെക്കൻ കാശിയെന്ന് അറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദക്ഷേത്രത്തിൽ കർക്കിടക ബലിയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായികഴിഞ്ഞ രണ്ട് തവണയുംകൊവിഡ് സാഹചര്യത്തിൽ ബലിതർപ്പണങ്ങൾ ചടങ്ങുകൾ നടന്നിരുന്നില്ലപിതൃമോക്ഷ പൂജകളുംമറ്റ് വഴിപാടുകളും മാത്രം നടത്തി ബലിതർപ്പണം വീടുകളിൽ ആക്കണം എന്ന നിർദ്ദേശമായിരുന്നുക്ഷേത്ര അധികൃതർ നൽകിയത്എന്നാൽ കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ വർഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍കെ പരമേശ്വരൻ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് ത്രിമൂർത്തികളുടെ സംഗമ സ്ഥാനമെന്ന്അറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രംപിതൃതർപ്പണത്തിനായിപതിനായിരങ്ങളാണ് ഇവിടെ എത്താറുള്ളത്നിളയോട് ചേർന്ന് കിടക്കുന്ന നാവാമുകുന്ദക്ഷേത്രത്തിലാണ് ബലിയർപ്പിക്കാനായി കൂടുതൽ ആളുകൾ എത്താറുള്ളത്.28 ന് പുലർച്ചെ 2 മണിയോടെയാണ് ബലിതർപ്പണ ചടങ്ങുകൾ തുടങ്ങുകഉച്ചയ്ക്ക് രണ്ട് മണി വരെ ചടങ്ങുകൾനടക്കുംക്ഷേത്രത്തിലെ 16 കർമ്മികളുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക.

ക്ഷേത്രത്തിൽ തലേദിവസം എത്തുന്ന ഭക്തർക്കായുള്ള താമസ സൗകര്യങ്ങളും വാഹനങ്ങൾ പാർക്ക്ചെയ്യുന്നതിനായി ഗ്രൗണ്ടുകളും ഒരുക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചുകഴിഞ്ഞ രണ്ട്വർഷവും കൊവിഡിനെ തുടർന്ന് ക്ഷേത്രത്തിൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ലഅതുകൊണ്ട് തന്നെഇത്തവണ കുറഞ്ഞത് എഴുപതിനായിരത്തോളം പേരെങ്കിലും ബലിതർപ്പണത്തിന് എത്തുമെന്നാണ്പ്രതീക്ഷിക്കപ്പെടുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ബലിതർപ്പണത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ,അഗ്നിശമനസിവിൽഡിഫൻസ് അംഗങ്ങളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്ഭാരതപുഴയിൽ വെള്ളം കൂടിയസാഹചര്യത്തിൽ പ്രത്യേക തോണിയും മുങ്ങൽ വിദഗ്ദരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്പ്രത്യേക മെഡിക്കൽ സംഘവും ക്ഷേത്ര

ത്തിൽ ക്യാമ്പ് ചെയ്യും.വാവുബലിക്കെത്തുന്നവര്‍ക്കായി കെ എസ് ആർ ടി സി പ്രത്യേകസർവ്വീസുകളും ഏർപ്പെടുത്തിയതായി ക്ഷേത്രം

അകൃതർ അറിയിച്ചു