പൊന്നാനിയിൽ ഓണഘോഷപരിപാടികൾ ഇന്ന് തുടങ്ങും;ബിയ്യം കായൽ വള്ളംകളി ഒൻപതിന് 

പൊന്നാനി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ തിങ്കളാഴ്‌ചതുടങ്ങും. 11 വരെ വിപുലമായ പരിപാടികളാണ് താലൂക്കിൽ സംഘടിപ്പിക്കുക. തിങ്കളാഴ്‌ച പോത്തനൂരിൽ സഘടിപ്പിക്കുന്ന ആരോഗ്യ ക്വിസ് മത്സരത്തോടെആഘോഷപരിപാടികൾക്ക് തിരിതെളിയും. തുടർന്നുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്നപരിപാടികളും മത്സരങ്ങളും നടക്കും. മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി അവിട്ടം നാളായ ഒൻപതിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ഇത്തവണ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്; 10 മേജർവള്ളങ്ങളും 13 മൈനർ വള്ളങ്ങളും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ബിയ്യംകായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിയാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്. രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെക്രമീകരണമെന്നും നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായിതാത്കാലിക പവലിയൻ നിർമിക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ., നഗരസഭാ ചെയർമാൻശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ദേശീയപാതവിഭാഗം തഹസിൽദാർ ഷംസുദ്ദീൻ, വി.എസ്. സുധർമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 

ക ട വ ല്ലൂ രി ല്‍ യു വാ വി നെ ഷോ ക്കേ റ്റ് മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി 

പെരുമ്പിലാവ് : ക ട വ ല്ലൂ രി ല്‍ യു വാ വി നെ ഷോ ക്കേ റ്റ് മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി. ക ട വ ല്ലൂര്‍ സ്വ ദേ ശി കി ഴ ക്കൂ ട്ട യി ല്‍ വീ ട്ടി ല്‍ ഗോ വി ന്ദ ന്‍ നാ യ രു ടെ മ ക ന്‍ മാ ത്തൂ ര്‍ വ ള പ്പി ല്‍ അ നില്‍ കു മാ റി നെ യാ ണ് (ഉ ണ്ണി 40 ) മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി യ ത്. അ നി ല്‍ കു മാ ര്‍ ത നി ച്ചാ യി രു ന്നു താ മ സം. വീ ട്ടി ല്‍ നി ന്നും ദു ര്‍ ഗ ന്ധം അ നു ഭ വ പ്പെ ട്ട തിനെ തു ട ര്‍ ന്ന് പ രി ശോ ധി ച്ച പ്പോ ഴാ ണ് മൃ ത ദേ ഹം ക ണ്ട ത്.

എടയൂർ വായനശാല പൗരസമിതി ഈ ഓണാ ഘേഷ വേളയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു 

എടയൂർ ഗ്രാമീണ ബാങ്ക് മാനേജർ മനീഷ്, പൗരസമിതി രക്ഷികാരി കെ.പി.ഗോപിനാഥൻ, ബി.വേണുഗോപാലൻ, പ്രസിഡന്റ് എം.പി. ഇസ് ഹാക്ക് ,സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ , ബഷീർപാലക്കൽ, മനോജ് , ബാബു, എ.കെ ബാബു , സാദീക്ക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.*

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ട് വയസ്സുകാരി മരിച്ചു.. 

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരിമരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നുഅന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക്നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്താണ് അഭിരാമിക്ക്കടിയേറ്റിരുന്നത്.രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയംമെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചകുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലംലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു. 

*വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു* 

കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിച്ച നാടൻ വിഭവങ്ങളുമായി       വളാഞ്ചേരി നഗരസഭഓണചന്തയ്ക്ക് നഗരസഭ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് തുടക്കമായി. കുടുംബശ്രീ സംരംഭകരുടെവൈവിധ്യമായ ഉത്പന്നങ്ങൾ കൊണ്ടു സജീവമാണ് വിപണനമേള.നഗരസഭ ചെയർമാൻ അഷ്‌റഫ്‌അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണന് ആദ്യ വില്പന നടത്തിഉദ്ഘാടനം നിർവ്വഹിച്ചു, സി ഡി  എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു, നഗരസഭക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് ആദ്യക്ഷത വഹിച്ചു   നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ , വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ  സിമുഹമ്മദ്‌ റിയാസ്, മരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് , വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻമുജീബ് വാലാസി, കൗൺസിലർ മാരായ ഇ. പി അച്ചുതൻ, സാജിത ടീച്ചർ, ഖമറുദ്ധീൻ, ഷൈലജ,ബദരിയ്യ, താഹിറ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അഷിത, ഉപസമിതികൺവീണർമാരായ ഫാത്തിമ, സുനിത രമേഷ്, സജിനി എന്നിവർ ആശംസകൾഅർപ്പിച്ചു.കുടുംബശ്രീ സി ഡി എസ് മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉത്രാട ദിവസംവൈകുന്നേരത്തോടെ ചന്ത സമാപിക്കും

കേരളസർക്കാർ കാർഷികവകുപ്പ്  വളാഞ്ചേരി നഗരസഭയും കൃഷിഭവനും സംയുക്തമായി പഴംപച്ചക്കറി ചന്ത സംഘടിപ്പിച്ചു. 

വളാഞ്ചേരി :കേരളസർക്കാർ കാർഷികവകുപ്പ്  വളാഞ്ചേരി നഗരസഭയും കൃഷിഭവനുംസംയുക്തമായി പഴം പച്ചക്കറി ചന്ത സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽഉദ്ലാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതിഅദ്ധ്യക്ഷൻ മാരായ സി എം റിയാസ് ,മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി ,ദിപ്തിശൈലേഷ്, റൂബികാലിദ്,കൗൺസിലർ മാരായ                                    ഇ പി അച്ചുതൻ , കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ , നൗഷാദ്, ബദരിയ ടീച്ചർ, ശൈലജ, താഹിറ ഇസ്മായിൽ ,സാജിദ ടീച്ചർ പറശ്ശേരിഹസൈനാർ, കെ വി ഉണ്ണികൃഷ്ണൻ , മുസ്തഫ മാസ്റ്റർ, ക്യഷി ഓഫീസർ ഹണി ഗംഗാധരൻ , കാർഷിക സമിതി അംഗങ്ങളായ  പാറക്കൽ ഷംസു ,കെ.എം അസി , കപ്പുരത്ത് ബീരാൻ , കാദർകണ്ടനാടൻ, കർഷകർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു....

കനത്ത മഴയിൽ വയനാട്ടിൽ പാലം തകർന്നു 

സുൽത്താൻ ബത്തേരി: ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ പൂതാടി, മീനങ്ങാടിപഞ്ചായത്തുകളിലെ രണ്ടിടങ്ങളിൽ പാലം തകർന്ന് റോഡ് രണ്ടായി പിളർന്നു. പൂതാടി പഞ്ചായത്തിലെഎരുമത്താരി പാലം അതിശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു. പൂതാടിയിൽ നിന്ന് മാങ്ങോട്ട് എത്താൻ നൂറ് കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പാലമാണിത്. പാലം തകർന്നതോടെ പ്രദേശത്തുള്ളവർ മറ്റു വഴികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ശക്തമായമഴയിൽ വയലിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തിയാണ് പാലം തകർന്നത്.മീനങ്ങാടിപഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പാടിനെയും ഒന്നാം വാർഡായ ചൂതുപാറയെയും ബന്ധിപ്പിക്കുന്നപാലം ശക്തമായ മഴയിൽ ഇടിഞ്ഞുതാഴുകയായിരുന്നു. പാലം പൂർണമായും തകർന്നു. പാലം തകർന്ന് റോഡ് ഇടിഞ്ഞുതാഴ്ന്നതിന്‍റെ നാട്ടുകാർ പകർത്തിയവിഡിയോ ദൃശ്യവും പുറത്തുവന്നു. ശക്തമായ മഴയിൽ വെള്ളം കുത്തിയൊഴുകിയെത്തിയതോടെപാലം ഒലിച്ചുപോവുകയായിരുന്നു. പാലം തകർന്നതോടെ ചൂതുപാറയിൽനിന്ന് അപ്പാടേക്ക്വരുന്നതിന് സൊസൈറ്റി കവല വഴി ചുറ്റിപ്പോകേണ്ട സാഹചര്യമാണുള്ളത്. ചൂതുപാറയിൽനിന്ന്അപ്പാട് വഴി മീനങ്ങാടിയിലേക്കും വേഗത്തിലെത്താൻ ഈ റോഡ് ഏറെ സഹായകരമായിരുന്നു.

ഓണകിറ്റ് വിതരണം ….. 

പൈങ്കണ്ണൂർ നിരപ്പ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വളാഞ്ചേരി മുൻസിപ്പാലിറ്റി 20 - )o വാർഡിലെ മുഴുവൻ കുടുംബങ്ങളിലേക്കും ഉള്ള ഓണകിറ്റ് വിതരണവും ഓണകോടി സമർപ്പണവുംനടത്തി. ഓണകിറ്റ് വിതരണം കുററിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ: മുജീബ്കൊളക്കാടും ഓണകോടി വിതരണം ജില്ലാ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജന: സെക്രട്ടറി മുഹമ്മദ്പാറയിലും നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസി : പറശ്ശേരിഅസൈനാർ ,കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസി : K V ഉണിക്കൃഷ്ണൻ , യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസി : ഷബാബ് വക്കരത്ത്, വാർഡ് കൗൺസിലർഷാഹിന റസാഖ്, മണ്ഡലം സെക്രട്ടറി പാറമ്മൽ മുസ്തഫ, Dr Nk കൃഷണൻ തുടങ്ങിയവർസംസാരിച്ചു. രാജേന്ദ്രൻ P , സജീവ്, രാജേന്ദ്രൻ KP, പ്രവീൺ, സുജിത്ത്, ജിഷാന്ത്, ഷിബു ,  മുർഷാദ്, അർജുൻ , സുനിൽ , സക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.

അബൂദാബി പാലക്കാട് ജില്ലാ കെ.എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. 

അബൂദാബി പാലക്കാട് ജില്ലാ കെ.എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാവ്അഹമ്മദ് കുട്ടി സാഹിബ്, അബുദാബി സംസ്ഥാന കെ.എം സി സി സെക്രട്ടറി റഷീദ് പട്ടാമ്പിക്ക്മെമ്പർഷിപ്പ് നൽകി തുടക്കം കുറിച്ചു.  ജില്ലാ പ്രസിഡന്റ്  അൻവർ ചുള്ളിമുണ്ട, ജനറൽ സെക്രട്ടറി ശിഹാബ് കരിമ്പനോട്ടിൽ, ജില്ലാസീനിയർ വൈ പ്രസിഡന്റ് ഇസ്മായിൽ പട്ടാമ്പി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ജാഫർകുറ്റിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കോടനാട്, പട്ടാമ്പി മണ്ഡലം ജനറൽ സെക്രട്ടറിസുനീർ ചുണ്ടംപറ്റ, കബീർ വിളയൂർ എന്നിവർ സംബന്ധിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 22 വർഷം കഠിന തടവ്. 

കുന്ദംകുളം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽയുവാവിന് 22 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷ.  തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശിനെയാണ് (23) ശിക്ഷിച്ചത്. കുന്നംകുളം പോക്‌സോകോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് പുസ്തകംകൊടുക്കാനെന്ന വ്യാജേനെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ്പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളുംശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി.