എടയൂർ എച്ച് .എ .എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പി ടി എ പ്രസിഡൻ്റ് ടി .കെ ജംഷീദ്ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ .എസ് സുരേഷ് ദേശീയ പതാക ഉയർത്തി. കുറ്റിപ്പുറം മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി .വി സുരേന്ദ്രൻ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒഎസ്എ പ്രസിഡൻ്റ് കെ റഷീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഉമ്മർ, ഡോണാസ് ക്ലബ്ബ് പ്രസിഡൻ്റ്കയ്യാല കുഞ്ഞുട്ടി ,സിഷാനി, അബ്ദുൾ ലത്തീഫ് ,ഖാലിദ് തൊട്ടിയൻ തുടങ്ങിയവർ ആശംസകൾനേർന്നു സംസാരിച്ചു .കുട്ടികൾക്ക് പായസം വിതരണം ചെയ്തു. ദേശഭക്തി ഗാനാലാപനം, ക്വിസ്,ഗാന്ധിജിയ വരക്കൽ, പതാക നിർമാണം, പ്രസംഗം എന്നീ മത്സരങ്ങൾ രക്ഷിതാക്കൾക്കുംകുട്ടികൾക്കും സംഘടിപ്പിച്ചു .വിജയികൾക്ക് പി ടി എ സമ്മാനങ്ങൾ വിതരണം ചെയ്തു.
മജ്ലിസ് ഹയർസെക്കണ്ടറി സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷംവിപുലമായി ആഘോഷിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ മാസ്റ്റർ പതാക ഉയർത്തി. PTA പ്രസിഡണ്ട് അഡ്വക്കേറ്റ് നജ്മുദ്ദീൻ, PTA എക്സിക്യൂട്ടീവ് മെമ്പർ ഷംസു തങ്ങൾ, മജ്‌ലിസ് TTI പ്രിൻസിപ്പൽ ഇഖ്ബാൽ മാസ്റ്റർ എന്നിവർപരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വേഷ പകർച്ചകുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. NSS,സ്കൗട് & ഗൈഡ്സ്, JRC യൂണിറ്റ് അംഗങ്ങൾഅവതരിപ്പിച്ച മാർച്ച് പാസ്റ്റ്, ഏറോബിക് ഡാൻസ്, മാസ്സ്ഡ്രിൽ എന്നിവ പരിപാടിയുടെ ഭാഗമായിനടന്നു. സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വയനാട് പുനരധിവാസഫണ്ടിലേക്ക് പിരിച്ചെടുത്ത തുക വിദ്യാർത്ഥികൾ ചടങ്ങിൽ വെച്ച് പ്രിൻസിപ്പലിന് കൈമാറി.വൈസ്പ്രിൻസിപ്പൽ Dr. പ്രസന്ന ടീച്ചർ, സ്കൂൾ കോഡിനേറ്റർ ഖാലിദ്, Nss,സ്കൗട്ട്, ഗൈഡ്സ്, Jrc കോഡിനേറ്റർ മാരായ അബ്ദുൽ റൗഫ്, മുഹമ്മദ് കുഞ്ഞി, രാജേഷ് മാസ്റ്റർ, ഉമ്മു ഹബീബടീച്ചർ,അനുഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ മാസ്റ്റർ, സീനിയർ അധ്യാപിക പത്മജ ടീച്ചർ, സ്കൂൾ PET അധ്യാപകൻ ഷമീം മാസ്റ്റർ,മറ്റു സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി. മധുര വിതരണത്തോടുകൂടി പരിപാടികൾ അവസാനിച്ചു.
അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
തൃശൂർ ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറസ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ്വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കരഎസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.
കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ; ‘കാഫിര്‍ സ്ക്രീൻഷോട്ട് ഷെയര്‍ ചെയ്തത് തെറ്റ്, നിര്‍മിച്ചവര്‍ പിടിക്കപ്പെടണം
വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെകെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്കെകെ ശൈലജ പറഞ്ഞു. സ്ക്രീൻഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെകെ ലതികയുടെ മറുപടിയെന്നും കെകെശൈലജ പറഞ്ഞു. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട്പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾഅന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവുംഅന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കാഫിർ പ്രചരണം സിപിഎമ്മിന്‍റെ ഭീകരപ്രവർത്തനമെന്ന വി ഡീ സതീശൻ്റെ ആരോപണത്തിനും കെകെ ശൈലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ കാന്തപുരത്തിൻ്റെ വ്യാജ ലെറ്റർ ഹെഡ് ഇറക്കിയതും ഭീകരപ്രവർത്തനമാണെന്നും കെകെ ശൈലജ പറഞ്ഞു.
പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ
ആറ്റിങ്ങൽ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽപൊയ്മുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ്ചെയ്തത്. ആറ്റിങ്ങല്‍ മുദാക്കല്‍ പൊയ്കമുക്ക് സ്വദേശിനിയായ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സ്കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട അധ്യാപിക സ്‌കൂള്‍ കൗണ്‍സിലറെ കൊണ്ട്കൗണ്‍സിലിങ് നടത്തിയതില്‍ നിന്നാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന് ഇവർപൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളെ റിമാന്‍ഡ് ചെയ്തു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെപീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടർന്ന്താമസിക്കണമെങ്കിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന്ആവശ്യപ്പെടുകയായിരുന്നു.
വിദ്യാർഥികളെ കയറ്റും, മര്യാദയ്ക്ക് പെരുമാറും’- 100 വട്ടം ഇംപോസിഷൻ എഴുതി ഡ്രൈവറുംകണ്ടക്ടറും
വിദ്യാർഥികളെ കയറ്റാതിരുന്ന സ്വകാര്യ ബസ് ജീവനക്കാരെ ഇംപോസിഷൻ എഴുതിപ്പിച്ച് ട്രാഫിക്ക്പൊലീസ്. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന സ്വാകാര്യ ബസിലെ കണ്ടക്ടർക്കും ഡ്രൈവർക്കുമാണ്ഇംപോസിഷൻ എഴുതേണ്ടി വന്നത്. രണ്ടര മണിക്കൂറെടുത്താണ് ഇവർ ഇംപോസിഷൻ എഴുതി തീർത്തത്. കഴിഞ്ഞ ദിവസം പാർഥസാരഥി ജങ്ഷനിലെ ബസ് സ്റ്റോപ്പിലാണ് സംഭവം. നിർത്തിയിട്ട ബസിൽകോളജ് വിദ്യാർഥികൾ കയറാൻ തുടങ്ങിയപ്പോൾ അടുത്ത ബസിൽ വരാൻ പറഞ്ഞ് കണ്ടക്ടറുംഡ്രൈവറും തടഞ്ഞു. എന്നാൽ വിദ്യാർഥികൾ കയറാൻ ശ്രമിച്ചപ്പോൾ ഇരുവരും വിലക്കുകയുംകയർത്ത് സംസാരിക്കുകയുമായിരുന്നു.
പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനംനടന്നു.
പേരസന്നൂർ ഗവണ്മെന്റ് സ്കൂളിൽ ചുറ്റുമതിൽ, ആർ. എം. യെസ്. എ കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് റഫീക്ക. എം കെ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിധു. ബി സ്വാഗതം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി അധ്യക്ഷൻ ആയി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ…
വലിയ ശബ്‌ദം, പ്രകമ്പനം, പിന്നാലെ കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു
കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു, മുക്കം വെണ്ണക്കോട് എംഡിഎസ് കോളജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശബ്ദത്തോടെപ്രകമ്പനം ഉണ്ടായി അതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. അതേസമയം വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന്പ്രകമ്പനമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നുംനാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നും നാഷണല്‍ സീസ്‌മോളജിസെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര പറഞ്ഞു.
പൂഴിങ്കുന്ന് എ എൽ പി സ്കൂൾ ചികിത്സാ സഹായനിധി കൈമാറി
ബി പി അങ്ങാടി : കളത്തിങ്ങൽ നവാസ് എന്ന സഹോദരന്റെ ചികിത്സക്കായി പൂഴിംകുന്ന് A. L. P സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്വരൂപ്പിച്ച ഫണ്ട് ലുക്മാനുൽ ഹക്കീം മാസ്റ്ററിൽ നിന്ന്ചികിത്സ സഹായ സമിതിക്കു വേണ്ടി ഹംസ മദീന, എൻ. പി. ശരീഫാബി എന്നിവർ ചേർന്ന്സ്വീകരിച്ചു.കൂടാതെ പൊയ്ലിശേരി കൂട്ടായ്മയും മറ്റു സന്നദ്ധ സംഘടനകളും സ്ഥാപങ്ങളും സഹായഹസ്ഥവുമായി മുന്നോട്ടു വന്നിട്ടുണ്ട്. നവാസിന്റെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ്ക്ക് ആവശ്യമായഫണ്ട് ഇത് വരെ ലഭ്യമായിട്ടില്ല. ഇതിലേക്ക് സുമനസ്സുകളുടെ ശ്രദ്ധ പതിയണമെന്ന് പ്രമുഖപണ്ഡിതനും, ബി പി അങ്ങാടി മഹല്ല് ഖത്തീബുമായ സൈനുൽ ആബിദീൻ ഹുദവി വീഡിയോസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യഅന്തരിച്ചു
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു* 80 വയസായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിമുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്.2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസുസജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.










