മലപ്പുറം: മഞ്ചേരിയിൽ സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്കാതെവഞ്ചിച്ചതായി പരാതി. ഐവറികോസ്റ്റ് സ്വദേശി കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ്പരാതിയുമായി മലപ്പുറം എസ്.പി ഓഫീസിലെത്തിയത്. മഞ്ചേരിയിലുള്ള ഫുട്ബോൾ ക്ലബ് കഴിഞ്ഞആറ് മാസമായി ശമ്പളമോ താമസ സൗകര്യങ്ങളോ നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചതന്നും ഇതുവരെ ഒരു രൂപപോലുംതന്നിട്ടില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയിലാണ് നെല്ലിക്കൂത്ത് എഫ്.സിഎന്ന ക്ലബിന് കളിക്കാനായി ഐവറി കോസ്റ്റ് താരം കാങ്ക കൗസി മലപ്പുറത്ത് എത്തുന്നത്. ഏജന്റായകെ.പി നൗഫൽ എന്ന വ്യക്തിയുടെ കരാറിലാണ് എത്തിയത്. ഓരോ മത്സരത്തിനും നിശ്ചിത തുകകരാറിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ സീസണിൽ ആകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ്കളിപ്പിച്ചതൊന്നും, വാഗ്ദാനം ചെയ്ത താമസമോ ഭക്ഷണമോ ലഭിച്ചില്ലെന്നും ഇതുവരെ പ്രതിഫലവുംനൽകിയില്ലെന്നും കാങ്ക കൗസി പറയുന്നു. വിസാ കാലാവധി തീരാൻ ഇരിക്കെ തിരിച്ചു പോകാനുള്ളടിക്കറ്റ് പോലും കിട്ടാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. അതെ സമയം നെല്ലിക്കൂത്ത്എഫ്.സിയിടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് താരത്തെ കൊണ്ട് വന്നതെന്നാണ് ക്ലബ്അധികൃതർ നൽകുന്ന വിശദീകരണം. കളിക്കാരനെ നേരത്തെ പരിചയമില്ലെന്നും, മഞ്ചേരി പോലീസ്സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്നും നെല്ലിക്കൂത്ത് എഫ്.സി അധികൃതർപറഞ്ഞു. എസ്പി ഓഫീസിൽ എത്തിയ കൗസിക്ക് പോലീസുകാർ ഭക്ഷണം വാങ്ങി നൽകിയപ്പോൾപൊട്ടികരയുകയായിരുന്നു. തിരികെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുക്കിനൽകണമെന്നാണ് കാങ്ക കൗസിയ ആവശ്യപ്പെട്ടു.
ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെകുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
കുന്നംകുളം; ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനത്തിനിടെ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു… ചെറുവത്താണി അമ്മാട്ട് വീട്ടിൽ രവി മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദ്ദനമേറ്റ് മരിച്ചത്.സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്..അഞ്ഞൂരിൽ പാക്കത്ത്…
തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം.
തിരൂർ: പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയോടെ ആണ്സംഭവം. തൃപ്രങ്ങോട് കുട്ടമ്മാക്കില്‍ സ്വദേശി നെടുവഞ്ചേരി (പടിഞ്ഞാറയില്‍) മൊയ്തീന് മകന്ഫായിസ് (24) ആണ് തിരൂര്‍ പൂക്കയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. തിരൂരിൽ നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ തിരൂർഭാഗത്തേക്ക് പോവുകയായിരുന്ന മിൻഹാജ് ബസ്സിനടിയിലേക്ക് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിലയിൽ ഫായിസിനെ തിരൂർ ജില്ലാ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം കുട്ടമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മൊയ്തീൻ കുഞ്ഞാത്തുക്കുട്ടി ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഫായിസ്.
അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് മരണം
കൊച്ചി:അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് നാല് മരണം. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യഅനു, രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകള്‍നിലയിലാണ് തീ പടർന്നത്.കുടുംബം ഉറങ്ങുകയായിരുന്നതിനാല്‍ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ്വിലയിരുത്തല്. വിവരമനുസരിച്ച് മുകള്‍ നിലയില്‍ മാത്രമാണ് തീ പടർന്നിരിക്കുന്നത്. താഴത്തെ നിലയില്‍ തീപടർന്നോ, അവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമല്ല. നിലവില്‍ തീപൂർണമായും അണച്ചിട്ടുണ്ട്.
പൊലീസ്അക്കാദമിയില് എസ്ഐതൂങ്ങിമരിച്ച നിലയിൽ
*തൃശൂര്‍:*പോലീസ്അക്കാദമിയില്എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ്അക്കാദമിയിലെട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യആണെന്നാണ് പ്രാഥമിക നിഗമനം. സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മികേരളപൊലീസ്ഫുട്ബോള്ടീമിലെതാരംകൂടിയാണ്.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിൽ മരത്തൈകൾ നട്ടുപിടിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂടാൽ എംപയർ കോളേജ്, കെഎംസിടി കോളേജ്,എം എം ഹൈസ്കൂൾ എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കഞ്ഞിപ്പുര മൂടാൽ ബൈപ്പാസിൽ മരത്തൈകൾ നട്ടു പിടിപ്പിച്ചു.കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.കഞ്ഞിപ്പുര…
*പരിസ്ഥിതി ദിനം ആചരിച്ചു
ഇരിമ്പിളിയം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ എൻ എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പി ടി എ പ്രസിഡൻ്റ് വി ടി അമീർ സ്കൂൾപരിസരത്ത് ഫലവൃക്ഷ തൈ നട്ട് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജിഎസ് ശ്രീലേഖ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ ജീജ, എൻ എസ് എസ് പ്രോഗ്രാംഓഫീസർ കെ ഹാജറ, അധ്യാപകരായ പി എ അസീം, കെ പി സിത, എം ഉസ്മാൻ തുടങ്ങിയവർസംസാരിച്ചു. എൻ എസ് എസ് ലീഡർമാരായ ഫാത്തിമ ദിൽന, അംബരീഷ് തുടങ്ങിയവർപരിപാടികൾക്ക് നേതൃത്വം നല്കി.
സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരി
ടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. വളാഞ്ചേരി : വളാഞ്ചേരി മുനിസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം വളാഞ്ചേരിടി.ആർ.കെ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് സി രാജേഷ് അധ്യക്ഷനായി.അക്കാദമിക് മാസ്റ്റർ പ്ലാൻ നഗരസഭ ചെയർമാൻ പ്രധാനധ്യാപികക്ക് നൽകി പ്രകാശനം ചെയ്തു.…
കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽപ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി : തൃശ്ശൂർ റെയിഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വാടിക്കൽ ഷൌക്കത്ത് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർന്ന് കോടതി…
എസ്.എസ്.എൽ.സി,പ്ലസ്സ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും,കുടുംബശ്രീഅയൽക്കൂട്ട സംഗമവും സംഘടിച്ചു.
വളാഞ്ചേരി നഗരസഭ ഡിവിഷൻ 5 കാരാടിലെ 2023-24 വർഷത്തെ എസ്.എസ്.എൽ.സി,പ്ലസ്സ് ടുപരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും നഗരസഭ ചെയർമാനും വാർഡ്കൗൺസിലരുമായ അഷ്റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.വിദ്യാഭ്യാസകലാ-കായിക സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി.വാർഡിൽ നിന്നും 16 വിദ്യാർത്ഥികളാണ് SSLC,Plus Two പരീക്ഷ എഴുതിയിട്ടുള്ളത്.ചടങ്ങിൽ LSS,USS നേടിയവിദ്യാർത്ഥികളേയും അനുമോദിച്ചു.തുടർന്ന് കുടുംബശ്രീ അയൽകൂട്ട സംഘമവുംനടന്നു.സംഗമത്തിൽ ചെറുകിട സംരഭങ്ങൾ സംബന്ധിച്ചും അതിനായുള്ള സാമ്പത്തിക സഹായംലഭിക്കുന്നതിനെ കുറിച്ചും അവതരണം നടന്നു.എം.പി ഹാരിസ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽവാർഡ് വികസന സമിതി അംഗങ്ങളായ വെസ്റ്റേൺ പ്രഭാകരൻ, നടക്കാവിൽ കുഞ്ഞിപ്പ, എംപി. മുജീബ്,കെ.ടിഅദീദ്,റിയാസ്,കുടുംബശ്രീ CDS ചെയർപേഴ്സൺ ഷൈനി,കെ.ഫാത്തിമകുട്ടി,വാർഡ്ADS ഷീബ,Sc പ്രമോട്ടർ സരിത തുടങ്ങിയവർ സംസാരിച്ചു.










