‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം;

കേസെടുത്ത് പൊലീസ്, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റിസൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതിചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർഎന്നിവരാണ് പ്രതികൾ. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽസ്പർധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ളഎന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

*മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു* 

 *മുംബൈ:* മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍(91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നുഅന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1972ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മഹാരാഷ്ട്രനിയമസഭാംഗമായതോടെയാണ് ശിവരാജ് പാട്ടീലിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട്സംസ്ഥാന മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ച ശേഷം 1980-ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായിലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 വരെ ലാത്തൂര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായിഏഴു തവണ ലോക്‌സഭാംഗമായിരുന്നു. 1980 മുതല്‍ 1989 വരെ കേന്ദ്രമന്ത്രി പ്രവര്‍ത്തിച്ചു. 1991 മുതല്‍ 1996 വരെ ലോക്‌സഭ സ്പീക്കറായിരുന്നു ശിവരാജ് പാട്ടീല്‍. 2004-ലെ തെരഞ്ഞെടുപ്പില്‍ലാത്തൂരില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ആദ്യമായി പരാജയപ്പെട്ടു. തുടര്‍ന്ന്2004-ല്‍ തന്നെ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാംഗമായി. 2004 മുതല്‍ 2008 വരെ കേന്ദ്രആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 2008 നവംബര്‍ 26 ന് മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ ശിവരാജ് പാട്ടീലായിരുന്നു കേന്ദ്രആഭ്യന്തര വകുപ്പ് മന്ത്രി. മുംബൈ ഭീകരാക്രമണ സമയത്തെ അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍വിവാദമായി. പിന്നീട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്ആഭ്യന്തര വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

യു.ഡി.എഫിൽ കരുത്താർജിച്ച് ഘടകകക്ഷികൾ; എൽ.ഡി.എഫിൽ സി.പി.ഐയടക്കം മെലിഞ്ഞു

മുന്നണികൾക്കകത്തെ ചെറുകക്ഷികൾ സ്വാധീനം തെളിയിക്കുന്ന തദ്ദേശപ്പോരിൽ യു.ഡി.എഫിലെഘടകകക്ഷികൾ പ്രധാനകക്ഷിയായ കോൺഗ്രസിനൊപ്പം കരുത്ത്വർധിപ്പിച്ചപ്പോൾഎൽ.ഡി.എഫിലും എൻ.ഡി.എയിലുമുള്ള ഘടകകക്ഷികളുടെ സ്ഥിതി ദയനീയമായി. യു.ഡി.എഫിൽ മുസ് ലിം ലീഗ്ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തദ്ദേശ ഭരണത്തിലെസ്വാധീനംവർധിപ്പിച്ചപ്പോൾഎൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പെടെ മെലിഞ്ഞ അവസ്ഥയിലാണ്. 23,611 സീറ്റുകളിൽ കോൺഗ്രസ് 7,792 സീറ്റുകളിൽ കൈപ്പത്തിചിഹ്നത്തിൽ വിജയിച്ചപ്പോൾ യു.ഡി.എഫിലെ രണ്ടാമത്തെകക്ഷിയായ ലീഗ്2,843സീറ്റുകളിൽ സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥികളെ വിജയിപ്പിച്ചു.2020ൽ കോൺഗ്രസിന് 5,551 സീറ്റുംലീഗിന് 2,131 സീറ്റുമാണ്ഉണ്ടായിരുന്നത്. ഇതോടെ ലീഗിന് കോൺഗ്രസും സി.പി.എമ്മും കഴിഞ്ഞാൽ കൂടുതൽ തദ്ദേശസീറ്റുകളിൽ വിജയംനേടിമൂന്നാംസ്ഥാനംനിലനിർത്താൻ കഴിഞ്ഞു.

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽസമ്മിശ്ര പ്രതികരണം

തലസ്ഥാനത്ത് അട്ടിമറി വിജയം നേടി തിരുവനന്തപുരം കോർപറേഷൻ പിടിച്ചെടുത്തെങ്കിലുംകുത്തകയായിരുന്ന പന്തളം നഗരസഭ നഷ്ടപ്പെട്ടത്എൻ.ഡി.എക്ക് തിരിച്ചടിയായി. തെരഞ്ഞെടുപ്പ്പ്രചാരണ വേദികളിൽ ശബരിമല പ്രധാന വിഷയമായി പ്രയോഗിച്ചിരുന്ന എൻ.ഡി.എ, ശബരിമലഏറ്റവും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ച നഗരസഭയായിരുന്നു പന്തളം. അതേസമയം, ശബരിമല വിഷയത്തേക്കാൾ കൂടുതൽ വികസനം പ്രചാരണായുധമാക്കിയ തിരുവനന്തപുരംകോർപറേഷനിൽ അട്ടിമറി വിജയം നേടിയത് എൻ.ഡി.എ കേന്ദ്രങ്ങൾക്ക് ആശ്വാസവുമായി. ശക്തികേന്ദ്രങ്ങളിൽ വ്യത്യസ്ത‌ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു എൻ.ഡി.എൻപ്രചാരണപ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം കോർപറേഷനിൽവികസനവുംകോർപറേഷൻഭരണത്തിലെ അഴിമതിയും പ്രധാനവിഷയമായിമാറിയപ്പോൾ, അഭിമാനപോരാട്ടം നടന്ന പന്തളത്തും പാലക്കാട്ടുംശബരിമലയായിരുന്നു പ്രധാന പ്രചാരണ വിഷയം. പാലക്കാട്ബി.ജെ.പിക്കുള്ളിലെകലഹംതിരിച്ചടിയായെന്നാണ് വിലയിരുത്തൽ.

98 അടി ഉയരത്തിൽ തിരമാലകൾ; സൂനാമി; രണ്ട് ലക്ഷം ജീവൻ നഷ്ടമാകും; ജപ്പാനിൽ’മെഗാക്വേക്ക്’ മുന്നറിയിപ്പ്

ജപ്പാനിലെ കിഴക്കൻ തീരമായ ഹോൺഷു ദ്വീപിന് സമീപമുള്ള അമോറിയിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ 'മെഗാക്വേക്ക്' മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻകാലാവസ്‌ഥാ ഏജൻസി (ജെഎംഎ). അടുത്ത ദിവസങ്ങളിലായി 8 അല്ലെങ്കിൽ അതിൽ കൂടുതൽതീവ്രതയുള്ള വലിയ ഭൂകമ്പങ്ങൾക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരംപ്രതികൂല സന്ദർഭങ്ങൾ ഉണ്ടായാൽ നേരിടാൻ തയ്യാറായിരിക്കണമെന്നും എമർജൻസി കിറ്റുകൾതയ്യാറാക്കിവയ്ക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർഏതുസമയവും ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

രാഹൂൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യം

ബലാത്സംഗക്കേസിൽ രാഹൂൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. ബംഗളൂരുസ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യംഅനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യംഅനുവദിച്ചിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതിജാമ്യംഅനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചഉച്ചയ്ക്കാണ് മുൻകൂർജാമ്യഹരജിഫയൽചെയ്തത്.ബംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹവാഗ്ദാനംനൽകിപീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇമെയിൽ ആയിനൽകിയ പരാതിഡിജിപിക്ക്കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ്ക്രൈംബ്രാഞ്ച്എഫ്ഐആർ രജിസ്റ്റർ ചെയ്തത്.എഫ്ഐആർ രജിസ്റ്റർ ചെയ്ത അവസരത്തിൽപരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട്പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലിസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാസാഹചര്യവുംസൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരികെപിസിസി പ്രസിഡൻ്റിന് ഇമെയൽ സന്ദേശംഅയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്.

ഏഴ് ജില്ലകളിൽ നാളെ പൊതു അവധി: സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും മാത്രമല്ലസ്വകാര്യ മേഖലയിലും അവധി

സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്‌ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു, ആദ്യ ആറു പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിലെ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിൽ കൂട്ടബലാൽസംഗംതെളിഞ്ഞെങ്കിലും ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാൽസംഗകേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഏഴും എട്ടും പ്രതികളെവെറുതെവിട്ടു. ഗൂഡാലനോചന കുറ്റം തെളിക്കാനാവാത്തതിനാലാണ് ദിലീപ് ഉൾപ്പെടെയുള്ളവരെവെറുതെ വിട്ടത്. എറണാകുളം സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് ആണ് കേരളം കാത്തിരുന്ന വിധി പ്രഖ്യാപിച്ചത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. നടൻദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്‌താവിക്കുന്ന ഇന്ന് എല്ലാപ്രതികളും കോടതിയിലെത്തിയിരുന്നു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠ‌ൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പിഗോപാലകൃഷ്‌ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്‌തിരി സനിൽ, ശരത് ജി നായർ എന്നിവരാണ്കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.

“മതവിജ്ഞാനം ആവശ്യമായ അളവിൽ നൽകാതെ മക്കളെ ലിബറൽ പരിസരങ്ങളിൽ മേയാൻവിട്ടാൽ അത് മനസിലാകില്ല’; മുനവറലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനം

പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമനർഗീസിനെനിലപാടിനെ തള്ളിപ്പറഞ്ഞ് സമസ്ത‌ കാന്തപുരം വിഭാഗം. വീടും പരിസരവുംആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയിൽ പോകണം എന്ന് പറഞ്ഞാൽ അത്സ്വാതന്ത്ര്യമല്ല. അത് അമിതഭാരംചുമക്കാൻനിർബന്ധിക്കലാണ്. ഇത് തിരിച്ചറിയാനുള്ള ബോധം മതംപഠിച്ച മുസ്ലിംസ്ത്രീകൾക്കുണ്ടെന്ന് റഹ്മത്തുള്ള സഖാഫി എളമരംപറഞ്ഞു.മക്കൾക്ക്മതവിജ്ഞാനംആവശ്യമായഅളവിൽനൽകാതെ ലിബറൽപരിസരങ്ങളിൽമേയാൻ വിട്ടാൽ അത് മനസ്സിലാകില്ല. സമുദായത്തിന് മാതൃകയാകേണ്ടവർ ജാഗ്രത കൈവിടരുത്എന്നപരോക്ഷവിമർശനവും മുനവറലി ശിഹാബ് തങ്ങൾക്കെതിരെ സമസ്‌ത കാന്തപുരം വിഭാഗംഉന്നയിച്ചു. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻതന്നെ ഇതിൽമാറ്റുംവരുമെന്ന്പ്രതീക്ഷിക്കുന്നുഎന്നായിരുന്നുഫാത്തിമനർഗീസിന്റെപ്രതികരണം.കൊച്ചിയിൽനടന്നഹോർത്തൂസിലെ ചർച്ചയിലാണ്മുനവറലി തങ്ങളുടെ മകൾസ്ത്രീപള്ളികളിലെ പ്രവേശനത്തിൽ അനുകൂല നിലപാട് പറഞ്ഞത്.

ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിപൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎൻഎസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎൻഎസ് 64- എം ( തുടർച്ചയായ ബലാത്സംഗം ), ബിഎൻഎസ് 64- എച്ച് ( ഗർഭിണിയാണെന്ന് അറിഞ്ഞിട്ടുംബലാത്സംഗം), ബിഎൻഎസ് 89 ( നിർബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ്രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.