ചകിരി മില്ലിൽ തീപിടിത്തം,​ ആളപായമില്ല

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡിഫൈബർ യൂണിറ്റിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻപോയ സമയത്താണ് ചകിരി സംസ്‌കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്‌കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂതവാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു.  തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ജോലി നിർത്തിയപ്പോഴാണ്തീപ്പിടിത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനായൂണിറ്റിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. വൈകീട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചു. തൂത വാഴേങ്കടയിലെ ചെമ്മംകുഴി അലിയുടെഉടമസ്ഥയിലുള്ളതാണ് മില്ല്. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ ജോസ് ബേബി, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അബ്ദുൽസലീം എന്നിവരാണ്തീയണയ്ക്കാൻ നേതൃത്വംനൽകിയത്. ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ്വൊളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ശശി തരൂരിന്റെ സഹോദരി, പിന്നെ അമുൽ ​ഗേൾ; ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മധുരംനുണഞ്ഞ് ശോഭാ തരൂർ 

കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത‘റാപ്‌സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക്‌ ശബ്ദംനൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്. ഇക്കുറി ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾ, പുള്ളിയുടുപ്പിട്ട് പോണി ടെയിൽ കെട്ടിയ ഒരുരണ്ടുവയസ്സുകാരി പെൺകുട്ടി അമുലിന്റെ പരസ്യബോർഡുകളിലൂടെ വെണ്ണ വെച്ചുനീട്ടി. മികച്ചവോയ്സ് ഓവർ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശോഭാ തരൂർ തന്നെയാണ്അമുൽ പരസ്യത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന പെൺകുട്ടി. അമുൽഗേൾ ഇന്നും കൊച്ചുകുട്ടിയായി വെണ്ണ നുണഞ്ഞിരിക്കുമ്പോൾ ആ പരസ്യത്തിന് മോഡലായശോഭാ തരൂർ ശ്രീനിവാസൻ അമേരിക്കയിലിരുന്ന് ദേശീയ അവാർഡിന്റെ മധുരം നുണയുന്നു. ശശിതരൂർ എം.പി.യുടെ മൂത്തസഹോദരികൂടിയായ ശോഭ എഴുത്തുകാരിയുംസാമൂഹികപ്രവർത്തകയുമാണ്. കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘ റാപ്സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദംനൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്. കേരളത്തിലെ മഴയുടെസകലഭാവങ്ങളും മഴയോടുചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാംചേർന്നതാണ് ഈ ഇരുപതുമിനിറ്റ് ചിത്രം. കാട്ടിലും നാട്ടിലും കടലിലും ഒക്കെയായി അഞ്ചുവർഷംകൊണ്ടാണ് ചിത്രം പൂർത്തിയായത്. മലയാളവും ഇംഗ്ലീഷും ഇഴകലർന്ന് മധുരസ്വരത്തിൽ ശോഭ ഈ മഴയാത്രയെ വിവരിച്ചതിനാണ്പുരസ്കാരം. അമേരിക്കയിൽ അഭിഭാഷകയായ ശോഭ, ശാരീരികവെല്ലുവിളി നേരിടന്നവർക്കിടയിൽസന്നദ്ധസേവനവും നടത്തുന്നു. By: സി. ശ്രീകാന്ത്

വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. 

പൊന്നാനി: വെളിയങ്കോട്  വിദ്യാർത്ഥി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു.സായിദ് പള്ളി കിഴക്കുവശംതാമസിക്കുന്ന ചാടിരകത്ത് മുഹമ്മദുണ്ണി മകൻ മുസമ്മിൽ ( 19 ) ആണ്  ഭക്ഷ്യവിഷബാധയേറ്റ്മരിച്ചത്. ഷവർമ്മ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് സംശയം.പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽമാത്രമേ ഇക്കാര്യത്തിൽ വ്യക്ത വരൂ. കുന്ദംകുളത്ത് നിന്ന് ഷവർമ്മ പാർസൽ വാങ്ങി കഴിച്ചതിനെ തുടർന്നാണ് ശക്തമായ വയറുവേദനഅനുഭവപ്പെട്ടത്.തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്മരണപ്പെടുകയായിരുന്നു .

എ പി പുരുഷോത്തമന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .

ചങ്ങരംകുളം: സിപിഐഎം ആലങ്കോട് ലോക്കല്‍ കമ്മിറ്റിയംഗവും ആലങ്കോട് പഞ്ചായത്ത്പ്രസിഡന്റുമായിരുന്ന എ പി പുരുഷോത്തമനെ അനുസ്മരിച്ചു. ചരമവാര്‍ഷികദിനത്തിൽ ആലങ്കോട്മാമാണിപ്പടിയില്‍ നടന്ന അനുസ്മരണ സമ്മേളനം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ എം ആലങ്കോട് ലോക്കല്‍ സെക്രട്ടറി എന്‍ വി ഉണ്ണി അധ്യക്ഷനായി. സിപിഐ എം എടപ്പാള്‍ഏരിയ സെക്രട്ടറി ടി സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ പി വിജയന്‍, ആരിഫ നാസര്‍, ലോക്കല്‍കമ്മിറ്റി.യംഗങ്ങളായ ടി രാമദാസ്, സി എം രാമചന്ദ്രന്‍, വി വി കരുണാകരന്‍, കെ വി ഷെഹീർ, സി കെപ്രകാശൻ എന്നിവര്‍ സംസാരിച്ചു. സി പി പ്രബീഷ് സ്വാഗതം പറഞ്ഞു. 

വനവൽക്കരണ മഹോത്സവത്തിന്റെ ഭാഗമായി ഇരിമ്പിളിയം 

 AMUP സ്കൂളിലെ ഹരിതസേന ക്ലബ്ബിലെ വിദ്യാർത്ഥികൾ മോസ്കോ അങ്ങാടിയിൽ  തൈകൾ നട്ടു. അദ്ധ്യാപകർ, പ്രദേശ വാസികൾ  രക്ഷിതാക്കൾ നിറ സാന്നിദ്ധ്യങ്ങളായ്  

കൊപ്പം പുലാശ്ശേരിയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം. 

കൊപ്പം : വളാഞ്ചേരിയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറി  മറിഞ്ഞ് വാഹനാപകടം. സിമെന്റുമായിവളാഞ്ചേരിയിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയാണ് തിങ്കളാഴ്ച്ച കാലത്ത് പതിനൊന്നരമണിയോടെയാണ് മറിഞ്ഞത്. വാഹനത്തിന്റെ ഡീസൽ ടാങ്കിന് ഉണ്ടായിരുന്ന ചോർച്ച പട്ടാമ്പിഫയർഫോഴ്സ് എത്തി പരിഹരിച്ചു.പരിക്കേറ്റ ലോറി ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. കൊപ്പം - വളാഞ്ചേരി പാതയിലെ ഗതാഗതം പുന:സ്ഥാപിച്ചു.

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം ഉൾപ്പടെ സൗജന്യ ‌പദ്ധതി പ്രഖ്യാപിച്ച് മമ്മൂട്ടി 

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽഫൗണ്ടേഷൻ കൊവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും മൂലം അനാഥരായ വിദ്യാർഥികൾക്ക്പഠനസഹായം ഒരുക്കുന്നു. കൊവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതി മമ്മൂട്ടി തന്നെയാണ് ഫെയ്സ് ബുക്കിലൂടെപ്രഖ്യാപിച്ചത്. ‘വിദ്യാമൃതം – 2’ എന്ന പദ്ധതിയിലൂടെയാണ് പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക്എന്‍ജിനീയറിങ്ങ്, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊമേഴ്‌സ്, ഫാര്‍മസി ശാഖകളിലെഒരുഡസനോളം കോഴ്‌സുകളിൽ തുടർ പഠനസൗകര്യമൊരുക്കുന്നത്. ഏറ്റെടുക്കപ്പെടുന്ന കുട്ടികളുടെകോളജ് വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും. എൻജിനീയറിങ്ങിന്റെ വിവിധ ശാഖകൾ, വിവിധ പോളിടെക്നിക് കോഴ്‌സുകൾ, വിവിധ ആർട്സ്, കൊമേഴ്‌സ്, ബിരുദ, ബിരുദാനന്തര വിഷയങ്ങൾ, ഫാർമസിയിലെ ബിരുദ – ബിരുദാനന്ദരവിഷയങ്ങൾ എന്നിവ ഈ സൗജന്യ പദ്ധതിയിൽ ഉൾപ്പെടും. വരും വർഷങ്ങളിൽ കൂടുതൽമേഖലകളിൽ കൂടുതൽ കുട്ടികൾക്ക് ഉപകാരപ്പെടുന്ന വിവിധ സ്കോളർഷിപ്പുകളും ആവിഷ്കരിക്കും. കൊവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പംസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻശ്രമിക്കുന്നുണ്ട്.

90 ഡിഗ്രി ചരിഞ്ഞ കഴുത്തുമായി ജനിച്ച പാകിസ്താനി സ്വദേശിനിക്ക് പുതുജീവിതം നൽകി ഇന്ത്യൻഡോക്ടർ 

ചരിഞ്ഞ കഴുത്തുമായി ഒരു പെൺകുട്ടി ജീവിച്ചത് നീണ്ട പതിമൂന്ന് വർഷം. പതിമൂന്നുകാരിയായഅഫ്ഷീൻ ​ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ ദുരിതത്തിന് സാന്ത്വനമേകി ഇന്ത്യൻ ഡോക്ടർ. ജനിച്ച് പത്താം മാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്‍ഷീൻ എന്ന പെൺക്കുട്ടിയുടെജീവിതത്തിൽ ഈ ദുരിതം സമ്മാനിച്ചത്. കഴുത്ത് തൊണ്ണൂറു ഡി​ഗ്രിയോളം ഒരുവശത്തേക്ക് ചെരിഞ്ഞ്വർഷങ്ങളായി ദുരിതജീവിതം നയിക്കുകയായിരുന്നു അഫ്‍ഷീൻ. വർഷങ്ങൾക്കപ്പുറം പതിമൂന്നാംവയസ്സിലെത്തി നിൽക്കുമ്പോൾ അഫ്ഷീന്റെ ഈ ദുരിതാവസ്ഥയിൽ നിന്ന് സൗജന്യമായി ചികിത്സിച്ച്ഭേദമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടർ. പത്തുമാസമുള്ളപ്പോൾ സഹോദരിയുടെ കയ്യിൽ നിന്ന് താഴേക്ക് വീണതാണ് അഫ്‍ഷീൻ. അവിടുന്നങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡി​ഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും ഫലമൊന്നും കണ്ടില്ല. വർഷങ്ങളോളം ചികിത്സനേടിയെങ്കിലും അഫ്ഷീന്റെ നില മാറ്റമില്ലാതെ തുടർന്നു. തൊട്ടുപിറകെ സെറിബ്രൽ പാൾസി എന്നഅവസ്ഥയും അഫ്ഷീനെ ബാധിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് തന്റെ പതിമൂന്നാമത്തെ വയസിൽരക്ഷകനായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഡോക്ടർ. സൗജന്യമായാണ് മുഴുവൻ ഡോക്ടർ അഫ്‍ഷീനായി മുഴുവൻ ചികിത്സയും ചെയ്തുകൊടുത്തത്. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജ​ഗോപാലൻ കൃഷ്ണനാണ് അഫ്ഷീന്റെകഴുത്തിന് വേണ്ട മതിയായ ചികിത്സ നൽകിയത്. ബ്രിട്ടനിൽ നിന്നുള്ള മാധ്യമപ്രവർത്തകയായഅലക്സാൺഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് അദ്ദേഹം അഫ്‍ഷീനെ കുറിച്ചുംജീവിതത്തിൽ സംഭവിച്ച രോഗത്തെ കുറിച്ചും അറിയുന്നത്. ഡോക്ടർ സന്നദ്ധത അറിയിച്ചതോടെഇന്ത്യയിലെത്തി അഫ്ഷീൻ ചികിത്സ ആരംഭിക്കുകയായിരുന്നു. നാല് മേജർ ശസ്ത്രക്രിയകളാണ്അഫ്ഷീന് ഇതുവരെ ചെയ്തത്. ഫെബ്രുവരിയിലാണ് പ്രധാന സർജറി ആറുമണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ദീർഘകാലം അതിജീവിക്കാൻ ഈ പെൺകുട്ടിയ്ക്ക്സാധിക്കുമായിരുന്നില്ല. എന്നാൽ സെറിബ്രൽ പാൾസി ജീവിതകാലം മുഴുവൻ പരിചരണംആവശ്യമായ അവസ്ഥയാണ് എന്നും ഡോക്ടർ വ്യക്തമാക്കി.

കുന്നംകുളത്ത്‌ യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച സംഭവം: യുവതിയെ വനിത കമ്മീഷൻ അംഗം അഡ്വ: ഷിജി ശിവജി സന്ദർശ്ശിച്ചു. 

സ്വകാര്യ ഭാഗത്ത്‌ ബിയർ കുപ്പി പ്രവേശിപ്പിക്കുകയും, മയക്കി കിടത്തി ക്രൂരമായി പീഡിപ്പിക്കുകയുംഇവയെല്ലാം ചിത്രീകരിച്ച്‌ ബന്ധുവിന്‌ അയച്ച്‌ കൊടുക്കുകയും ചെയ്ത ഭർത്താവിന്റെ ക്രൂരതസമാനതകളില്ലാത്തതാണെന്നും, പ്രതികളെ നിയമത്തിന്‌ മുന്നിലെത്തിച്ച കുന്നംകുളം പോലീസ്‌അഭിനന്ദനം അർഹിക്കുന്നെന്നും അഡ്വ: ഷിജി ശിവജി.

കളങ്കിതനെ കലക്ടറായി വേണ്ട; ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധിച്ച് ആലപ്പുഴകലക്ട്രേറ്റിലേക്ക് കോൺഗ്രസ് മാർച്ച്  

ആലപ്പുഴ | മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എംബഷീറിനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കളങ്കിത വ്യക്തിയെ സർക്കാർആലപ്പുഴ കളക്ടറായി നിയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി സി സി നേതൃത്വത്തിൽ കോൺഗ്രസ്കലക്ടറേറ്റ് മാർച്ച് നടത്തി. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചും തുടർന്ന് കലക്ടറേറ്റിന്മുന്നിൽ നടന്ന വമ്പിച്ച കൂട്ടധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ ഉദ്ഘാടനംചെയ്തു. അഡ്വ ഷാനിമോൾ ഉസ്മാൻ ,ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ്‌, തോമസ് ജോസഫ്, ബാബുജോർജ്, സുബ്രഹ്മണ്യദാസ് ,അഡ്വ: റീഗോ രാ ജൂ, പി തമ്പി തുടങ്ങിയ നേതാക്കൾപങ്കെടുത്തു.