കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രിവി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തുംവിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്ത പ്രയോഗത്തിൽ മാപ്പ് പറഞ്ഞാൽ സുരേഷ് ഗോപിക്ക് മേളയിലേക്ക് വരാമെന്നും വി.ശിവൻകുട്ടി പറഞ്ഞു. സുരേഷ് ഗോപിയുടെ 'തന്ത' പരാമർശത്തിന് മറുപടിയില്ലെന്ന് നേരത്തെ സിപിഎംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. തന്തക്ക് പറഞ്ഞാൽ അതിനപ്പുറത്തെതന്തക്കാണ് പറയേണ്ടത്. അത് താൻ പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം.
റസിഡൻഷ്യൽ അസോസിയേഷൻ രൂപീകരണവും ദീപാവലി ആഘോഷവും
വളാഞ്ചേരി - വൈക്കത്തൂർ ഹൈസ്ക്കൂളിനുസമീപം "ഗ്രീനറി " റസിഡൻഷ്യൽ അസോസിയേഷന്രൂപം നൽകി. ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ, ജനറൽ കൺവീനർ വൈഷ്ണ, ട്രഷറർ ശരണ്യ, രക്ഷാധികാരികൾ അഷറഫ് അമ്പലത്തിങ്ങൽ, കൗൺസിലർ KV ഉണ്ണികൃഷ്ണൻ, ബാവ എന്നിവരെതിരഞ്ഞെടുത്തു. കിഡ്നി തകരാറിലായ ഒരു യുവാവിന് ചികിത്സസഹായം നൽകി കൊണ്ടാണ് അസോസിയേഷൻതുടക്കം കുറിച്ചത്. മുനിസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ ചികിത്സാസഹായകമമറ്റി ചെയർമാൻ KV ഉണ്ണിക്കൃഷ്ണന് സംഖ്യ കൈമാറി. ദീപാവലിയുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗം, ദീപാലങ്കാരം, മധുരപലഹാരവിതരണംഎന്നിവയും, ശ്രീ കലാഭവൻ അനിലിൻ്റെ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ശ്രീ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും KK റോയി നന്ദിയും പറഞ്ഞു. ശ്രീമതി വൈഷ്ണഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഉത്ഘാടന കർമ്മം നിർവഹിച്ചു, കൗൺസിലർ KV ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ലോട്ടറിയടിച്ചു; ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്ക്, ഭാര്യയെ വെട്ടിക്കൊന്ന് ഭര്ത്താവ്ജീവനൊടുക്കി
തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയിതൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില് കേട്ടിരുന്നതായിസമീപവാസികള് പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ്. ഒന്നര വര്ഷംമുന്പാണ് ഇരുവരും വിവാഹിതരായത്.
പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ
ഒരുപാട് കാലത്തെ ഗള്‍ഫ് പ്രവാസം കൊണ്ട് കുടുംബത്തെ മാന്യമായി പോറ്റിയെങ്കിലും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ കാര്യങ്ങള്‍ മാറിമറിയുകയും വീണ്ടും പ്രവാസ ലോകത്തെത്തി ഹൃദയം പൊട്ടി മരിക്കുകയും ചെയ്ത പ്രവാസിയുടെ കദനകഥ പങ്കുവെച്ച് യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി. പ്രവാസ ലോകത്ത് ചോര നീരാക്കിയാണ് കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതം,…
പി ജയരാജന് രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’
എന്ന പുസ്തകത്തിലെ ചില നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമെന്ന് മുഖ്യമന്ത്രി പിണറായിവിജയന്. രചയിതാവിന്റെ അഭിപ്രായം തന്നെ പ്രകാശനം ചെയ്യുന്നയാള്‍ക്കും ഉണ്ടാകണമെന്നില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ ജയരാജന്റെവ്യക്തിപരമായ നിലപാടുകളോട് യോജിക്കണമെന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദനിക്കെതിരായപുസ്തകത്തിലെ വിമര്‍ശനങ്ങള്‍ പുറത്തുവന്നിരുന്നു. പി ജയരാജന്റെ പുസ്തകം വിശദമായി വായിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'പുസ്തകംപ്രകാശിപ്പിക്കുന്നതുകൊണ്ട് ഇതിലെ എല്ലാ പരാമര്‍ശങ്ങളും അതേപോലെ ഞാന്പങ്കുവെക്കുന്നുവെന്ന് അര്‍ഥമില്ല. ഓരോ പുസ്കത്തിന്റെ രചയിതാവിനും ഓരോ കാര്യത്തെക്കുറിച്ചുംഅദ്ദേഹത്തിന്റെതായ അഭിപ്രായം ഉണ്ടാകും. ആ ആഭിപ്രായം ഉള്ളവരെ പുസ്തകം പ്രകാശനംചെയ്യാവൂ എന്ന നിര്‍ബന്ധം ഉണ്ടാവാറില്ല.വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് പെതുമണ്ഡലത്തില്വേണ്ടത്ര ഇടമുണ്ട്. അത് സ്വാഗതം ചെയ്യേണ്ടതുമാണ്.
സി.ഡി.എം. മെഷീനിൽ തങ്ങിനിൽക്കുന്നതായി കണ്ട പണം ബാങ്കിന് കൈമാറി; ബെന്നിയുടെസത്യസന്ധതയ്ക്ക് ബാങ്കിന്റെ അനുമോദനം
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം പരിയാപുരം റോഡിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിലെസി.ഡി.എം. മെഷീനിൽ പൈസ ഇടാനായി പോയ പരിയാപുരം പതീപറമ്പിൽ ബെന്നി കണ്ടത്മെഷിനുള്ളിലേക്ക് പോകാതെ തങ്ങിനിൽക്കുന്ന 33,000 രൂപ. മെഷീൻ തകരാറുകാരണം പൈസമെഷീനിന്റെ ഉള്ളിലേക്ക് പോകാതിരുന്നതാകാം എന്ന് മനസ്സിലാക്കിയ ബെന്നി എ.ടി.എം. കൗണ്ടറിന്റെ തൊട്ടടുത്തുള്ള അങ്ങാടിപ്പുറം എസ്.ബി.ഐ. ശാഖയിലെത്തി കാഷ് കൗണ്ടറിൽ പണംകൈമാറുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. സി.ഡി.എം. മെഷീനിലൂടെ അക്കൗണ്ടിൽ പണംനിക്ഷേപിക്കാനായിരുന്നു ബെന്നി കൗണ്ടറിൽ എത്തിയത്. സത്യസന്ധതയോടെ പണം ഏൽപ്പിച്ചഉപഭോക്താവിനെ അങ്ങാടിപ്പുറം എസ്.ബി.ഐ. മാനേജരും ജീവനക്കാരും പാരിതോഷികം നൽകിഅനുമോദിച്ചു. മാനേജർ ഡോ. സുജ ശേഖർ, കാഷ് ഇൻ ചാർജ് മുരളി മനോഹരൻ എന്നിവരുംബാങ്കിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. അതോടൊപ്പം പണം നഷ്ടപ്പെട്ട ആളെ കണ്ടെത്തി പണം തിരിച്ചുനൽകി. ഓൺലൈനിലൂടെയും മറ്റുംവ്യാപകമായി പറ്റിക്കപ്പെടുന്ന ഇക്കാലത്ത് ബെന്നിയുടെ സത്യസന്ധത മാതൃകാപരമാണെന്ന് മാനേജർപറഞ്ഞു.
ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കോട്ടക്കൽ : മലപ്പുറം മുന്നിയൂർ പടിക്കലിൽ ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായഅപകടത്തില് രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കൽ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എംടി നിയാസ് (19), എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നുഅപകടം. ദേശീയപാതയിൽ പുതുതായി നിർമിച്ച 4 വരി പാതയിൽ നിന്ന് പടിക്കലിൽ സർവീസ് റോഡിലേക്ക്സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്ററനീസിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും നിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാലിന്യം തള്ളാനെത്തിയ ടിപ്പര്‍ ലോറി പിടികൂടി
പെരിന്തല്‍മണ്ണ: നഗരസഭയിലെ വാര്‍ഡ് 22 -ാം വാര്‍ഡിലെ ചെറുമല വട്ടപ്പറമ്പ് ഭാഗത്ത്സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കുഴികള്‍ നികത്തുന്ന രീതിയില്‍ അലക്ഷ്യമായി മാലിന്യംതള്ളാനെത്തിയ ടിപ്പര്‍ ലോറി നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ സി.കെ.വത്സന്റെ നേതൃത്വത്തില്‍പിടികൂടി. ഹെല്‍ത്ത് സേഫ്റ്റി എന്‍ഫോഴ്സ്മെന്റെ സ്ക്വാഡിന്റെ നേതൃത്വത്തില്‍ അവധിദിനത്തിലുംനടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളാനെത്തിയ ലോറി കണ്ടെത്തിയത്. ഒന്നര ഏക്കറോളംവരുന്ന ഭൂമിയിലാണ് കഴിഞ്ഞദിവസം അനധികൃതമായി പ്ലാസ്റ്റിക്, കെട്ടിടാവശിഷ്ടങ്ങള്‍, മറ്റുമാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കാനെത്തിയത്. 1994ലെ കേരള മുനിസിപ്പാലിറ്റിനിമയവകുപ്പുകള്‍ പ്രകാരമാണ് ലോറി പിടിച്ചെടുത്തത്.
ബൈക്ക് അപകടത്തിൽ മുക്കത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരന് പരുക്ക്
കോഴിക്കോട്: മുക്കം മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക്ദാരുണാന്ത്യം. ഓമശ്ശേരി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനും വേങ്ങരപി.പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് ബി.കോം (സി.എ) രണ്ടാം വർഷവിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ്ജിൻഷാദിനെ പരുക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ1.45 ഓടെയാണ് അപകടം. കോഴിക്കോട് ലുലു മാളിൽ പോയി തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാവ് മതിലിൽ കുടുങ്ങിക്കിടക്കുന്നഅവസ്ഥയിലായിരുന്നു. മുക്കം ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാത്വിമ ജുമാന, ജിൻസിയ എന്നിവർ സഹോദരിമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായികോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന്അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കിണറ്റില്‍ വീണ യുവദമ്പതികള്‍ക്ക്അത്ഭുത രക്ഷപ്പെടല്‍
നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച ദമ്പതികളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് . ചാക്കപ്പന് കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെവീഴുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുംഅത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ഫോഴ്സ് ആയിരുന്നു ഇവരെരക്ഷപ്പെടുത്തിയത്. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ്യാത്രക്കാരെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കാറിലേക്ക് വെള്ളം കയറിതുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെപുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്.










