ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷി സൗഹൃദ ഉപകരണങ്ങളുടെ ഉദ്ഘാടനവും ചെണ്ടുമല്ലി കൃഷി നടീൽ ഉത്സവം നടന്നു. മങ്കേരി ബഡ്സ് സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചറുടെ അധ്യക്ഷതയിൽ പ്രസിഡണ്ട് PT ഷഹനാസ് മാസ്റ്റർ നിർവഹിച്ചു. 2023 -24…
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത വലിയ കുന്ന് അക്ഷയ സെൻ്ററിന് സമീപം വെച്ചു നടന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഷഹനാസ് പി.ടി.നിർവഹിച്ചു . കർഷികോല്പന്നങ്ങളും നടീൽ വസ്തുക്കളും ,ഉത്പാദനോപാധികളും കർഷകർക്ക് നേരിട്ട് വില്പന നടത്താനുള്ള സൗകര്യം ചന്തയിൽ ഒരുക്കിയിരുന്നു. SMAM…
കരിപ്പൂർ ലഹരിക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
*കരിപ്പൂർ -കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ്ഹുസൈൻകോയ തങ്ങൾ (38)ആണ് പിടിയിലായത്. ഇതോടെ കേസിൽ ആറുപേർ പിടിയിലായി. കഴിഞ്ഞദിവസം ലഹരിക്കടത്ത് സംഘത്തലവൻ ജാസിർ അബ്ദുള്ളയെ മുംബൈവിമാനത്താവളത്തിൽനിന്ന് പിടികൂടിയിരുന്നു. ഒരാഴ്ചമുമ്പ് കരിപ്പൂർ വിമാനത്താവള പരിസരത്തെ ലോഡ്ജിൽനിന്ന് കണ്ണൂർ സ്വദേശികളായറാമിസ്, റിയാസ് എന്നിവരെ 45 ലക്ഷത്തോളം രൂപയുടെ തായ്ഗോൾഡുമായി പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് സ്വദേശി ഡെന്നിയും പിടിയിലായി. സെയ്ദ് ഹുസൈൻകോയ തങ്ങളെ ചോദ്യംചെയ്തതിൽ നിരവധി തവണ ബാങ്കോക്കിൽ നിന്നുംഇന്ത്യയിലേക്കും ഇവിടെനിന്നും വിദേശ രാജ്യങ്ങളിലേക്കും ലഹരി കടത്തിയതായ വിവരം ലഭിച്ചു. ഗൂഡല്ലൂർ പാടന്തറയിൽ താമസിക്കുന്ന ഇയാൾ വ്യാജ ചികിത്സ നടത്തി വന്നിരുന്നതായും വിവരംലഭിച്ചു. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽകൊണ്ടോട്ടി ഡിവൈഎസ്‌പി സിദ്ദിഖ്, കരിപ്പൂർ ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ബസ് യാത്രിക്കിടെ ചെട്ടിയാം കിണർ സ്വദേശിനിയുടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച യുവതിപിടിയിൽ
കൽപകഞ്ചേരി:* സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടയിൽ രണ്ടര വയസ്സുകാരിയുടെ പാദസരംമോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിലായി. കോയമ്പത്തൂർ മാവട്ടം സ്വദേശിനി ഗൗരി (35) യെയാണ് കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ സുശാന്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് തിരൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന നീർക്കാട്ടിൽ ബസിലാണ് സംഭവം. വൈലത്തൂരിൽ നിന്നും മാമ്പ്രയിലേക്ക് ബസ് കയറിയ ചെട്ടിയാംകിണർ സ്വദേശിനിയായ യുവതിയുടെകുട്ടിയുടെ കാലിലെ അരപ്പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടിച്ചത്. ബസിൽ വച്ച് തന്നെ കുട്ടിയുടെ പാദസരം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മാതാവ് ബഹളംവെച്ചതോടെബസ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തി പരിശോധിച്ചപ്പോഴാണ് തമിഴ്നാട്സ്വദേശിയായ ഗൗരിയുടെ പേഴ്സിൽ നിന്നും പാദസരം കണ്ടെത്തിയത്. പ്രതിയെ തിരൂർ കോടതിയിൽഹാജരാക്കി.
ഡോക്ടർമാരെ ആദരിച്ചു
ഡോക്ടേഴ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി എടയൂർ കെ.എം.യു.പി സ്കൂളിലെഅദ്ധ്യാപക-രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽനിന്നും രക്ഷിതാക്കളിൽ നിന്നും ഉള്ള ഡോക്ടർമാരുടെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. സ്വദേശത്തും വിദേശത്തും സർക്കാർ-സ്വകാര്യ തലങ്ങളിലുമായി അൻപതോളം പൂർവ വിദ്യാർത്ഥി ഡോക്ടർമാരാണ് കെ.എം.യു.പി സ്കൂളിനുള്ളത്.പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ്എംപി ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനൂപ് സുന്ദർ അധ്യക്ഷത വഹിച്ച ചടങ്ങിൽഡോ വിനീത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പി.പി പ്രേമജ ടീച്ചർ. എംടി.എ പ്രസിഡന്റ് തഹാനി,പൂർവ വിദ്യാർത്ഥി സംഘടനപ്രസിഡണ്ട് സമദ് മച്ചിങ്ങൽ,അൻവർ,.പി.ഷമീന, ടി.പി. ഫാത്തിമ സുഹറ, നഫീസ വി.പി, നൗഫൽകലമ്പൻ, അധ്യാപകരായ പി.ശരീഫ്, കെ.രാധ, പി.പി പ്രീത എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറിരാധ ടീച്ചർ നന്ദി പറഞ്ഞു
ഓണപ്പൂക്കളമൊരുക്കാൻ ഒരുങ്ങി എടയൂർ ഗ്രാമപഞ്ചായത്ത്
എടയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024-25 കുടുംബശ്രീ അംഗങ്ങളുടെ പൂകൃഷിക്ക്പ്രോത്സാഹനം പ്രകാരം 2 acre ഓളം തരിശ് നിലത്ത് ചെണ്ടുമല്ലി കൃഷി ചെയ്യുന്ന ശ്രിമതി അനിതഎന്നവരുടെ കൃഷിയിടത്തിൽ തൈ നടൽ ഉത്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതിഹസീന ഇബ്രാഹിം നിർവഹിച്ചു.ഈ വർഷം എടയൂർ ഗ്രാമപഞ്ചായത്തിലും അടുത്തുള്ളപ്രദേശങ്ങളിലും ഓണസമയത്ത് പൂക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2 ഹെക്ടർ ഓളംസ്ഥലത്ത് പൂകൃഷി എടയൂർ പഞ്ചായത്തിൽ ചെയ്യുന്നുണ്ട്.വൈസ് പ്രസിഡന്റ് ശ്രി കെ പി വേലായുധൻ മെമ്പര്മാരായ അയ്യൂബ് പി ടി, ലുബി റഷീദ്, ദലീല പാർവിൻ, കൃഷി ഓഫീസർ ജുമൈല റാഷിദ്, കർഷകരായ അബൂബക്കർ മാടമ്പത് മുളക്കൽ, റഫീഖ്,അബ്ദുറഹിമാൻ, കെ സി കുഞ്ഞിപ്പ, സുന്ദരൻ,അയ്യപ്പൻ തുടങ്ങിയവർ സംബന്ധിച്ചു
അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭയുo,കേരള സർക്കാർ ആയുഷ് വകുപ്പും,കുടുംബശ്രീയും സംയുക്തമായി 10-ാമത് അന്താരാഷ്ട്ര യോഗദിനാചരണംസംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.മിഷൽ സ്വാഗതം പറഞ്ഞ…
ഡോക്ടർ ആലിയമ്മു അല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .
കുറ്റിപ്പുറം : കുറ്റിപ്പുറം താലൂക്ക് ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ഓഫീസറുമായ മണ്ണാര്‍ക്കാട്കുളപ്പറമ്പിൽ തെക്കുംപുറത്ത്കളത്തിൽ(കടംമ്പോട്ടിൽ)ഹംസ മകൻ ഡോക്ടർ ആലിയമ്മുഅല്പസമയം മുമ്പ് കോട്ടക്കൽ ആശുപത്രിയിൽ വെച്ച്മരണപെട്ടു .54 വയസായിരുന്നുജനാസനമസ്ക്കാരം നാളെ രാവിലെ 11 മണിക്ക് കുളപ്പറമ്പ് ജുമാ മസ്ജിദിൽവെച്ച്. അലനല്ലൂര്‍ സ്വദേശിയാണ് മരണപ്പെട്ട ഡോ.ആലിയാമു. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസംകോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. സൗജന്യമെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയും നിസ്വാര്‍ത്ഥ സേവനം നല്‍കിയും ജനഹൃദയങ്ങളില്‍ ഇടം നേടിയവ്യക്തിത്വമാണ്. വളാഞ്ചേരി നടക്കാവിൽ ആശുപത്രിയില്‍ ഇ എന്‍ ടി സര്‍ജ്ജന്‍ ആയാണ് തുടക്കം. പിന്നീട് ഇരിമ്പിളിയം, എടയൂര്‍ ഗവൺമെന്റ് പി എച്ച് സികളിലും പ്രവര്‍ത്തിച്ചു.
മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽആബിദീൻ അൽ ഷൈബി അന്തരിച്ചു
മക്കയിലെ വിശുദ്ധ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു ഇന്ന് രാവിലെ മക്കയിലായിരുന്നു അന്ത്യം. കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ-ഷൈബി.മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രൊഫസറായി വിരമിച്ച…
കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു.
കൈ കഴുകാന്‍ വെളളം കോരി നല്‍കിയില്ല: കൊല്ലത്ത് അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു.കൊല്ലം: കടയ്ക്കലില്‍ അമ്മയുടെ കൈ മകന്‍ തല്ലിയൊടിച്ചു. കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് തല്ലിയൊടിച്ചത്. നിലവിളി കേട്ട് ഓടിയേത്തിയ നാട്ടുകാരണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.ആഹാരം കഴിച്ച ശേഷം…










