തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ…

തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നും ഒളിവില്‍ പോയ റുവൈസിന്റെ പിതാവിനെ കണ്ടെത്തണമെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പൊലീസ്…

വയസ്സ് 105 കുഞ്ഞിപ്പെണ്ണ് നാളെ വിദ്യാർത്ഥി .

പാങ്ങ് പള്ളിപ്പറമ്പ്:* ജില്ലാ സാക്ഷരതാ മിഷന്റെ നാളെ നടക്കുന്ന മികവുത്സവത്തിന്റെതയ്യാറെടുപ്പിലാണ് 105 വയസ്സുള്ള പാങ്ങ് പള്ളിപ്പറമ്പ് വടക്കേക്കര വടക്കേതിൽകുഞ്ഞിപ്പെണ്ണ്.ഗവൺമെന്റ് എൽ.പി.സ്കൂൾ പാങ്ങിലാണ് ഇവർ പരീക്ഷ എഴുതുന്നത്. ജില്ലയിലെഏറ്റവും പ്രായമേറിയ പരീക്ഷാർത്ഥിയും ഇവരാണ്.ഭർത്താവ് അയ്യപ്പൻ ജീവിച്ചിരിപ്പില്ല.ഏഴ് മക്കളിൽഅഞ്ച് പേരും 26 പേരമക്കളും അവരുടെ മക്കളുമായി പരീക്ഷാ തയ്യാറെടുപ്പിലാണ് കുഞ്ഞിപ്പെണ്ണ്. ഇവരെ കൂടാതെ 30 പേർ ഇവിടെ പരീക്ഷ എഴുതുന്നുണ്ട്.ബ്ലോക്ക് കോർഡിനേറ്റർ കെ.പി.ഉമ്മുഹബീബയുടെയും വൊളന്ററി അധ്യാപിക കെ.ടി.സാജിതയുടെയും നേതൃത്വത്തിൽ ആണ് ക്ലാസുകൾനടന്നത്.

വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച്നടന്നു. 

വളാഞ്ചേരി :-വളാഞ്ചേരി നഗരസഭ വാർഡ് സഭയുടെ മുനിസിപ്പൽ തല ഉദ്ഘാടനം ഡിവിഷൻ  5 കാരാടിൽ വെച്ച് നടന്നു. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന വാർഡ് സഭയോഗംകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്  വസീമ വേളേരി നിർവഹിച്ചു. നഗരസഭ ചെയർമാനുംവാർഡ് കൗൺസിലറുമായ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.എം.പി ഹാരിസ് മാസ്റ്റർസ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ്വാലാസി,വാർഡ് കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,വാർഡ് സമിതി അംഗങ്ങളായ വെസ്റ്റേൺപ്രഭാകരൻ,നടക്കാവിൽ ഹസൈനാർ, ഷാഹുൽ ഹമീദ് മാസ്റ്റർ,കെ.ടി അദീദ്,മുൻ കൗൺസിലർഫാത്തിമക്കുട്ടി എന്നിവർ സംസാരിച്ചു. വളാഞ്ചേരി നഗരസഭ 2024- 25 വർഷത്തെ വാർഷിക പദ്ധതിരൂപികരണത്തിനോടനുബന്ധിച്ച് 16 വർക്കിംഗ് ഗ്രൂപ്പിൽ നിന്നുമുള്ള നിർദേഷങ്ങൾസംബന്ധിച്ച്,അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2024-25 ആക്ഷൻ പ്ലാൻരൂപീകരണം,KSWMP പ്രൊജക്ട് അംഗീകരിക്കൽ,എന്നിവയെ കുറിച്ച് വാർഡ് സഭ കോർഡിനേറ്റർനൂറുൽ ആബിദും ജനകീയ ഹരിത ഓഡിറ്റിംഗ് സംബന്ധിച്ച് ജെ.എച്ച്.ഐ ബിന്ദുഡി.വിയും  വാർഡ്സഭയിൽ അവതരിപ്പിക്കുകയും,തുടർന്ന്             വാർഡുകളിൽ നടപ്പിലാക്കേണ്ട പദ്ധതികളെസംബന്ധിച്ചുള്ള ചർച്ചകളും നടന്നു. വാർഡ് സഭയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെതിരഞ്ഞെടുത്ത വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു.

കുന്നംകുളം പ്രസ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സിഎഫ് ബെന്നി സെക്രട്ടറിഅജ്മൽ ചമ്മന്നൂർ ട്രഷറർ സുമേഷ് പി വിൽസൺ,വൈസ്.  പ്രസിഡണ്ട് അഖിൽ രാമപുരം, ജോ. സെക്രട്ടറി ബിനേഷ് കിഴൂർ,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുധീഷ് മേക്കാട്ടിൽ, റഫീഖ്കടവല്ലൂർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രസ് ക്ലബ് പ്രസിഡണ്ട് സുധീഷ് മേക്കാട്ടിലിന്റെഅധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെതിരഞ്ഞെടുത്തത്.സെക്രട്ടറി ജോസ് മാളിയേക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മഹേഷ്തിരുത്തിക്കാട് വരവ് ചിലവ് കണക്കും.രവീന്ദ്രനാഥ് കൂനത്ത് ഓഡിറ്റിംഗ് റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ചുമതലയേറ്റു. തുടർന്ന് പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഗിഫ്റ്റ് വിതരണംനടന്നു.

യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന ആരോപണവുമായി യുവതിയുടെബന്ധുക്കൾ. 

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്നആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെഭാര്യ ഷെബിനയെ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിനജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെതലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്. ഈ സമയം ഷെബിനയെ ഭർതൃമാതാവുംമറ്റുള്ളവരും അസഭ്യം പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു.     2010ൽ ആണ് ഷെബിനയുടെ വിവാഹം കഴിഞ്ഞത്. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയംദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരിപൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതില്‍ രൂക്ഷപ്രതികരണവുമായി ഹാദിയ.

തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ ഹൈക്കോടതിയെസമീപിച്ചതില്‍ രൂക്ഷ പ്രതികരണവുമായി ഹാദിയ. ഇപ്പോഴും തന്റെ പിതാവിനെ സംഘ്പരിവാര്‍ആയുധമാക്കുകയാണെന്ന് ഹാദിയ കുറ്റപ്പെടുത്തി. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ്അവരുടെ പ്രതികരണം. ”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവര്‍ഷമായി. തുടക്കം മുതല്‍ എന്നെ ജീവിക്കാന്‍ അനുവദിക്കാത്തതരത്തില്‍ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാര്‍ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛന്‍ അതിനുനിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തില്‍ നല്ലബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”ഹാദിയ പറഞ്ഞു.         അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടുംഅച്ഛന്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെനിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍നടപടികളുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. 

സിറോ മലബാർ സഭയുടെ അധ്യക്ഷൻ എന്ന പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷമാണ്പടിയിറക്കം. ബിഷപ്പ് സെബാസ്ത്യൻ വാണിയപ്പുരക്കലിന് പകരം താൽക്കാലിക ചുമതല നൽകും. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം - അങ്കമാലി അതിരൂപതയുടെ താൽകാലികചുമതല. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെഅപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ സ്ഥാനവും ഒഴിഞ്ഞു. ആലഞ്ചേരിക്ക് പകരക്കാരനെജനുവരിയിലെ സിനഡ്  തിരഞ്ഞെടുക്കും.

കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടി

പാലക്കാട്‌ കൊപ്പം ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ചെറുപ്പുളശ്ശേരി സ്വദേശിഎ.എസ്.ഐ പ്രകാശൻ (52) മരണപ്പെട്ടു. ശബരിമല ഡ്യൂട്ടിക്കായി ഓഫീസിലേക്ക് പോകുന്ന വഴിനാലരയോടെയാണ് അപകടം ഉണ്ടായത്. കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് ഗുരുതര പരിക്ക് പറ്റിയ ഇദ്ദേഹത്തെ പാലക്കാട് ജില്ലാആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ പുലർച്ചെ 5.15 നാണ്മരണപ്പെട്ടത്.

കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ്സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്.

കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ സ്വർണ്ണ മിശ്രിതം നിറച്ച് അരയിൽ ബെൽറ്റ് പോലെചുറ്റിയാണ് സ്വർണ്ണം കടത്തിക്കൊണ്ടു വന്നത്. തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ്GST ടീമിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽപ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്‌ കുമാർ, സിവിൽ എക്സൈസ്ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവിൽ എക്സൈസ്ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ പങ്കെടുത്തു.

കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥിമുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ .

കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ഭരണം ലീഗിനു നഷ്ടമായി.എൽഡിഎഫ് പിന്തുണച്ച ലീഗ് വിമതസ്ഥാനാർത്ഥി മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ. മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയതയെ തുടർന്ന് നേരത്തെ ലീഗിന്റെ ചെയർപേഴ്സണായിരുന്ന ബുഷ്റഷബീർ രാജി വെച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.13 നെതിരെ 15 വോട്ടുകൾക്കാണ് വിജയം. എതിർ സ്ഥാനാർഥിയായ ഡോ.ഹനീഷയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്.വിഭാഗീയത നിലനിൽക്കുന്നസാഹചര്യത്തിൽ ലീഗിന്റെ ഉള്ളിൽ നിന്നു തന്നെ വിമത വോട്ടുകൾ വന്നു എന്നാണ് നിലവിൽപുറത്തുവരുന്ന വിവരം..