/കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥിമുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ .

കോട്ടക്കൽ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി ; എൽ ഡി എഫ് പിന്തുണച്ച വിമത സ്ഥാനാർഥിമുഹ്സിന പൂവൻ മഠത്തിലാണ് പുതിയ ചെയർ പേഴ്സൺ .

കോട്ടയ്ക്കൽ മുനിസിപ്പാലിറ്റി ഭരണം ലീഗിനു നഷ്ടമായി.എൽഡിഎഫ് പിന്തുണച്ച ലീഗ് വിമതസ്ഥാനാർത്ഥി മുഹ്സിന പൂവൻമഠത്തിലാണ് പുതിയ ചെയർപേഴ്സൺ.

മുസ്ലിം ലീഗിനുള്ളിലെ വിഭാഗീയതയെ തുടർന്ന് നേരത്തെ ലീഗിന്റെ ചെയർപേഴ്സണായിരുന്ന ബുഷ്റഷബീർ രാജി വെച്ചിരുന്നുഇതേത്തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്.13 നെതിരെ 15 വോട്ടുകൾക്കാണ് വിജയം.

എതിർ സ്ഥാനാർഥിയായ ഡോ.ഹനീഷയ്ക്ക് 13 വോട്ടുകളാണ് ലഭിച്ചത്.വിഭാഗീയത നിലനിൽക്കുന്നസാഹചര്യത്തിൽ ലീഗിന്റെ ഉള്ളിൽ നിന്നു തന്നെ വിമത വോട്ടുകൾ വന്നു എന്നാണ് നിലവിൽപുറത്തുവരുന്ന വിവരം..