പാലക്കാട് കൊപ്പം ജംഗ്ഷനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ചെറുപ്പുളശ്ശേരി സ്വദേശിഎ.എസ്.ഐ പ്രകാശൻ (52) മരണപ്പെട്ടു. ശബരിമല ഡ്യൂട്ടിക്കായി ഓഫീസിലേക്ക് പോകുന്ന വഴിനാലരയോടെയാണ് അപകടം ഉണ്ടായത്.
കൊപ്പം ജംഗ്ഷനിൽ വെച്ച് എ എസ് ഐ പ്രകാശന്റെ ബൈക്കും ദോസ്ത് ഓട്ടോറിക്ഷയും തമ്മിൽകൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് ഗുരുതര പരിക്ക് പറ്റിയ ഇദ്ദേഹത്തെ പാലക്കാട് ജില്ലാആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ പുലർച്ചെ 5.15 നാണ്മരണപ്പെട്ടത്.










