കുന്നംകുളം: ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെകരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്റ് നേടിഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചു. 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ്പാലക്കാട് കൊയ്തെടുത്തത്. പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവുംഏഴ് വെളളിയും 12 വെങ്കലവും നേടി. 88 പോയിന്റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 25 പോയിന്റ്നേടി ഒമ്പതാം സ്ഥാനത്താണ്. മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ എച്ച് എസ് എസ് കടക്കശ്ശേരി 57 പോയിന്റ് നേടി സ്കൂൾതലത്തിൽ ഒന്നാമതായി. 46 പോയിന്റ് നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച് എസ്എസ് രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട് ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂർമൂന്നാം സ്ഥാനവും നേടി. മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങൾക്ക് 2000 രൂപയും, രണ്ടാം സ്ഥാനംലഭിച്ചവർക്ക് 1500 രൂപയും, മൂന്നാം സ്ഥാന കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകി. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ജില്ലകൾക്ക് യഥാക്രമം 2,20,000 രൂപയും1,65,000 രൂപയും 1,10,000 രൂപയും സമ്മാനതുക നൽകി. ഓരോ വിഭാഗത്തിലും വ്യക്തിഗതചാമ്പ്യൻമാരായ കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണപതക്കവും സമ്മാനമായി നൽകി. കൂടാതെ സംസ്ഥാനറെക്കോഡ് സ്ഥാപിച്ച കായികതാരങ്ങൾക്ക് 4000 രൂപ വീതവും സമ്മാന തുക നൽകി. ബെസ്റ്റ്സ്‌കൂൾ, ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി അമ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായിനൽകി.
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം
എടപ്പാൾ: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എടപ്പാൾ ജങ്ഷനിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം പിജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി സത്യൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. വി വി കുഞ്ഞുമുഹമ്മദ്, ഇ വി മോഹനൻ, അഡ്വ. എം ബിഫൈസൽ, ഇ രാജഗോപാൽ, എസ് സുജിത്ത് എന്നിവർ സംസാരിച്ചു. സി രാമകൃഷ്ണൻ സ്വാഗതംപറഞ്ഞു.
വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്
മാറഞ്ചേരി: പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് പെരുമ്പടപ്പ് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടുകൂടിയാണ് കൃഷിയിറക്കിയത്. മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുപ്പത് സെന്റ് സ്ഥലത്ത്ചെരങ്ങ, വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം, വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി…
എടപ്പാൾ പഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു.
എടപ്പാൾ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്വിതരണം ചെയ്തു. പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, എ ദിനേശൻ, കെവി ഷീന, ആഷിക്ക് പൂക്കരത്തറ, വിദ്യാധരൻ, അസിസ്റ്റൻ്റ് സെക്രട്ടറി അരുൺലാൽ എന്നിവർസംസാരിച്ചു. പ്രവീൺ നന്ദി പറഞ്ഞു.
കേരള പ്രവാസി സംഘം 2023 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽതുടക്കമായി
ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം വളാഞ്ചേരി കാവുംപുറത്ത് പ്രമുഖ പ്രവാസി വ്യവസായിപാറക്കൽ ഹസ്സന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗംഉസ്മാൻ പൂളക്കോട്ട് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രീതി,ഏരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസമാണിയങ്കാട്, കുഞ്ഞിവാപ്പു മണ്ണേത്ത്, ടി പി ഇക്ക്ബാൽ, ടി പി എം സൈനുദ്ദീൻ, സുലൈഖ പാറമ്മൽ, കോട്ടീരി സദാനന്ദൻ, വി പി ഹബീബ്എന്നിവർ സംസാരിച്ചു. ഏരിയയിലെ 9 കമ്മിറ്റികളിൽ നിന്നായി പതിനയ്യായിരം പ്രവാസികളെ അംഗങ്ങളാക്കാൻതീരുമാനിച്ചു.
ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്തിവെച്ച് കണ്ണൂരിലെ വസ്ത്ര നിര്‍മാണകമ്പനി,
കണ്ണൂര്‍: സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾസ്വീകരിക്കില്ലെന്ന് ഇസ്രയേൽ പോലീസിന് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെവസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് അറിയിച്ചു. ആശുപത്രികളിൽ ഉൾപ്പെടെബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മികവിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രിപി രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഇസ്രായേല്‍ പോലീസിന് 2015 മുതല്‍ മരിയന്‍ അപ്പാരല്‍ യൂണിഫോം നല്‍കുന്നുണ്ടായിരുന്നു.
കൈക്കൂലികേസിൽസസ്പെൻഷനിലായകാസർകോട്ജനറൽആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക്ഉപാധികളോടെജാമ്യം.
കാസർകോട് : കൈക്കൂലി കേസിൽ സസ്പെൻഷനിലായ കാസർകോട് ജനറൽ ആശുപത്രിയിലെഡോ. വെങ്കിടഗിരിക്ക് ഉപാധികളോടെ ജാമ്യം. അടുത്ത മൂന്ന് മാസത്തേക്ക് കാസർകോട് ജില്ലയിൽപ്രവേശിക്കരുതെന്ന അടക്കമുള്ളവയാണ് ജാമ്യ വ്യവസ്ഥകൾ. മധൂർ പട്ള സ്വദേശിയായ രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് കാസർകോട് ജനറൽആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരി വിജിലൻസിന്റെ പിടിയിലായത്. ശസ്ത്രക്രിയ തീയതി മുന്നോട്ടാക്കാനായി 2000 രൂപയാണ് ഇയാൾ ഈ മാസം മൂന്നാം തീയതികൈക്കൂലി വാങ്ങിയത്. കേസിൽ ഡോ. വെങ്കിടഗിരി റിമാന്റിലായി. ഈ മാസം 12 ന് വെങ്കിടഗിരിയെസർക്കാർ സർവീസിൽ നിന്ന് സസ്പെന്റും ചെയ്തു. ജയിലിലായിരുന്ന ഡോക്ടർക്ക് ഉപാധികളോടെയാണ് തലശ്ശേരി പ്രത്യേക കോടതി ജഡ്ജി ടിമധുസൂദനൻ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണഉദ്യോഗസ്ഥന് മുന്നില് ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ അടുത്ത മൂന്ന് മാസത്തേക്ക്കാസർകോട് ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻവേണ്ടി മാത്രം കാസർകോട് ജില്ലയില് പ്രവേശിക്കാം. രാജ്യം വിടാൻ പാടില്ല.
എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ
മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് പട്ടാമ്പിആമയൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി സംശയം തോന്നിയതിനെതുടർന്ന് നാട്ടുകാർ മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർനടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ളതയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവുംകണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടുപേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെമോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായിപള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട്പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി പ്രതിയെ കോടതിയിൽ ഹാജരാക്കും.
രായിരനെല്ലൂർ മലകയറ്റം നാളെ
പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദര്‍ശനം ലഭിച്ചുവെന്നഐതിഹ്യത്തിലാണ് എല്ലാ വര്‍ഷവും തുലാം ഒന്നിന് വിശ്വാസികൾ മലകയറുന്നത്. പട്ടാമ്പിക്കടുത്ത്കൊപ്പം വളാഞ്ചേരി പാതയില്‍ നടുവട്ടത്തിന് സമീപമാണ് ചരിത്രപ്രസിദ്ധമായ രായിരനെല്ലൂര്‍ മല. മലയുടെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലൂടെ പ്രഭാതം മുതൽ മധ്യാഹ്നം വരെ ഭക്തരും സാഹസികപ്രേമികളൂം മലയിലേക്ക് പ്രയാണം ചെയ്യും. സമുദ്രനിരപ്പിൽനിന്ന് അഞ്ഞൂറ് അടി ഉയരത്തിലുള്ളമലമുകളിൽ ഭ്രാന്തൻ പ്രതിഷ്ഠ നടത്തിയ ദുർഗാ ക്ഷേത്രത്തിൽ ദർശനവും നാറാണത്തു ഭ്രാന്തന്റെപ്രതിമയും വലംവെച്ച് വണങ്ങിയുമാണ് മലയിറക്കം.
വിളംബര ജാഥയോടെ കേരളോത്സവത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി.
വളാഞ്ചേരി നഗരസഭ 2023 കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥവർണ്ണാഭമായി. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെവിവിധ ക്ലബ്ബുകളുടെ നേത്യത്വത്തിൽ കോൽകളി, ദഫ്മുട്ട് തുടങ്ങിയ കലാപരിപാടികളും, വാദ്യോപകരണങ്ങളും ജാഥക്ക് മിഴിവേകി. സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ തരംപ്ലോട്ടുകൾ എന്നിവ വിളംബര ജാഥ വൈവിധ്യമാക്കി .നഗരസഭ വൈസ് ചെയർപേഴ്സൺ റംലമുഹമ്മദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ സിദ്ധീഖ് ഹാജി,, ബദരിയ ടീച്ചർ, ആബിദ മൻസൂർ, ഷാഹിന റസാഖ്, ശൈലജ കെ വി, തസ്ലീമ നദീർ, എൻ.നൂർജഹാൻ, സുബിതരാജൻ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,നൗഷദ് നാലകത്ത്,സാജിത ടീച്ചർ,റസീനമാലിക്ക്,പി.പി ശൈലജ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,വൈസ് ചെയർപേഴ്സൺ അഷിത,കൺവീനർമാരായ സുനിത,സത്യഭാമ,സജിനി,ഖൈറുന്നീസ തുടങ്ങിയവർപങ്കെടുത്തു .










