പി .സി. എ. നൂർ ചുമതലയേറ്റു

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി ഇരിമ്പിളിയം വെണ്ടല്ലൂർ ഡിവിഷനിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട പി .സി. എ. നൂർ ചുമതലയേറ്റു. വരണാധികാരികളായ ജില്ലാ സപ്ലൈഓഫീസർ എൽ .മിനി, സീനിയർ സൂപ്രണ്ട് ,ശിവദാസ് പിലാപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന്  ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന സമ്മേളനം യു .ഡി. എഫ്. നിയോജക മണ്ഡലം ചെയർമാർ വി .മധുസൂധനൻ ഉദ്ഘാടനം ചെയ്തു. 

വിദ്വേഷത്തിനെതിരെ

ദുർഭരണത്തിനെതിരെ യൂത്ത് മാർച്ച് രജിസ്ട്രേഷൻ വളാഞ്ചേരി മുനിസിപ്പൽതലത്തിൽതുടക്കം ഡിസംബർ ഒന്നിന്‌ വഴിക്കടവിൽ നിന്നാരംഭിച്ച് 20 ന്പൊന്നാനി സമാപികുന്ന ജില്ലാ യൂത്ത്ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിൽ പങ്കെടുക്കുന്നഅംഗങ്ങളുടെ രജിസ്ട്രേഷൻമുനിസിപ്പൽതല ഉദ്ഘാടനം ഫുട്ബോൾ താരം മുഹമ്മദ്ജംഷീർ(ചിഞ്ചുനെരജിസ്റ്റർ ചെയ്ത് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി സലാംവളാഞ്ചേരിനിർവഹിച്ചു. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് അഡ്വ അബ്ദുൽ ഹമീദ് സി എം റിയാസ്അൻവർ മുളമുക്കിൽ ഹാഷിം തങ്ങൾ നിസാർബാബു ഷാനവാസ് അൻസാർമുഹമ്മദ്. ഹാഷിംആലുക്കൽ തുടങ്ങിയവർ പങ്കെടുത്തു .

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ – കായിക പ്രോത്സാഹന അവാർഡുകൾവിതരണം ചെയ്തു

തിരൂർ: മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ളമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡിന്റെമലപ്പുറം ജില്ലാ തല ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. 2022-23 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഫിഷറീസ് ടെക്നിക്കൽ സ്കൂൾതലങ്ങളിൽ ഉന്നത വിജയം നേടിയതും കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും, സംസ്ഥാനതലത്തിലും ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതുമായ 174 വിദ്യാർത്ഥികൾക്കാണ് 7.74 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, ഉപഹാരവും നൽകിയത്. കൂട്ടായി എസ്.എച്ച്.എം യു.പിസ്കൂളിൽ നടന്ന ചടങ്ങിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻഅധ്യക്ഷനായി.  മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്സൽ, തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.പി. ഫൗസിയ നാസർ, കെ.പി. സലീന, മംഗലംഗ്രാമപഞ്ചായത്ത് മെമ്പർ റംല, മറ്റ് ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർസംസാരിച്ചു. മത്സ്യബോർഡ് കമ്മീഷണർ സജി. എം. രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക…

ചങ്ങരംകുളം: ട്രെയിനിൽ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് സാമ്പത്തിക സഹായം കൈമാറി.മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ 1986-87 എസ്എസ്എൽസി 10B ബാച്ച് 'സൗഹൃദം'കൂട്ടായ്മയാണ് കുടുംബത്തിന് സഹായം കൈമാറിയത്.കൂട്ടായ്മയുടെ സാമ്പത്തികസഹായം ഗ്രൂപ്പ് പ്രതിനിധി അവരുടെ വീട്ടിൽ ചെന്ന് കൈമാറി.വാടകക്വോർട്ടേഴ്സിൽ ഇരു കാലുകളും നഷ്ടപ്പെട്ട സതിക്ക് രോഗിയായ മകൻ…

കുറ്റിപ്പുറം   ഉപജില്ലാ പിടിഎ  കമ്മിറ്റി രൂപീകരിച്ചു.

കുറ്റിപ്പുറം ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പിടി എ പ്രസിഡന്റുമാരുടെ യോഗം വളാഞ്ചേരി ടിആർ കെ  യുപി സ്കൂളിൽ വെച്ച് നടന്നു . കുറ്റിപ്പുറം എ ഇ ഒ - ഹരീഷ് വി.കെ യോഗം  ഉദ്ഘാടനംചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.പി അബ്ദുറഹിമാൻ ആധ്യക്ഷം വഹിച്ചു.        വിജയ സ്പർശം , കുട്ടികളുടെ ഗൃഹ സന്ദർശനം , ഉച്ച ഭക്ഷണo , പിടിഎ കമ്മിറ്റികളുടെശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു -    സബ്ജില്ലയിലെ വിവിധ മേളകൾക്കുo വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായംനൽകാൻ തീരുമാനിച്ചു -    നസീർ തിരുർക്കാട് , എൻ അബ്ദുൽ വഹാബ് , എ.പി നാരായണൻ , സി രാജേഷ് , സി.കെജയകുമാർ  എന്നിവർ പ്രസംഗിച്ചു - യോഗത്തിൽ  പുതിയ പി ടി എ സബ് ജില്ലാ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.നസീർ തിരൂർക്കാടിനെകുറ്റിപ്പുറം   ഉപജില്ലാ പിടിഎ  കമ്മിറ്റി പ്രസിഡന്റായും  സി രാജേഷ്, സി.കെ ജയകുമാർ എന്നിവരെവൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ :  ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർഎടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെസഹകരണത്തോടെ  എടപ്പാൾ ഫോറം സെന്ററിൽ വെച്ച്  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സന്നദ്ധ രക്‌തദാന ക്യാമ്പിൽ 91 പേർ രജിസ്റ്റർ ചെയ്യുകയും 65 പേർ സന്നദ്ധ രക്തദാനംനിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്തദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന്  അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ചമൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബിഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്നരക്തദാന ക്യാമ്പിൽ 32 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 7 വനിതകളും രക്തദാനംനിർവ്വഹിച്ചു.  ക്യാമ്പിന് ഫോറം സെന്റർ എടപ്പാൾ ജനറൽ മാനേജർ ലിജോ ഡേവിഡ്, ഫോറം സെന്റർ ജീവനക്കാരുംബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് & എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന്നേതൃത്വം നൽകി. ഷോപ്പിംഗിനും ഉല്ലസിക്കാനുമായി വരുന്നവർക്ക് മുമ്പിൽ രക്തദാനംമഹാദാനമാണെന്ന്  കാണിച്ചു കൊണ്ട് ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾഒരുക്കുകയും ചെയ്ത ഫോറം സെന്റർ എടപ്പാൾ മാനേജ്മെന്റിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിപ്രത്യേകം നന്ദി അറിയിച്ചു.

അകലങ്ങളിൽ ഹൃദയം കൊരുത്തവർ വീണ്ടും ഒരുമിച്ചു.

ബുറൈമിയിലെ പ്രവാസികൾ നാട്ടിൽ ഒത്തുചേർന്നു. കാസർക്കോട് മുതൽ തിരുവനന്തപുരംവരെയുള്ളവരുടെ  കുട്ടായ്മയാണ് . ബുറൈമി : _*ബുറൈമി സ്നേഹതീരം വാട്സ്ആപ്പ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മയുടെ*_ ആഭിമുഖ്യത്തിൽപ്രവാസി സംഗമം  സംഘടിപ്പിച്ചു.  മഞ്ചേരിയിൽ നടന്ന പരിപാടിയിൽ, മുൻ പ്രവാസികളും അവധിക്ക് നാട്ടിലെത്തിയവരുമായി നൂറോളംപേർ പങ്കെടുത്തു.  _ആലപ്പുഴ മുതൽ കണ്ണൂർ_ വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ പരിപാടിക്ക് എത്തിയിരുന്നു.  ബുറൈമിയിലെ ജീവകാരുണ്യ പ്രവർത്തകനായ *ഷഹീൻ പാണ്ടിക്കാടിന്റെ* നേതൃത്വത്തിലാണ്  സംഗമം നടന്നത്.  _ഹെന്നാ ഫാത്തിമ_ യുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ _ഷഹീൻ_ സ്വാഗതം പറഞ്ഞു.  _അഹമ്മദ് കോയ സാഹിബിന്റെ_ അധ്യക്ഷതയിൽ, _പ്രസന്നൻ തളിക്കുളം_ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം _ഡോക്ടർ അസ്‌ലം_ നിർവഹിച്ചു. തുടർന്ന് _ഡോക്ടർഫൈസൽ, മണി നെല്ലിക്കൽ, റസാഖ് കോട്ടക്കൽ, ഹസനുൽ ബെന്ന, ഉസ്മാൻ ഹാജി, മുഹമ്മദ് കുട്ടിപൂക്കിപ്പറമ്പ്, മജീദ് പടപ്പറമ്പ്, ജാഫർ അരീക്കോട്, മൊയ്തീൻ സുവൈദ ബേക്കറി,റസാഖ്നെല്ലിക്കുത്ത് , സുലൈമാൻ വളാഞ്ചേരി , സുബൈർ പെരുമ്പാവൂർ എന്നിവർ ആശംസ പ്രഭാഷണംനടത്തി. മുതിർന്ന ഗ്രൂപ്പ് അംഗങ്ങളായ *കുഞ്ഞാലൻ [ആപ്പാപ്പ],* *കുഞ്ഞാലൻ ഹാജി, പത്മനാഭൻ* എന്നിവരെ _പ്രസന്നൻ, R.K മുഹമ്മദലി, നാസർ [കോമു],നാരായണൻ, മൊയ്തീൻ [കുഞ്ഞു],  അഹമ്മദ് കുട്ടി വളാഞ്ചേരി, മുഹമ്മദ് കുട്ടി തിരൂർ,യാഹുഹാജി_ എന്നിവർ ചേർന്ന് ആദരിച്ചു.   കഴിഞ്ഞ സംഗ മത്തിനും ഈ സംഗമത്തിനും യഥാക്രമം നേതൃത്തം കൊടുത്ത  കല്ലിങ്ങൽമുഹമ്മദ്കുട്ടി കോട്ടക്കൽ, ഷഹീൻ പാണ്ടിക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.  *ഡോ. ഷമീർ* ആരോഗ്യ ക്ലാസ് നടത്തി.  ബുറൈമിലെ അനുഗ്രഹീത ഗായകരുടെ ശ്രവണ മധുരമായഗാനാലാപനവും നടന്നു. ഷംസുദ്ദീൻ കുന്നപ്പള്ളി നന്ദി പറഞ്ഞു...

സംസ്ഥാന കായികമേളയില്‍ ചാമ്പ്യന്മാരായ ഐഡിയല്‍ സ്‌കൂളിലെ താരങ്ങള്‍ക്ക് ഊഷ്മളവരവേല്‍പ്

ചങ്ങരംകുളം:  സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമായ ഐഡിയൽ സ്കൂളിലെ കായികതാരങ്ങൾക്കും,പരിശീലകർക്കും ചങ്ങരംകുളത്ത് ഊഷ്മളമായ വരവേൽപ്പ് നൽകി,ചങ്ങരംകുളംപോലീസും,ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതിയും ആലംകോട്,തവനൂർപഞ്ചായത്തും സംയുക്തമായാണ് ജില്ലാ അതിർത്തിയിൽ സ്വീകരണം ഒരുക്കിയത്‌. 987 സ്കൂളുകളിൽ നിന്നായി 2762 കായിക താരങ്ങൾ മാറ്റുരച്ച സംസ്ഥാനത്തെ ഏറ്റവും വലിയകായിക മേളയിൽ 5 സ്വർണ്ണ മെഡലും,4 വെള്ളിയും,7 വെങ്കലവും നേടിയാണ് കടകശ്ശേരിഐഡിയൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഐഡിയൽകിരീടം സ്വന്തമാക്കുന്നത്.57 പോയിന്റുകൾ നേടി ജില്ലയുടെ തന്നെ അഭിമാനമായി മാറിയ കടകശ്ശേരിഐഡിയൽ സ്കൂളിലെ മുഴുവൻ കായിക താരങ്ങളെയും ചങ്ങരംകുളത്ത് ഒരുക്കിയ സ്വീകരണചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലയെ കായിക മേളയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഐഡിയൽ വഹിച്ച പങ്കിനെസംഘാടകർ പ്രശംസിച്ചു.

പുതിയ കലക്ടർക്ക് ആദ്യ നിവേദനം;26 കുടിലുകളുടെ ദുരിതം അറിയിച്ച് ഡിവിഷൻ മെമ്പർ എ കെസുബൈർ

പൊന്നാനി: പുതിയ കലക്ടർ വി ആർ വിനോദിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർഎകെ സുബൈർ ആദ്യ നിവേദനം സമർപ്പിച്ചു. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെഅയിരൂർ പതിനാലാം വാർഡിൽ ഓല കൊണ്ടുള്ള 26 കുടുബങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരംകാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.26 കുടുംബങ്ങളിലായി 115 പേർ താമസിക്കുന്ന42 സെന്റ് സ്ഥലം 2018 ൽ ഉണ്ടായ മഹാ പ്രളയത്തിനുശേഷം അന്നത്തെ സ്പീക്കർ പിശ്രീരാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം വി കെ കുഞ്ഞുമോൻ ഹാജി സിപി മമ്മികുട്ടി മാസ്റ്റർഉൾപ്പെടെയുള്ള പൊതു പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് സൗജന്യമായി ഗവർണറുടെ പേരിൽകോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും താമസിക്കാൻ സൗകര്യപ്രദമായ രൂപത്തിൽ ഫ്ലാറ്റ്നിർമിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തുകൊടുക്കുകയായിരുന്നു.പ്രായമുള്ളവരും കുട്ടികളും ഉൾപ്പെടെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന26 വീടുകളിലെ 115 പേരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഡിവിഷൻമെമ്പർ എ കെ സുബൈർ പുതുതായി ചാർജെടുത്ത കലക്ടർ വി ആർ വിനോദിന് വിഷയത്തിൽഇടപെട്ട് ദുരിതത്തിന് പരിഹാരം കാണും എന്ന പ്രതീക്ഷയിൽ ആദ്യ നിവേദനം സമർപ്പിച്ചത്.നടവഴിപോലും ഇല്ലാതിരുന്ന കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർക്ക് അനുവദിച്ച ഫണ്ട്ഉപയോഗിച്ച് 6 മീറ്റർ വീതിയോടുകൂടി പുതിയ റോഡ് നിർമിച്ചിട്ടുണ്ട്.

രണ്ടത്താണിയില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

രണ്ടത്താണി :ദേശീയപാതയിൽ രണ്ടത്താണിയില്‍ സ്‌കൂട്ടറുകൾ   കൂട്ടിയിടിച്ച്  യാത്രക്കാരിയായയുവതിക്ക് ദാരുണാന്ത്യം. പുന്നത്തല ചേലക്കോട് മങ്ങത്ത്കുന്നത്ത് അബ്ദുസമദിന്റെ ഭാര്യമബ്‌റൂഖയാണ് മരിച്ചത്(23). വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് കോട്ടക്കലിലെക്ക്  പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറ്റുമുറി പാങ്ങ്  മണമ്മല്‍ പുതുശ്ശേരി ജാബിര്‍ ദാരിമിയുടേയുംഫാതിമ സുഹ്‌റയുടേയും മകളാണ്.