കൊപ്പം : ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽസഞ്ചാരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം
പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് ഇന്നലെ വൈകുന്നേരം ഉണ്ടായഅപകടത്തിൽ മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ ഇറക്കത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.










