/സല്യൂട്ട് നൽകാം..!

സല്യൂട്ട് നൽകാം..!

മുലയൂട്ടിയ  പൊലീസമ്മക്ക്..! ‘

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്

അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളുംഎറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല്  മക്കളെയാണ് നോക്കാൻ ആരുംഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്മറ്റു മൂന്നു കുട്ടികൾക്കുംആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യംഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്

ഉദരത്തിൽ” ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു വായില്‍ മുലപ്പാൽ നല്‍കിവിശപ്പകറ്റിയ ആര്യ എന്ന കാക്കിയണിഞ്ഞ പോലീസും  കുഞ്ഞിൻ്റെ അമ്മയായി.

താന്‍ പ്രസവിച്ചതല്ലെങ്കിലും തന്‍റെ ഒന്‍പത് മാസമായ മകളെപോലെ കരുതി തന്നെയാണ് ആര്യകുഞ്ഞിന് മുലയൂട്ടിയത്.”

മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള അമ്മയുടെ കുഞ്ഞിന് സ്‌നേഹത്തിന്റെ ആര്‍ദ്രമധുരം നല്‍കിയകൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായശ്രീമതി.എം..ആര്യയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ..