കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ്കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി.
നവ കേരള സദസുമായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനെത്തിയകെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്ബലപ്രയോഗം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ആയിരുന്നു പ്രതിഷേധം. ഫിസിക്കല്‍ എഡുക്കേഷന്‍ യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിക്ക് ഇതിനിടെ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യാവകാശകമ്മീഷന് കെഎസ്യു പരാതി നല്‍കി. ഈ പരാതിയിലാണ് കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരായിവിശദീകരണം നല്‍കാനുള്ള മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴസണ്‍ബൈജുനാഥിന്റെ നിര്‍ദ്ദേശം.
ദേശീയ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിക്കും കെഎസ്യു പരാതിനല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ കെ ഇ ബൈജുവിനെതിരെ വകുപ്പുതല നടപടിയെടുക്കണംആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും വരും ദിവസങ്ങളില്‍പ്രതിഷേധിക്കും.










