എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരത്തിലേക്ക് 

എടപ്പാൾ: മേൽപാലം ഉദ്ഘാടനം ചെയ്ത സമയത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റി എടുത്തതീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത ബന്ധപ്പെട്ടവരുടെ നിലപാടിനെതിരെ എടപ്പാളിലെവ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. സാധാരണ ജനങ്ങൾക്ക്എടപ്പാൾ പട്ടണത്തിൽ വരുമ്പോൾ ബൈക്കുകൾ പാർക്ക് ചെയ്യാൻ അനുവാദം നൽകിയ സ്ഥലങ്ങളിൽരാവിലെ മുതൽ വൈകുന്നേരം വരെ ബൈക്കുകൾ പാർക്കു ചെയ്യുന്നവരുടെ പാർക്കിംഗ് ഗ്രൗണ്ടായിമാറ്റിയപ്പോൾ നടപടി എടുക്കേണ്ടവർ നോക്കി നിൽക്കുകയാണന്നും  നിരവധി തവണ ട്രാഫിക്റെഗുലേറ്ററി അതോറിറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സമക്ഷം പരാതി പറഞ്ഞ എങ്കിലുംപരിഹാരമില്ലാതെ തുടരുകയാണന്നും ഇനിയും നോക്കി നിൽക്കാൻ ആവില്ലന്നും   വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും  നിവേദനംനൽകുന്നുണ്ടന്നും പ്രസ്തുത വിഷയത്തെ നിയമപരമായി നേരിടാൻ കൂടി ആലോചിക്കുന്നതായുംപരിഹാരം മായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നുംവ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇ.പ്രകാശ്,എം.ശങ്കരനാരായണന്‍,എ.കെ.അസീസ്,ഫിറ്റ് വെല്‍ഹസ്സന്‍,ടി.കെ.ബൈനേഷ്,നാസര്‍ കോട്ടണ്‍സൂക്ക്,മുഹ്സിന്‍ വെറൈറ്റി,ഷുഹൈബ് നാസ്തുടങ്ങിയവർ പങ്കെടുത്തു. 

കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം

കു​​റ്റി​പ്പു​റം: കു​​റ്റി​പ്പു​റം പാ​ല​ത്തി​ൽ ര​ണ്ടു ദി​വ​സം അ​ർ​ധ​രാ​ത്രി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഞാ​യ​ർ, തി​ങ്ക​ൾദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12 മു​ത​ൽ മൂ​ന്നു​ വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. തൃ​ശൂ​രി​ൽ​നി​ന്ന് സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ട​പ്പാ​ളി​ൽ​നി​ന്ന് തി​രി​ഞ്ഞ് പൊ​ന്നാ​നിച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രൂ​ർ വ​ഴി ച​മ്ര​വ​ട്ടം പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. കഴിഞ്ഞ ദിവസം  ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക്സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു. 

ഉസ്മാൻ പന്താവൂരിനെ ആദരിച്ചു 

ചങ്ങരംകുളം: പൊന്നാനി മണ്ഡലം കെ.വി.വി. ഇ.എസ് സിക്രട്ടറിയായി തെരഞ്ഞടുത്ത ഉസ്മാൻപന്താവൂരിനെ ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ആദരിച്ചു. പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കൃഷ്ണൻ നായർ , കെ.വി.ഇബ്രാഹിം കുട്ടി, നൗഷാദ് വി.കെ., അരുൺ , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ കലശം തുടങ്ങി 

എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശ ചടങ്ങുകൾക്ക്തുടക്കമായി. കലശത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്പ്രസിഡന്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ആധ്യക്ഷംവഹിച്ചു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, രാധാ മാമ്പറ്റ, ഡോ: കെ.കെ.ഗോപിനാഥൻ, യു.പി പുരുഷോത്തമൻ, കെ.ബാലാജി, തെക്കിനിയേടത്ത് കുത്തുള്ളികൃഷ്ണൻ നമ്പൂതിരി, മൂത്തേടത്ത് സുബ്രമണ്യൻ നമ്പൂതിരി, ഡോ:വർക്കല വാസുദേവൻ നമ്പൂതിരി, കരാട്ട് സദാനന്ദൻ , സത്യനാരായണ വാര്യർ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു. ബ്രഹ്മശ്രീനൊച്ചൂർ വെങ്കടരാമന്റെ ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണവും ഉണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ഷേത്രത്തെ കുറിച്ച് ആനന്ദ് ജ്യോതി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം  ബി.കെ ഹരി നാരായണൻപ്രകാശനം ചെയ്തു. കലശ ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ കാലടി പടിഞ്ഞാറേടത്ത് കൃഷണൻനമ്പൂതിരിപ്പാട് നേതൃത്വം നൽകി. 

പട്ടാമ്പിയിൽ യുവാവ് ഷോക്കേറ്റ്  മരിച്ചു 

പട്ടാമ്പി: പട്ടാമ്പിയിൽ യുവാവ് ഡ്രസ്സ്‌ ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ്  മരിച്ചു.മേലെ പട്ടാമ്പികൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻഫാദിൽ (19) ആണ്   ഷോക്കേറ്റ്  മരിച്ചു. ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ്‌ ഇസ്തിരി ഇടുന്നതിനിടെ ഷോക്കടിച്ച് തെറിച്ചുവീണപ്പോൾ തല അടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ച  മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക്  ശേഷംബന്ധുക്കൾക്ക് വിട്ട് നൽകും. 

സെൽഫി എടുക്കാൻ ചെണ്ടുമല്ലി പൂ കൃഷി ചെയ്ത് എട്ടാം ക്ലാസുകാരി 

ചങ്ങരംകുളം: ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ശിവ എം. ആർ ആണ്ആഗ്രഹ സഫലീകരണത്തിനായി ചെണ്ടുമല്ലി പൂ കൃഷി ചെയ്തത്. നിറയെ പൂക്കൾനിറഞ്ഞുനിൽക്കുന്ന തോട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾവീട്ടുകാരാണ്  തൈകൾ വാങ്ങി നൽകിയത്. തുടർന്ന് വീടിന് തൊട്ടടുത്ത് തന്നെ സ്ഥലം സജ്ജമാക്കിനൽകുയായിരുന്നു. തുടർന്ന് നട്ട് പരിപാലിച്ച് പോരുകയായിരുന്നു ശിവ. 200 തൈകൾ വച്ചതിൽ 70 എണ്ണം നശിച്ച് പോയങ്കിലും ബാക്കിയുള്ളവ പൂവിട്ടപ്പോൾ ആവോളം സെൽഫി എടുത്ത്ആഘോഷിക്കുകയാണ് ഈ വിദ്യാർത്ഥിനി. കോക്കൂർ മടത്തും പുറത്ത് മീര - രമേഷ് ദമ്പതിമാരുടെമകളാണ് ശിവ. അടുത്തതായി സൂര്യകാന്തി തോട്ടം ഒരുക്കണമെന്ന ആഗ്രഹത്തിലാണ് ഈവിദ്യാർത്ഥിനി.

പൊന്നാനി കർമ റോഡിനോടുചേർന്ന് പുറമ്പോക്ക് ഭൂമി അളക്കും 

പൊന്നാനി : പുഴയോരപാതയായ കർമ റോഡിനോടുചേർന്നുള്ള പുറമ്പോക്ക് ഭൂമി അളന്ന്തിട്ടപ്പെടുത്തും. നഗരസഭയുടെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുമുന്നോടിയായാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. ചിൽഡ്രൻസ് പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, വനിതകൾക്കായുള്ള ഓപ്പൺ ജിം, സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങിവയാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുക. ഭാരതപ്പുഴയോരത്തുള്ള കർമ റോഡരികിലെ പുഴ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന്റെനേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തുക. ഇതിന്റെ ഭാഗമായി റവന്യൂ, നഗരസഭ അധികൃതർപ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ സർക്കാർഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട്നഗരസഭ റവന്യൂ വിഭാഗത്തിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. സർവേ പൂർത്തീകരിച്ച് സ്കെച്ച് തയ്യാറാക്കിയശേഷം ഭൂമി നഗരസഭയ്ക്ക് വിട്ടുകിട്ടാനായിസർക്കാരിനെ സമീപിക്കും.പ്രധാന വിനോദസഞ്ചാരകേന്ദ്രമായതോടെ പ്രദേശത്ത് കൈയേറ്റവുംവ്യാപകമാണെന്ന പരാതിയുണ്ട്. തോടുകൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നുണ്ടെന്നാണ് പരാതി. ഇതേത്തുടർന്നാണ് വ്യക്തിയുടെഭൂമിയും സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്നത്. നിള പൈതൃക മ്യൂസിയം, മറൈൻ മ്യൂസിയം, ഉല്ലാസ ബോട്ടുയാത്ര എന്നിവയെല്ലാമുള്ളത് കർമറോഡിനോട് ചേർന്നാണ്. 

*തിരൂരിൽ നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ* 

തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെഎട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരംസ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ് ഇന്റെെലിജന്‍സിന്റെെപിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ്കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ്കടത്തിക്കൊണ്ടുവന്നതാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് .

കാല്‍നടയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ഈ പ്രതി സമ്പന്ന കുടുമ്പത്തിലെ നാട്ടില്‍സല്‍പേരുള്ള യുവാവ്…താന്‍ കള്ളനാകാനുള്ള കാരണം പറയുന്നു. 

മലപ്പുറം: കാല്‍നടയാത്രക്കാരിയുടെ മാലപൊട്ടിച്ചോടിയ ഈ പ്രതി സമ്പന്ന കുടുമ്പത്തിലെ നാട്ടില്‍സല്‍പേരുള്ള യുവാവ്.മലപ്പുറം കാളികാവ് വെളളയൂരില്‍വെച്ച് ബൈക്കില്‍ വന്ന് കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ്ണമാലപൊട്ടിച്ച് മുങ്ങിയ പ്രതി നലാംനാളാണ് പിടിയിലായത്. കഴിഞ്ഞ 20ന് ഉച്ചക്ക് 1.30 മണിയോടെകാല്‍നട യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസ്സില്‍ പ്രതി പട്ടാമ്പി വല്ലപ്പുഴസ്വദേശി ചരലില്‍ അസറുദ്ദീനെ(27)യാണ്‌നിലമ്പൂര്‍ ഡാന്‍സാഫ് ടീമും കാളികാവ് പോലീസും ചേര്‍ന്ന്പിടികൂടിയത്.വണ്ടൂരില്‍ നിന്നും വന്ന് പൂങ്ങോട് ചിറ്റയില്‍ ബസ് ഇറങ്ങിയ ശേഷം വീട്ടിലേക്ക് തന്റെ ചെറിയ രണ്ട്കുട്ടികളുടെ കൂടെ നടന്നുപോകുകയായിരുന്ന യുവതിയോട് കുട്ടേട്ടന്റെ വീട്ടിലേക്കുള്ള വഴി ഏതാഎന്ന് ചോദിച്ച് യുവാവ് ബൈക്ക് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംസാരത്തിനിടയില്‍ ബൈക്കില്‍തന്നെയിരുന്ന് യുവതിയുടെ കഴുത്തിലെ മാല പിടിച്ച് വലിച്ച് പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ സ്വര്‍ണ്ണമാല പൊട്ടി ഒരു കഷ്ണം നിലത്തു വീണു. യുവതിയും കുട്ടികളും ഭയന്ന്ആര്‍ത്തു കരഞ്ഞെങ്കിലും കയ്യില്‍ കിട്ടിയ മുക്കാല്‍ പവനോളം തൂക്കം വരുന്ന കഷ്ണവുമായിസത്രീയെ തള്ളിയിട്ട ശേഷം പ്രതി ബൈക്കോടിച്ച് പോയി. വീഴ്ചയില്‍ സ്ത്രീക്ക് പരിക്ക് പറ്റിയ തിനാല്‍പിന്നീട് ചികിത്സ തേടി. സ്ത്രീ പറഞ്ഞ പ്രതിയുടെ വസ്ത്രത്തിന്റെ അടയാളങ്ങള്‍ നോക്കിസംഭവസ്ഥലത്ത് നിന്നും അഞ്ചോളം കിലോമീറ്റര്‍ അകലെയുള്ള സി.സി.ടി.വി. ക്യാമറയില്‍ നിന്നുംലഭിച്ച മങ്ങിയ ദൃശ്യം മാത്രമായിരുന്നു പോലീസിന്റെ ഏക കച്ചിത്തുരുമ്പ്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ കാളികാവ് പോലീസും നിലമ്പൂര്‍ഡാന്‍സാഫ് ടീമും സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കി.തുടര്‍ന്ന് രണ്ട് ദിവസത്തെ അന്വേഷണത്തിനുശേഷം പോലീസിന് വാഹനത്തിന്റെ നമ്പര്‍ലഭിച്ചെങ്കിലും മൂന്ന് മാസം മുമ്പ് ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ സ്വദേശിയുടെ പേരിലുള്ള ബൈക്കിന്റെനമ്പര്‍ വ്യാജമായി ഉപയോഗിച്ച പ്രതി ഉപയോഗിച്ചത് പോലീസിനെ കുഴക്കി.തുടര്‍ന്ന് മലപ്പുറം പാലക്കാട് തൃശ്ശൂര്‍ ജിലകളില്‍ സി.സി.ടി.വി.ക്യാമറകള്‍ കേന്ദ്രീകരിച്ചുംമുന്‍കുറ്റവാളികളെ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ന്വേഷണത്തില്‍ സംഭവം നടന്ന് നാലാം ദിവസംപിടിക്കപ്പെടാതിരിക്കാന്‍ പല കുറുക്കുവഴികളും മുന്‍കരുതലുമെടുത്ത പ്രതിയിലേക്ക് പ്രത്യേകഅന്വേഷണ സംഘമെത്തിസമ്പന്ന കുടുമ്പത്തിലെ നാട്ടില്‍ സല്‍പേരുള്ള യുവാവിനെ പ്രതിയായി കണ്ടത് പോലീസിനേയുംനാട്ടുകാരേയും അത്ഭുതപ്പെടുത്തി. ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇരയായി പണം നഷ്ടപ്പെട്ടതില്‍ വന്നതാല്‍ക്കാലിക സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പ്രതിപറയുന്നു. രണ്ടാഴ്ചത്തോളമായി അവസരം നോക്കി മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ പ്രതിവ്യജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കുമായി മാലപൊട്ടിക്കാനായി അവസരം നോക്കികറങ്ങിയിരുന്നതായും പോലീസ് കണ്ടത്തിയിരുന്നു. പ്രതി ഇത്തരത്തില്‍ വേറെയും കുറ്റകൃത്യങ്ങളില്‍ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്സംഭവം നടന്ന സഥലത്തും മോഷണം ചെയത മാല വില്‍പ്പന നടത്തിയ പാലക്കാട് ജില്ലയിലെവല്ലപ്പുഴയിലും അറസ്റ്റ് ചെയ്ത പ്രതിയുമായി കാളികാവ് പോലീസ് തെളിവെടുപ്പ് നടത്തിസ്വന്തം നാട്ടില്‍ നിന്നും കിലോമീറ്റുകള്‍ സഞ്ചരിച്ച് തന്നെ തിരിച്ചറിയാത്ത നാടുകളില്‍ പോയി പ്രൈവറ്റ്ബസുകളുടെ പുറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിലും ഇറങ്ങുന്ന സത്രീകളെനിരീക്ഷച്ചായിരുന്നു മാല പൊട്ടിക്കാന്‍ പ്രതി പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

*കേരള പോലീസ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കി താരങ്ങള്‍* 

ചാലിശേരി: കേരള പോലീസ് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കിതാരങ്ങള്‍. കേരള പോലീസ് ഫുട്‌ബോള്‍ ക്യാപറ്റന്‍ ചാലിശേരി വലിയ വീട്ടുവളപ്പില്‍ ശ്രീരാഗും , തൃശൂര്‍ആറ്റൂര്‍ പാലഞ്ചേരി വീട്ടില്‍ വിജിഷയും തമ്മില്‍ ബുധനാഴ്ച ആറ്റൂര്‍ കാര്‍ത്ത്യാനി ഭഗവതിക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ഫുട്‌ബോള്‍ രംഗത്ത്, ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സി വിവാഹ ആശംസകള്‍അറിയിച്ചത് നവ ദമ്പതിമാര്‍ക്കും ഗ്രാമത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കുംആഹ്ലാദമായി.അഞ്ച്വര്‍ഷം തുടര്‍ച്ചയായി കേരള സന്തോഷ ട്രോഫി ടീമില്‍ കളിച്ച ശ്രീരാഗ് 2017ല്‍ കല്‍ക്കത്തയില്‍ വെച്ച്നടന്ന സന്തോഷ് ട്രോഫി ജയിച്ച കേരള ടീമിലെ അംഗമായിരുന്നു.ഇപ്പോള്‍ കേരള പോലീസ്ഫുട്‌ബോള്‍ ടീമിലും , ഒഴിവ് സമയങ്ങളില്‍ ഫുട്‌ബോള്‍ രംഗത്ത് ഗ്രാമത്തിലഭിമാനമായ ചാലിശേരിജിസിസി ക്ലബ്ബിലും നിറ സന്നിധ്യമാണ് അമ്പാടി.ബുധനാഴ്ച വൈകീട്ട് ചാലിശേരി പി.പി. ഓഡിറ്റോറിയത്തില്‍ ഐ എം.വിജയന്റെ നേതൃത്വത്തില്‍ ദമ്പതിമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച്പോലീസ് താരങ്ങളും , സന്തോഷ് ട്രോഫി താരങ്ങളും എത്തി. ജിസിസി ക്ലബ്ബ് നവ ദമ്പതിമാര്‍ക്ക്സ്‌നേഹ ഉപകാരവും , മംഗള പത്രവും നല്‍കി.