പൊന്നാനി : പുഴയോരപാതയായ കർമ റോഡിനോടുചേർന്നുള്ള പുറമ്പോക്ക് ഭൂമി അളന്ന്തിട്ടപ്പെടുത്തും. നഗരസഭയുടെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുമുന്നോടിയായാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നത്.
ചിൽഡ്രൻസ് പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, വനിതകൾക്കായുള്ള ഓപ്പൺ ജിം, സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങിവയാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുക.
ഭാരതപ്പുഴയോരത്തുള്ള കർമ റോഡരികിലെ പുഴ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന്റെനേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തുക. ഇതിന്റെ ഭാഗമായി റവന്യൂ, നഗരസഭ അധികൃതർപ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ സർക്കാർഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട്നഗരസഭ റവന്യൂ വിഭാഗത്തിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. സർവേ പൂർത്തീകരിച്ച് സ്കെച്ച് തയ്യാറാക്കിയശേഷം ഭൂമി നഗരസഭയ്ക്ക് വിട്ടുകിട്ടാനായിസർക്കാരിനെ സമീപിക്കും.പ്രധാന വിനോദസഞ്ചാരകേന്ദ്രമായതോടെ പ്രദേശത്ത് കൈയേറ്റവുംവ്യാപകമാണെന്ന പരാതിയുണ്ട്.
തോടുകൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നുണ്ടെന്നാണ് പരാതി. ഇതേത്തുടർന്നാണ് വ്യക്തിയുടെഭൂമിയും സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്നത്. നിള പൈതൃക മ്യൂസിയം, മറൈൻ മ്യൂസിയം, ഉല്ലാസ ബോട്ടുയാത്ര എന്നിവയെല്ലാമുള്ളത് കർമറോഡിനോട് ചേർന്നാണ്.










