തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെഎട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരംസ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ് ഇന്റെെലിജന്‍സിന്റെെപിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ്ബ്യൂറോയും തിരൂര്‍ റേഞ്ചും ആര്‍.പി.എഫും സംയുക്തമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയപരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഞ്ചാവ്കടത്തിക്കൊണ്ടുവരുന്നതിന് സാധ്യതയുണ്ടെന്ന് മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓണാഘോഷത്തോടനുബന്ധിച്ച് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ്കടത്തിക്കൊണ്ടുവന്നതാവാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് .










