അഞ്ചുതെങ്ങ്‌ മാമ്പള്ളിയിൽ കടൽത്തീരത്ത്‌ നവജാതശിശുവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയകേസിൽ അമ്മയെ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തു

മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ(40)യാണ്‌ അറസ്റ്റ്ചെയ്‌തത്‌. ഇവരെ കോടതിയിൽഹാജരാക്കി റിമാൻഡ്ചെയ്‌തു. 18ന് രാവിലെ 3.30 ഓടെ മാമ്പള്ളി പള്ളിക്കു സമീപംതെരുവുനായ്‌ക്കൾ കടിച്ചുപറിയ്‌ക്കുന്ന നിലയിലാണ്‌ മൃതദേഹം കണ്ടത്‌. നായകളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്‌ടപ്പെട്ടിരുന്നു. 15ന് പുലർച്ചെ5.30ഓടെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ജൂലി കത്രിക ഉപയോഗിച്ച് പൊക്കിൾകൊടിമുറിയ്‌ക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തി. മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചു. പുലർച്ചെ ആറോടെ വീടിനടുത്ത്‌ വെട്ടുകത്തി ഉപയോഗിച്ച് കുഴികുത്തി കുഴിച്ചിട്ടു. പിന്നീട്‌ തെരുവുനായ്‌ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു. ജൂലിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

മണിപ്പുർ കലാപത്തിന്‌ പിന്നിൽ മനുവാദ രാഷ്‌ട്രീയ അജൻഡ: ഗീവർഗീസ്‌ മാർ കൂറിലോസ്‌

കോട്ടയം > ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള മനുവാദ രാഷ്‌ട്രീയ അജൻഡയുടെ ഭാഗമായിആസൂത്രിതമായി നടപ്പാക്കുന്നതാണ്‌ മണിപ്പുരിലെ കലാപമെന്ന്‌ യാക്കോബായ സഭ നിരണംഭദ്രാസനാധിപൻ ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ഇതിനെതിരെ ഇനിയുംപ്രതികരിച്ചില്ലെങ്കിൽ ഇന്ത്യ എന്ന സങ്കൽപം തന്നെ തകരും. മണിപ്പുരിലേത്‌ ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മാത്രമായി ചെറുതാക്കിക്കാണിക്കാനുള്ള ശ്രമംഭരണകൂടം നടത്തുന്നുണ്ട്‌. എന്നാൽ അതിനപ്പുറം, വർഗീയ ലഹളയായി അത്‌ മാറിക്കഴിഞ്ഞെന്നകാര്യത്തിൽ സംശയമില്ല. മണിപ്പുർ കലാപത്തിൽ പ്രതിഷേധിച്ച്‌ വനിതാസാഹിതി കോട്ടയത്ത്‌സംഘടിപ്പിച്ച സാംസ്‌കാരിക സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി രാജ്യത്ത്‌ നടപ്പാക്കിവരുന്ന ഭരണകൂട ഭീകരതയുടെ അവസാന ഉദാഹരണം മാത്രമാണ്‌മണിപ്പുർ.  പ്രധാനമന്ത്രി മൗനത്തിന്റെ വൽമീകത്തിൽ അഭയംപ്രാപിച്ചിരിക്കുന്നു. രാജ്യത്തെ സ്‌ത്രീകളുടെ മാനത്തിന്‌ ഇപ്പോൾ എന്ത്‌ വിലയാണുള്ളത്‌.

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

പൊന്നാനി: പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ്കോയയെ ഹൈദരാബാദിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാട്ടിലെത്തിക്കാൻപൊലീസ് സംഘം ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചു. ഇയാൾ ഹൈദരാബാദിലുണ്ടെന്നരഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷിക്കാനായി നാലംഗസംഘം നേരത്തെഹൈദരാബാദിലെത്തിയിരുന്നു. ഇവരുടെ കസ്റ്റഡിയിലാണ് പ്രതിയപ്പോൾ. കഴിഞ്ഞ 20നായിരുന്നുനാടിനെ ഞെട്ടിച്ച സംഭവം. ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽതാമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയുംകൊലപ്പെടുത്തിയശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. ഇയാൾ മുമ്പുംഭാര്യയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെതാൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നുതാമസം.

മൺസൂൺ ബമ്പർ 10 കോടി ബാഗ്യവാൻമാർ പരപ്പനങ്ങാടിയിലെ ഹരിത കർമ്മസേനാ അംഗങ്ങൾക്ക്

പരപ്പനങ്ങാടി*:കേരള ലോട്ടറി വകുപ്പിൻ്റെ മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10 കോടി അടിച്ചത്പരപ്പനങ്ങാടി സ്വദേശികൾക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാഅംഗളായി പത്ത് പേര് ചേർന്നാണ് ലോട്ടറിഎട്ത്തത്. ഇവർ എടുത്ത MB 200261 എന്ന നമ്പറിലുള്ള ട്ടിക്കറ്റിനാണ് ഒന്നാം സമ്മനമായ 10 കോടി അടിച്ചത്. ലോട്ടി പരപ്പനങ്ങാടിയിലെ ഒരു ബേങ്കിന് കൈമാറിയിട്ട് ഉണ്ട്.

അംഗൻവാടി ടീച്ചറുടെ മാല ബൈക്കിലെത്തി പൊട്ടിച്ച് പോയ പ്രതി വളാഞ്ചേരി പോലീസിന്റെപിടിയിൽ..

അംഗൻവാടിയിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് നടന്നുവരുന്ന സമയം അജിത എന്നിവരുടെമാല,വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് പമ്പിന്റെ പുറകുവശത്തുള്ള റോഡിൽ വച്ച്ബൈക്കഇല്  വന്ന പ്രതി പൊട്ടിച്ച് പോകുകയായിരുന്നു...... പോലീസിന്റെ അന്വേഷണത്തിൽ പ്രതി വളാഞ്ചേരി കാവുംപുറം സ്വദേശിയായ ഹനീഫ ഹാജിയുടെമകനായമുഹമ്മദ് റഫീഖ്  ,പാറപ്പള്ളിയിൽ ഹൗസ് എന്ന ആളെ വളാഞ്ചേരി പോലീസ് അറസ്റ്റ്ചെയ്തു.... കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും മോഷ്ടിച്ച മൂന്ന് പവനോളം തൂക്കം വരുന്നമാലയും വളാഞ്ചേരി ടൗണിൽ ജ്വല്ലറിയിൽ വിറ്റത് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു...... സ്ഥിരമായി മോഷ്ടാക്കളിൽ നിന്നും സ്വർണ്ണം അമിത ലാഭം എടുത്ത് വാങ്ങി വില്പന നടത്തിയിരുന്നുവളാഞ്ചേരിയിലെ ത്രീ മൂർത്തി ഷോപ്പ് ഉടമയായ ദത്ത satt എന്ന ആളെയും പോലീസ് അറസ്റ്റ് ചെയ്തു..

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യ പ്രവർത്തനങ്ങളുടെമറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായിപെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചു വരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ്പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്.  വയനാട്ടിൽ നിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെപെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്രേഖപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിവിശദമായ അന്വേഷണം നടത്തും.

ക്വട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസൽ പിടിയിൽ

ചെർപ്പുളശേരി : നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘത്തലവൻ ചരൽ ഫൈസലിനെചെർപ്പുളശേരി പൊലീസ് പിടികൂടി. വാഹനം വിൽക്കാനുണ്ടെന്ന്‌ പറഞ്ഞ്‌ വിളിച്ചുവരുത്തിയകോയമ്പത്തൂർ സ്വദേശിയിൽനിന്ന്‌ അഞ്ച്‌ ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസിലാണ്‌നെല്ലായ പട്ടിശേരി ചരലിൽ ഫൈസലി(26) നെ അറസ്റ്റ് ചെയ്തത്. ഫൈസലിന്റെ സുഹൃത്ത്‌ നെല്ലായപൊട്ടച്ചിറ സ്വദേശി മുഹമ്മദ് സലീമിന്റെ  മഹീന്ദ്ര ഥാർ 10 ലക്ഷം രൂപക്ക് നൽകാമെന്നായിരുന്നുവാഗ്‌ദാനം. ഈ ഉറപ്പിൻമേൽ വാഹനം വാങ്ങാനെത്തിയ കോയമ്പത്തൂർ സ്വദേശി, വാഹന ഉടമസലിമിനൊപ്പം വണ്ടി ഓടിച്ചുനോക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ ചരൽ ഫൈസലും സംഘവുംവെള്ളിനേഴി കുളക്കാട് വച്ച് തടയുകയായിരുന്നു. ആയുധം കാണിച്ച്‌ ഭീഷണിപ്പെടുത്തി അഞ്ച്‌ലക്ഷവും വാഹനവും തട്ടിയെടുത്തു. സലിമിന്റെ കൂടി അറിവോടെയാണ്‌ സംഭവമെന്നാണ്‌ സൂചന. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കി. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽഒളിവിൽ കഴിഞ്ഞ ചരൽ ഫൈസലിനെ ശനിയാഴ്ച മലപ്പുറം മുതുകുറുശിയിൽനിന്നാണ്പിടികൂടിയത്. ചെർപ്പുളശേരി സ്റ്റേഷനിലെ മറ്റ് മൂന്ന്‌ കേസിലെയും 2021ൽ രാമനാട്ടുകരയിൽ അഞ്ച്‌പേരുടെ മരണത്തിനിടയാക്കിയ സ്വർണക്കടത്തുകാരെ ആക്രമിച്ചകേസിലെയും പ്രതിയാണ്ഫൈസൽ. മഞ്ചേരിയിൽ കുഴൽപ്പണ വിതരണക്കാരനെ ആക്രമിച്ച് 16 ലക്ഷം കവർന്ന കേസിലുംപ്രതിയാണ്‌. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടി ക്രമം ആരംഭിച്ചിട്ടുണ്ട്.

പ്രവീൺറാണ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ

ചങ്ങരംകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തൃശ്ശൂരിൽ  റിമാന്റിൽ കഴിഞ്ഞ് വന്ന പ്രതിപ്രവീൺ റാണയെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ  എടുത്തു.  എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ചങ്ങരംകുളംപോലീസ് പ്രവീൺ റാണയെ കസ്റ്റഡിയിൽ എടുത്തത്. പ്രവീൺ റാണയുടെ സൈഫ് ആന്റ് സ്റ്റോങ് ബിസിനസ് കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട്നിക്ഷേപകരിൽ നിന്ന് ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിൽ തൃശ്ശൂരിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രവീൺറാണയെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങരംകുളം സിഐബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

തൃശൂരിൽ ദമ്പതികളെ വെട്ടിക്കൊന്ന് ചെറുമകൻ പിടിയില്‍

വടക്കേക്കാട് വൈലത്തൂരില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. പനങ്ങാവിൽ അബ്ദുല്ല (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൊച്ചുമകൻഅക്മൽ (27) ആണ് പിടിയിലായത്. അക്മൽ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായിമുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കുമെന്ന് വാർഡ് മെമ്പർ ഖാലിദ് ഉള്‍പ്പടെയുള്ളനാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും കുറ്റകൃത്യത്തില്‍കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയപ്രതിയെ മംഗലാപുരം ഭാഗത്തേക്കാണ് പോയതെന്ന സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

താനൂരിൽ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു

താനൂർ:*ഒലീവ് ഓടിറ്റോറിയത്തിന് സമീപം ലോറി സ്ക്കൂട്ടറിൽ ഇടിച്ചു താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ *യാസിർ 42* വയസ് പെയിന്റിങ്ങ് ജോലിചെയ്യുന്ന യുവാവാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.