അങ്ങാടിപ്പുറം : മുൻ മങ്കട എം.എൽ.എ. ടി.എ. അഹമ്മദ് കബീറിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. വിളക്കുകളുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലിഎം എൽ എ നിർവഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം, പൂപ്പലം, കുന്നത്തപ്പടി, വലമ്പൂർ അത്താണി, ഏറാന്തോട് ജങ്ഷൻ, സോപാനം, കോട്ടപ്പറമ്പ്, തിരൂർക്കാട് ഖാസിം ദർവേശ്മസ്ജിദ്, തിരൂർക്കാട് സ്‌കൂൾപ്പടി, അരിപ്ര കാവുംപടി, തോണിക്കര, തിരൂർക്കാട് പടിഞ്ഞാറെപ്പാടം, തിരൂർക്കാട് പാറ, പീടികപ്പടി, ചോലയിൽകുളമ്പ് എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് വിളക്കുകൾസ്ഥാപിച്ചത്.
വയലും പുഴയും മലയും മനസ്സിൽ നിറയണം – എം.ടി
അങ്ങാടിപ്പുറം: വയലുകളും പുഴകളും കുന്നുകളും നമ്മുടെ സ്വത്താണ്. അവ ഉപേക്ഷിച്ച് നമുക്ക്ജീവിതം ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയണം. തിരൂരിൽ തുഞ്ചൻ സാഹിത്യോത്സവത്തിൽപങ്കെടുക്കാനെത്തിയ പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു എം.ടി.വാസുദേവൻ നായർ. 'റോഡിൽ കിടക്കുന്ന കീറക്കടലാസിൽ നിന്നുപോലും നമുക്ക് അറിവ് ലഭിക്കും. വായനയോളംവലുതായി ഒന്നുമില്ല. അറിവാണ് യഥാർഥ സമ്പത്ത് - എം.ടി. കുട്ടികളെ ഓർമിപ്പിച്ചു. വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപിക പി.അഞ്ജിത, വിദ്യാരംഗംഭാരവാഹികളായ സി.ടി.സന ഷിറിൻ, ടി.പി.ശ്രേയ മനോജ്, ഭവ്യ ദിലീപ്കുമാർ, പി.നിഹാല, എ.എസ്.മാളവിക, അമീൻ അഹമ്മദ് നസീം, മിത ട്രീസ, കെ.പി.അബിൻ കൃഷ്ണ, എം.ബി.ദിയ. കെ.അമൽ, ഇൻഷ അക്ബർ, ഹന്ന സത്താർ, ആൽഫി എൽസ ഷെല്ലി, നെവിൻ ഷിജു സ്കറിയഎന്നിവർ നേതൃത്വം നൽകി.
എ എച്ച് എം ജി എച്ച് എസ് കോക്കൂർ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വ വിദ്യാർത്ഥിസംഗമം സ്ക്കൂളിൽ നടന്നു.
ചങ്ങരംകുളം : കോക്കൂർ എ എച്ച് എം ജി എച്ച് എസിലെ 2009-10 എസ് എസ് എൽ സി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമം "ഒത്തുകൂടാം ഒത്തിരി നേരം" എന്ന പേരിലാണ് നടത്തിയത്. 2009-10 കാലഘട്ടത്തിൽ സ്ക്കൂളിൽ പഠിച്ച വിദ്യാർഥികളും, അധ്യാപകരും, അവരുടെ കുടുംബവുംപരിപാടിയിൽ പങ്കെടുത്തു. രാവിലെ സ്ക്കൂൾ സന്ദർശനത്തിന് ശേഷമാണ് ഔദ്യോഗിക പരിപാടികൾആരംഭിച്ചത്. ചടങ്ങിന് സൻസിയ സ്വാഗതം പറഞ്ഞു. മാധ്യമ പ്രവർത്തകൻ ഫാരിസ് പാവിട്ടപ്പുറംഅധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് കെ.വിഷഹീർ നിർവഹിച്ചു. വെൽഫെയർ കമ്മറ്റി ചെയർമാൻ അഷ്‌റഫ് കോക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഇക്കാലയളവിൽസ്കൂളിൽ പഠിക്കുകയും അകാലത്തിൽ മരണപ്പെടുകയും ചെയ്ത സഹപാഠികളായ അബൂബക്കർ, മുബഷിറ, ഷഹർബാൻ എന്നിവരെ അനുസ്മരിച്ചു. അദ്ധ്യപകരെയും ആ കാലയളവിൽ സ്‌കൂളിന്സമഗ്ര സംഭാവനകൾ നൽകിയ മാധ്യമ പ്രവർത്തകരായ റസാഖ് അരിക്കാട്, ദാസ് കോക്കൂർ, ഷാഫിചങ്ങരംകുളം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമത്തിനോടനുബന്ധിച്ച്ഒരുക്കുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ചടങ്ങിൽ പ്രഖ്യാപിച്ചു. അധ്യാപകർ, സാമൂഹികസാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. ഔദ്യോഗിക പരിപാടികൾക്ക് ശേഷം പൂർവ്വവിദ്യാർഥികളുടെയും, കുട്ടികളുടേയും കലാപരിപാടികൾ അരങ്ങേറി. ആഷിഫ് കോക്കൂർ, പി എഅൻഷാദ്, ഷാക്കിർ കോഴിക്കര, മാജിദ് വളയംകുളം, കെ.എച്ച് റമീഷ, ജിൻസി എന്നിവർസംസാരിച്ചു.
പാലിയേറ്റീവ് ക്ലിനി്കിന് വീൽചെയർ സമ്മാനിച്ചു.
ഇരുമ്പിളിയം.. എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർ ആയപവിത്ര ബി കെ സ്നേഹനിധിയിലൂടെ ഫണ്ട് സ്വരൂപിച്ച് ഇരുമ്പിളിയം പഞ്ചായത്തിലെ ജീവനിപാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ നൽകി മാതൃകയായി. തനിക്ക് ഓണത്തിനുംവിഷുവിനും കൈനീട്ടമായി കിട്ടിയ തുക സ്വരൂപിച്ച് വെച്ചാണ് പവിത്ര ബാലകൃഷ്ണൻ വീൽചെയറിനുവേണ്ടിയുള്ള പണം കണ്ടെത്തിയത്. ഈ ഉദ്യമത്തിൽ സ്കൂളിലെ മറ്റ് എൻഎസ്എസ്വളണ്ടിയേഴ്സിന്റെ സഹകരണവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വച്ച് നടത്തിയ ചടങ്ങിൽപിടിഎ പ്രസിഡൻറ് സുരേഷ് മലയത്ത് ജീവനി പാലിയേറ്റീവ് പ്രതിനിധികളായ ബാവ അയ്യൂബ്എന്നിവർക്ക് വീൽചെയർ കൈമാറി. ജീവകാരുണ്യ പ്രവർത്തകനും കൊളത്തൂർ വാർത്ത സീനിയർഅഡ്മിനുമായ ബാലകൃഷ്ണൻ വലിയാട്ടിന്റെ മകളാണ് പവിത്ര . ഏഴു വർഷമായി പവിത്ര ഓണത്തിൽ നിന്ന് സ്നേഹനിധി എന്ന പേരിൽ പാലിയേറ്റീവിന് സഹായധനം കൈമാറുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന്റെഅധ്യക്ഷ സ്ഥാനം വഹിച്ചത് സ്കൂൾ പ്രിൻസിപ്പൽ സി എം ഫിറോസ് ആണ്. ചടങ്ങിൽ അധ്യാപകരായഷറഫുദ്ദീൻ, ഷാഹിന എം വി ,സൈതലവി പി ,കെ ഓ തങ്കമണി, സുധീർ വി, മുഹ്സിൻ നിയാസ് , ഹക്കീം വി .പി എന്നിവർ പങ്കെടുത്തു.
സംസ്കൃതം സ്കോളർഷിപ്പ് മികച്ച വിജവുമായി കക്കിടിപ്പുറം കെവിയുപി സ്കൂൾ വിദ്യാർത്ഥികൾ
ചങ്ങരംകുളം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന്വിജയം കൊയ്ത് കെ.വി.യു.പി സ്കൂൾ. കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിലെ കെ.തൃകന്യ, പി. അവനി സന്ദീപ്, പി.ആർ. ധീരജ്, കെ.വി.ഭരദ്വാജ്, പി.ഡി. അക്ഷിത് കൃഷ്ണ, പി.പി.അക്ഷയ്,കെ.ടി.ശ്രീദേവിക, കെ.എം.അതുല്യ എന്നിവരാണ്സ്കോളർഷിപ്പിന് അർഹരായത്.
തവനൂർ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി
എടപ്പാൾ: തവനൂർ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തകവിതരണം നടത്തി. എം.എൽ.എഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവിട്ട് 41 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. എടപ്പാൾ ഫോറം സെന്ററിൽ നടന്ന പരിപാടി കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറംജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.എം ഗഫൂർ, എൻ.ആർ അനീഷ് തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂളുകൾ, അംഗീകൃത ഗ്രന്ഥശാലകളിൽനിന്നുള്ള ഭാരവാഹികൾ ലൈബ്രറിയേറിയൻ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരികപ്രവർത്തകർ പങ്കെടുത്തു. കുണ്ടയാർ ഫൈറ്റേഴ്സ് ഗ്രന്ഥാലയം സെക്രട്ടറി ബിജു കുണ്ടയാർ സ്വാഗതംപറഞ്ഞു.
ഐഎൻടിയുസി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു
പൊന്നാനി: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ബജറ്റുകളിലെ ജനവിരുദ്ധ നടപടികളിൽപ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി കമ്മറ്റിയുടെ നേതൃത്വത്തിൽധർണയും, അഗ്നിജ്വാലയും സംഘടിപ്പിച്ചു. ബജറ്റിലെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചകോൺഗ്രസുകാരുടെ പേരിൽ മാത്രം കേസെടുക്കുന്ന പൊന്നാനി പോലീസ് ബിജെപി, സി പി എംപ്രവർത്തകരുടെ പേരിൽ കേസെടുക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്ന് ധർണ്ണ ഉദ്ഘാടനംചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആവശ്യപ്പെട്ടു. ഐ എൻ ടി യു സി പ്രസിഡണ്ട് കെജയപ്രകാശ് അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ,കെ ശിവരാമൻ, പുന്നക്കൽ സുരേഷ്, ജയൻ അറക്കൽ, മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻപൊന്നാനി, ടി പി ചന്ദ്രൻ, യൂസഫ് ഷാജി, എം അബ്ദുല്ലത്തീഫ്, പ്രദീപ് കാട്ടിലായിൽ, പിടി നാസർ, അലികാസിം, ശിവദാസൻ, ശ്രീകല, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി
എടപ്പാൾ: ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയുംവിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെണ്ടയ്ക്ക, പയർ, വഴുതനങ്ങ,മുളക്, വെള്ളരി, തക്കാളി, ചീര എന്നിവയുടെ വിളവെടുപ്പാണ്നടത്തിയത്. കേരള സർക്കാരിന്റെ അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് പിടിഎ യുടെനേതൃത്വത്തിൽ ജൈവ പച്ചക്കറിയുടെ കൃഷി നടത്തുന്നതിനും വിളവെടുപ്പിനും പിടിഎ തീരുമാനിച്ചത്. വിളവെടുപ്പ് പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാരിയാട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെഎം അബ്ദുൽ ഗഫൂർ പ്രധാനാധ്യാപിക സരോജിനി ടീച്ചർ ശ്രീജില ടീച്ചർ പിടിഎ എക്സിക്യൂട്ടീവ്അംഗം നിഷ, വിനീത മറ്റു അധ്യാപകരും വിദ്യാർത്ഥികളും വിളവെടുപ്പിന് നേതൃത്വം നൽകി. ഇനിയുംതുടർന്നങ്ങോട്ട് കൂടുതൽ നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുമെന്ന് പി ടി എ പ്രസിഡന്റ്അഡ്വക്കറ്റ് കബീർ കാരിയാട്ട് അറിയിച്ചു.
കരിപ്പൂരിൽ യാത്രക്കാരനിൽനിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു.
കരിപ്പൂർ: ജിദ്ദയിൽനിന്നും ഗൾഫ് എയർ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറംസ്വദേശിയിൽനിന്നും സ്വർണം പിടിച്ചു. മുത്തീരി സ്വദേശിയായ ചേനാട്ടുകുഴിയാൻ അൻവർസാദിക്കിൽ (40 ) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 55 ലക്ഷം രൂപ വിലവരുന്ന 1061 ഗ്രാം സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചത്. സ്വർണമിശ്രിതം നിറച്ച നാല് കാപ്സ്യുളുകൾ സാദിഖ് മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക്ശിക്
ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്.* പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്‍തു.* *ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട്തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികംഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു ഇത്.* *ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ്വീട്ടുടമ സൂക്ഷിച്ചിരുന്നത്. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക്പോവുകയും ചെയ്‍തു. തിരികെ വന്ന് പരിശോധിച്ചപ്പോള്‍ പണം കാണാനില്ലെന്ന്മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പൊലീസ് പ്രത്യേകസംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. തെളിവുകള്‍ ശേഖരിച്ചും നിരീക്ഷണക്യാമറകള്‍ പരിശോധിച്ചും മുന്നോട്ടു നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തി നിന്നത്അറ്റകുറ്റപ്പണികള്‍ക്കായി വില്ലയില്‍ എത്തിയ രണ്ട് പ്രവാസി തൊഴിലാളികളിലായിരുന്നു.* *വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈസമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ പിടികൂടി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്ന്പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്തുവെന്നും ഇവര്‍ പറഞ്ഞു. കുറേ പണംനാട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഇരുവരും അയച്ചുകൊടുത്തു. പൊലീസ് അന്വേഷണത്തില്‍ പണംമുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട്പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയുംഅടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും.*










