എടപ്പാൾ : ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർഎടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെസഹകരണത്തോടെ എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സന്നദ്ധ രക്‌തദാന ക്യാമ്പിൽ 91 പേർ രജിസ്റ്റർ ചെയ്യുകയും 65 പേർ സന്നദ്ധ രക്തദാനംനിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്തദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ചമൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബിഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്നരക്തദാന ക്യാമ്പിൽ 32 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 7 വനിതകളും രക്തദാനംനിർവ്വഹിച്ചു. ക്യാമ്പിന് ഫോറം സെന്റർ എടപ്പാൾ ജനറൽ മാനേജർ ലിജോ ഡേവിഡ്, ഫോറം സെന്റർ ജീവനക്കാരുംബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് & എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന്നേതൃത്വം നൽകി. ഷോപ്പിംഗിനും ഉല്ലസിക്കാനുമായി വരുന്നവർക്ക് മുമ്പിൽ രക്തദാനംമഹാദാനമാണെന്ന് കാണിച്ചു കൊണ്ട് ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾഒരുക്കുകയും ചെയ്ത ഫോറം സെന്റർ എടപ്പാൾ മാനേജ്മെന്റിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിപ്രത്യേകം നന്ദി അറിയിച്ചു.
അകലങ്ങളിൽ ഹൃദയം കൊരുത്തവർ വീണ്ടും ഒരുമിച്ചു.
ബുറൈമിയിലെ പ്രവാസികൾ നാട്ടിൽ ഒത്തുചേർന്നു. കാസർക്കോട് മുതൽ തിരുവനന്തപുരംവരെയുള്ളവരുടെ കുട്ടായ്മയാണ് . ബുറൈമി : _*ബുറൈമി സ്നേഹതീരം വാട്സ്ആപ്പ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മയുടെ*_ ആഭിമുഖ്യത്തിൽപ്രവാസി സംഗമം സംഘടിപ്പിച്ചു. മഞ്ചേരിയിൽ നടന്ന പരിപാടിയിൽ, മുൻ പ്രവാസികളും അവധിക്ക് നാട്ടിലെത്തിയവരുമായി നൂറോളംപേർ പങ്കെടുത്തു. _ആലപ്പുഴ മുതൽ കണ്ണൂർ_ വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ പരിപാടിക്ക് എത്തിയിരുന്നു. ബുറൈമിയിലെ ജീവകാരുണ്യ പ്രവർത്തകനായ *ഷഹീൻ പാണ്ടിക്കാടിന്റെ* നേതൃത്വത്തിലാണ് സംഗമം നടന്നത്. _ഹെന്നാ ഫാത്തിമ_ യുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ _ഷഹീൻ_ സ്വാഗതം പറഞ്ഞു. _അഹമ്മദ് കോയ സാഹിബിന്റെ_ അധ്യക്ഷതയിൽ, _പ്രസന്നൻ തളിക്കുളം_ ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം _ഡോക്ടർ അസ്‌ലം_ നിർവഹിച്ചു. തുടർന്ന് _ഡോക്ടർഫൈസൽ, മണി നെല്ലിക്കൽ, റസാഖ് കോട്ടക്കൽ, ഹസനുൽ ബെന്ന, ഉസ്മാൻ ഹാജി, മുഹമ്മദ് കുട്ടിപൂക്കിപ്പറമ്പ്, മജീദ് പടപ്പറമ്പ്, ജാഫർ അരീക്കോട്, മൊയ്തീൻ സുവൈദ ബേക്കറി,റസാഖ്നെല്ലിക്കുത്ത് , സുലൈമാൻ വളാഞ്ചേരി , സുബൈർ പെരുമ്പാവൂർ എന്നിവർ ആശംസ പ്രഭാഷണംനടത്തി. മുതിർന്ന ഗ്രൂപ്പ് അംഗങ്ങളായ *കുഞ്ഞാലൻ [ആപ്പാപ്പ],* *കുഞ്ഞാലൻ ഹാജി, പത്മനാഭൻ* എന്നിവരെ _പ്രസന്നൻ, R.K മുഹമ്മദലി, നാസർ [കോമു],നാരായണൻ, മൊയ്തീൻ [കുഞ്ഞു], അഹമ്മദ് കുട്ടി വളാഞ്ചേരി, മുഹമ്മദ് കുട്ടി തിരൂർ,യാഹുഹാജി_ എന്നിവർ ചേർന്ന് ആദരിച്ചു. കഴിഞ്ഞ സംഗ മത്തിനും ഈ സംഗമത്തിനും യഥാക്രമം നേതൃത്തം കൊടുത്ത കല്ലിങ്ങൽമുഹമ്മദ്കുട്ടി കോട്ടക്കൽ, ഷഹീൻ പാണ്ടിക്കാട് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. *ഡോ. ഷമീർ* ആരോഗ്യ ക്ലാസ് നടത്തി. ബുറൈമിലെ അനുഗ്രഹീത ഗായകരുടെ ശ്രവണ മധുരമായഗാനാലാപനവും നടന്നു. ഷംസുദ്ദീൻ കുന്നപ്പള്ളി നന്ദി പറഞ്ഞു...
സംസ്ഥാന കായികമേളയില്‍ ചാമ്പ്യന്മാരായ ഐഡിയല്‍ സ്‌കൂളിലെ താരങ്ങള്‍ക്ക് ഊഷ്മളവരവേല്‍പ്
ചങ്ങരംകുളം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമായ ഐഡിയൽ സ്കൂളിലെ കായികതാരങ്ങൾക്കും,പരിശീലകർക്കും ചങ്ങരംകുളത്ത് ഊഷ്മളമായ വരവേൽപ്പ് നൽകി,ചങ്ങരംകുളംപോലീസും,ചങ്ങരംകുളം വ്യാപാരി വ്യവസായി ഏകോപന സമിതിയും ആലംകോട്,തവനൂർപഞ്ചായത്തും സംയുക്തമായാണ് ജില്ലാ അതിർത്തിയിൽ സ്വീകരണം ഒരുക്കിയത്. 987 സ്കൂളുകളിൽ നിന്നായി 2762 കായിക താരങ്ങൾ മാറ്റുരച്ച സംസ്ഥാനത്തെ ഏറ്റവും വലിയകായിക മേളയിൽ 5 സ്വർണ്ണ മെഡലും,4 വെള്ളിയും,7 വെങ്കലവും നേടിയാണ് കടകശ്ശേരിഐഡിയൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.തുടർച്ചയായി ഇത് രണ്ടാം തവണയാണ് ഐഡിയൽകിരീടം സ്വന്തമാക്കുന്നത്.57 പോയിന്റുകൾ നേടി ജില്ലയുടെ തന്നെ അഭിമാനമായി മാറിയ കടകശ്ശേരിഐഡിയൽ സ്കൂളിലെ മുഴുവൻ കായിക താരങ്ങളെയും ചങ്ങരംകുളത്ത് ഒരുക്കിയ സ്വീകരണചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലയെ കായിക മേളയിൽ രണ്ടാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഐഡിയൽ വഹിച്ച പങ്കിനെസംഘാടകർ പ്രശംസിച്ചു.
പുതിയ കലക്ടർക്ക് ആദ്യ നിവേദനം;26 കുടിലുകളുടെ ദുരിതം അറിയിച്ച് ഡിവിഷൻ മെമ്പർ എ കെസുബൈർ
പൊന്നാനി: പുതിയ കലക്ടർ വി ആർ വിനോദിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർഎകെ സുബൈർ ആദ്യ നിവേദനം സമർപ്പിച്ചു. പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെഅയിരൂർ പതിനാലാം വാർഡിൽ ഓല കൊണ്ടുള്ള 26 കുടുബങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരംകാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.26 കുടുംബങ്ങളിലായി 115 പേർ താമസിക്കുന്ന42 സെന്റ് സ്ഥലം 2018 ൽ ഉണ്ടായ മഹാ പ്രളയത്തിനുശേഷം അന്നത്തെ സ്പീക്കർ പിശ്രീരാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം വി കെ കുഞ്ഞുമോൻ ഹാജി സിപി മമ്മികുട്ടി മാസ്റ്റർഉൾപ്പെടെയുള്ള പൊതു പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് സൗജന്യമായി ഗവർണറുടെ പേരിൽകോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും താമസിക്കാൻ സൗകര്യപ്രദമായ രൂപത്തിൽ ഫ്ലാറ്റ്നിർമിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തുകൊടുക്കുകയായിരുന്നു.പ്രായമുള്ളവരും കുട്ടികളും ഉൾപ്പെടെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന26 വീടുകളിലെ 115 പേരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഡിവിഷൻമെമ്പർ എ കെ സുബൈർ പുതുതായി ചാർജെടുത്ത കലക്ടർ വി ആർ വിനോദിന് വിഷയത്തിൽഇടപെട്ട് ദുരിതത്തിന് പരിഹാരം കാണും എന്ന പ്രതീക്ഷയിൽ ആദ്യ നിവേദനം സമർപ്പിച്ചത്.നടവഴിപോലും ഇല്ലാതിരുന്ന കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർക്ക് അനുവദിച്ച ഫണ്ട്ഉപയോഗിച്ച് 6 മീറ്റർ വീതിയോടുകൂടി പുതിയ റോഡ് നിർമിച്ചിട്ടുണ്ട്.
രണ്ടത്താണിയില്‍ വാഹനാപകടം സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം
രണ്ടത്താണി :ദേശീയപാതയിൽ രണ്ടത്താണിയില്‍ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് യാത്രക്കാരിയായയുവതിക്ക് ദാരുണാന്ത്യം. പുന്നത്തല ചേലക്കോട് മങ്ങത്ത്കുന്നത്ത് അബ്ദുസമദിന്റെ ഭാര്യമബ്‌റൂഖയാണ് മരിച്ചത്(23). വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടയാണ് കോട്ടക്കലിലെക്ക് പോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറ്റുമുറി പാങ്ങ് മണമ്മല്‍ പുതുശ്ശേരി ജാബിര്‍ ദാരിമിയുടേയുംഫാതിമ സുഹ്‌റയുടേയും മകളാണ്.
65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് കിരീടം ചൂടി
കുന്നംകുളം: ട്രാക്കും ഫീൽഡും അടക്കി ഭരിച്ച് പാലക്കാട് വീണ്ടും കിരീടം ചൂടി. കൗമാര കുതിപ്പിന്റെകരുത്ത് വിളിച്ചോതിയ 65-ാമത് സംസ്ഥാന കായിക മാമാങ്കത്തിൽ പാലക്കാട് 266 പോയിന്റ് നേടിഒന്നാം സ്ഥാനം നേടി ആധിപത്യം ഉറപ്പിച്ചു. 28 സ്വർണ്ണവും 27വെള്ളിയും 12 വെങ്കലവുമാണ്പാലക്കാട് കൊയ്തെടുത്തത്. പാലക്കാട് തുടർച്ചയായി മൂന്നാം തവണയാണ് എതിരില്ലാതെ മികച്ച നേട്ടം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടിയ മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 13 സ്വർണ്ണവും 22 വെള്ളിയും 20 വെങ്കലവും നേടി. കോഴിക്കോട് ജില്ല 95 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. പത്ത് സ്വർണ്ണവുംഏഴ് വെളളിയും 12 വെങ്കലവും നേടി. 88 പോയിന്റോടെ എറണാകുളം നാലാം സ്ഥാനവും 59 പോയിന്റോടെ തിരുവനന്തപുരം അഞ്ചാം സ്ഥാനവും നേടി. ആതിഥേയരായ തൃശ്ശൂർ 25 പോയിന്റ്നേടി ഒമ്പതാം സ്ഥാനത്താണ്. മലപ്പുറം ജില്ലയിലെ ഐഡിയൽ ഇ എച്ച് എസ് എസ് കടക്കശ്ശേരി 57 പോയിന്റ് നേടി സ്കൂൾതലത്തിൽ ഒന്നാമതായി. 46 പോയിന്റ് നേടിയ എറണാകുളം കോതമംഗലം മാർബേസിൽ എച്ച് എസ്എസ് രണ്ടാം സ്ഥാനവും 43 പോയിന്റുമായി പാലക്കാട് ജില്ലയിലെ കെ എച്ച് എസ് കുമരംപുത്തൂർമൂന്നാം സ്ഥാനവും നേടി. മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കായിക താരങ്ങൾക്ക് 2000 രൂപയും, രണ്ടാം സ്ഥാനംലഭിച്ചവർക്ക് 1500 രൂപയും, മൂന്നാം സ്ഥാന കാർക്ക് 1250 രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകി. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച ജില്ലകൾക്ക് യഥാക്രമം 2,20,000 രൂപയും1,65,000 രൂപയും 1,10,000 രൂപയും സമ്മാനതുക നൽകി. ഓരോ വിഭാഗത്തിലും വ്യക്തിഗതചാമ്പ്യൻമാരായ കുട്ടികൾക്ക് 4 ഗ്രാം സ്വർണ്ണപതക്കവും സമ്മാനമായി നൽകി. കൂടാതെ സംസ്ഥാനറെക്കോഡ് സ്ഥാപിച്ച കായികതാരങ്ങൾക്ക് 4000 രൂപ വീതവും സമ്മാന തുക നൽകി. ബെസ്റ്റ്സ്‌കൂൾ, ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി അമ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായിനൽകി.
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം
എടപ്പാൾ: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എടപ്പാൾ ജങ്ഷനിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം പിജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി സത്യൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി. വി വി കുഞ്ഞുമുഹമ്മദ്, ഇ വി മോഹനൻ, അഡ്വ. എം ബിഫൈസൽ, ഇ രാജഗോപാൽ, എസ് സുജിത്ത് എന്നിവർ സംസാരിച്ചു. സി രാമകൃഷ്ണൻ സ്വാഗതംപറഞ്ഞു.
വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്
മാറഞ്ചേരി: പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് പെരുമ്പടപ്പ് സ്‌പെക്ട്രം സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവന്റെ സഹകരണത്തോടുകൂടിയാണ് കൃഷിയിറക്കിയത്. മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുപ്പത് സെന്റ് സ്ഥലത്ത്ചെരങ്ങ, വെള്ളരി, വെണ്ട, തക്കാളി, പച്ചമുളക്, മത്തൻ, കുമ്പളം, വഴുതനങ്ങ തുടങ്ങിയവയാണ് കൃഷി…
എടപ്പാൾ പഞ്ചായത്ത് ലാപ്ടോപ്പ് വിതരണം ചെയ്തു.
എടപ്പാൾ: പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ്വിതരണം ചെയ്തു. പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്, എ ദിനേശൻ, കെവി ഷീന, ആഷിക്ക് പൂക്കരത്തറ, വിദ്യാധരൻ, അസിസ്റ്റൻ്റ് സെക്രട്ടറി അരുൺലാൽ എന്നിവർസംസാരിച്ചു. പ്രവീൺ നന്ദി പറഞ്ഞു.
കേരള പ്രവാസി സംഘം 2023 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് വളാഞ്ചേരി ഏരിയയിൽതുടക്കമായി
ഏരിയാതല മെമ്പർഷിപ്പ് ദിനാചരണം വളാഞ്ചേരി കാവുംപുറത്ത് പ്രമുഖ പ്രവാസി വ്യവസായിപാറക്കൽ ഹസ്സന് മെമ്പർഷിപ്പ് നൽകികൊണ്ട് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗംഉസ്മാൻ പൂളക്കോട്ട് നിർവഹിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം കെ കെ പ്രീതി,ഏരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസമാണിയങ്കാട്, കുഞ്ഞിവാപ്പു മണ്ണേത്ത്, ടി പി ഇക്ക്ബാൽ, ടി പി എം സൈനുദ്ദീൻ, സുലൈഖ പാറമ്മൽ, കോട്ടീരി സദാനന്ദൻ, വി പി ഹബീബ്എന്നിവർ സംസാരിച്ചു. ഏരിയയിലെ 9 കമ്മിറ്റികളിൽ നിന്നായി പതിനയ്യായിരം പ്രവാസികളെ അംഗങ്ങളാക്കാൻതീരുമാനിച്ചു.










