പെരിന്തല്‍മണ്ണ : പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി ലെെംഗികമായി പീഡിപ്പിച്ച രണ്ട്കേസുകളിലായി പ്രതിക്ക് രണ്ട് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒമ്പതും 11ഉം വയസുള്ള പെണ്‍കുട്ടികളെപീഡിപ്പിച്ച കേസില്‍ പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബിനെ (38)യാണ് പെരിന്തല്‍മണ്ണഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അനില്‍കുമാർ ശിക്ഷിച്ചത്.
2016-ല്‍ പെരിന്തല്‍മണ്ണ പൊലീസാണ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഒമ്പതുകാരിയെപീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനുപുറമെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തല്‍ എന്നിവയിൽ പത്തും, ഏഴും വര്‍ഷങ്ങള്‍തടവും 10,000 രൂപവീതം പിഴയുമാണ് ശിക്ഷ.
രണ്ടാമത്തെ കേസിലും പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുംശിക്ഷ വിധിച്ചു. ഒന്‍പതും പതിനൊന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ കമ്പികൊണ്ട്വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ചായിരുന്നു തുടര്‍ച്ചയായുളള പീഡനം.
മറ്റു വകുപ്പുകളിലായി പത്ത്, ഏഴ് വര്‍ഷങ്ങള്‍ തടവും 10,000 രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യകുട്ടികള്ക്ക് നല്‍കണം. ഇന്‍സ്പെക്ടര്‍മാരായ എ എം സിദ്ദീഖ്, സാജു കെ അബ്രഹാം, ജോബിതോമസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കേസുകളിലും പ്രോസിക്യൂഷനു വേണ്ടിസ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്‌ന പി പരമേശ്വരത്ത് ഹാജരായി.









