ചങ്ങരംകുളം: മാന്തടത്ത് തെരുവ് നായ കടയിൽ കയറി വ്യാപാരിയെ അക്രമിച്ചു.ആലംകോട് റോഡിൽപലചരക്ക് വ്യാപാരം നടത്തുന്ന ശ്രീനിയെയാണ് തെരുവ് നായ കടയിൽ കയറി അക്രമിച്ചത്.പന്താവൂർസ്വദേശിയായ കുമാരൻ എന്നയാളെയും തെരുവ് നായ അക്രമിച്ചു.വെള്ളിയാഴ്ച വൈകിയിട്ടാണ്സംഭവം.പരിക്കേറ്റവർ തിരൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശങ്ങളിലെതെരുവ് നായകളെ നിയന്ത്രിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു .
HealthJuly 24, 2022










