*എടപ്പാൾ*നടുവട്ടം യുവ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,PLUS TWO, LSS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു,
യുവ സാംസ്കാരിക സംഘടന ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവ സാംസ്കാരികസംഘടന ഭാരവാഹികളും, നാട്ടിലെ പൗര പ്രമുഖരും ചേർന്ന് വിദ്യാർത്ഥികൾക്ക് ആദരവ് കൈമാറി, പരിപാടി യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ കെ വി. ഉത്ഘാടനംചെയ്തു,പ്രസിഡന്റ് റിയാസ്. യു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജുനൈദ് നടുവട്ടംസ്വാഗതവും ട്രഷറർ ഉവൈസ്. ടി നന്ദിയും അറിയിച്ചു.