/ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.

ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽമൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് സോളമനെ കൊലപ്പെടുത്തിയത്.

പ്രതിയെ അല്പസമയം മുൻപ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടി യിലേക്ക് പോകുന്ന വഴിയാണ്Feroke

ACP A. M. Sidhique ന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡുംബേപ്പൂർ പോലീസും ചേർന്ന്  പിടികൂടിയത്.

പ്രതിയെ പിടികൂടാൻ ശനിയാഴ്ച രാത്രി മുതൽ മൂന്നുപേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി special squad 

തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്പ്രതി പിടിയിലായത്.

ത്രീ സ്റ്റാർ ലോഡ്ജിൽപ്രതിയുടെ സുഹൃത്ത് അനീഷ് വാടകയ്ക്ക് എടുത്ത മുറിയിൽ അനീഷും മറ്റുമൂന്നുപേരും ആണ് താമസിച്ചുവന്നിരുന്നത്.

 ഇവരെല്ലാവരും വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രംറൂമിൽ തന്നെ തങ്ങുകയായിരുന്നു.

രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ജോസ് കടയിൽ വച്ച് യാദൃശ്ചികമായി സോളമനെപരിചയപ്പെട്ടു.

 കൊല്ലത്ത് ഇരുവരുടെയും വീടുകൾ തമ്മിൽ 

 3 km ദൂരം മാത്രമേ ഉള്ളൂസോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽകലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എന്നിരുന്നാലും പ്രതിയെ വിശദമായി ചോദ്യംചെയ്താലലെ മറ്റു കാര്യങ്ങൾ കൂടി അറിയാൻസാധിക്കു.

 കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലംറെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവും പോലീസിനെ തുടക്കത്തിൽകുഴക്കിയിരുന്നു.

കൊല്ലംകായംകുളംകന്യാകുമാരിതിരുവനന്തപുരംകുരീപുഴ,പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെപ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചുകൊ ണ്ടേയിരുന്നു.

ഇതിനിടയിൽ കായംകുളത്ത്  വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെവിളിച്ചിരുന്നു.

 സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിപോയ സ്ഥലങ്ങളിൽ എല്ലാം പുറകെസഞ്ചരിച്ച് ആണ് പോലീസിന് ഇയാളെ പിടികൂടാൻ ആയത്.

 പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറിതൂത്തുക്കുടിയി ലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.