സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെആള്രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച്അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചുതന്നെ സതീശന്‍ എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെമൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്‍ഗ്രസ്പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ KPCC പ്രസിഡന്റുമാരെയും പ്രതിപക്ഷനേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്നവനെ കണ്ടിട്ടില്ല










