/കെ ആയിഷക്കുട്ടി ടീച്ചർ സ്മാരക പുരസ്‌കാരം ഉണ്ണി ശുകപുരത്തിന്

കെ ആയിഷക്കുട്ടി ടീച്ചർ സ്മാരക പുരസ്‌കാരം ഉണ്ണി ശുകപുരത്തിന്

ചങ്ങരംകുളംമാതൃക പൊതു പ്രവർത്തകയും നന്നംമുക്ക് പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായിരുന കെആയിഷകുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ ഏർപ്പെടുത്തിയമികച്ച പ്രാദേശിക മാധ്യമ പ്രാർത്തകനുള്ള 

ജ്യോതിർഗ്ഗമയ‘ മാധ്യമ പുരസ്കാരത്തിന്‌ മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം അർഹനായി.

പട്ടയവുമായി ബന്ധപ്പെട്ട കുരുക്കുകള്‍ വിശദമാക്കുന്ന “കെട്ടഴിയണം പട്ടയക്കുരുക്കിന്റെ” എന്നലേഖനപരമ്പരയാണ് ഉണ്ണി ശുകപുരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്വിവിധ തലങ്ങളില്‍അന്വേഷണം നടത്തിയാണ് സമഗ്രതയോടെ ഉണ്ണി ശുകപുരം പരമ്പര തയ്യാറാക്കിയതെന്ന് ജൂറിവിലയിരുത്തിആഹാരംവസ്ത്രംപാര്‍പ്പിടം എന്നിങ്ങനെയുള്ളതില്‍ കയറിക്കിടക്കാന്‍ സ്വന്തമായിസ്ഥലമുണ്ടാവുകയെന്നത് പ്രധാനമാണ്അതിന്റെ നൂലാമാലകളാണ് ഉണ്ണി ശുകപുരത്തിന്റെപരമ്പരകള്‍ കാണിച്ചുതരുന്നത് ജൂറി ചെയര്‍മാന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ 

എന്‍ ശ്രീകുമാര്‍ അറിയിച്ചുമാധ്യമപ്രവര്‍ത്തകരായ എം.വി വിനീതഎം കെ അബ്ദുൽ ഷുക്കൂർഎന്നിവർ ജൂറി അംഗമായിരുന്നു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ്പുരസ്‌കാരംഒക്ടൊബർ 12 ന്‌ ബാങ്ക്‌ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്‌ വിതരണംചെയ്യുമെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ.സിദ്ദിഖ്‌ പന്താവൂർ അറിയിച്ചു.