കുറ്റിപ്പുറം:കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിലെപ്രതി പിടിയിൽ. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി പള്ളിക്കരകത്ത് അനസ്(29) നെയാണ്പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയി ലിലടച്ചു. കേസിൽ ഒളിവിൽ പോയ പ്രതി അനസിനെ ഒരു മാസത്തിന് ശേഷം മലപ്പുറം, തിരൂർ എക്സൈസ്നാർകോ ട്ടിക്സ് സ്പെഷൽ സംഘം നടത്തിയ സംയുക്ത ഓപറേഷനിലാണ് കോട്ടക്കലിൽ വച്ച്പിടിയിലാകുന്നത്. കുറ്റി പ്പുറത്തെ സ്വകാര്യ ലോഡ്ഡിൽ സ്ഥിരമായി മുറിയെടുത്ത് താമസിച്ച് ഇയാൾലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കച്ചവടം നടത്തുകയായിരുന്നു.മാർക്കറ്റിൽ നിന്നുംലഭിക്കുന്ന ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചായിരുന്നു ആവശ്യക്കാർക്ക്നൽകിയിരുന്നത്. മലപ്പുറം നാർകോട്ടിക്സ് സ്പെഷൽ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ ലോഡ്ജ് മുറിയിൽ പരിശോധന നടത്തിയെങ്കിലും അനസിനെ സംഘത്തിന് പിടികൂടാനയില്ല. എന്നാൽ മുറിയിൽ പരിശോധന നടത്തിയ സംഘത്തിന് കച്ചവടത്തിനായി തയാ റാക്കിയചോക്ലേറ്റ് കവറുകളിൽ മിഠായി രൂപത്തിലും മുറിക്കക ത്തെ മേശക്കടിയിലും ഒളിപ്പിച്ചുവെച്ച 200 ഗ്രാംഎം.ഡി.എം .എ കണ്ടെത്താൻ കഴിഞ്ഞിരുന്നു. അറസ്റ്റിലായ അനസിനെതിരേ പൊലിസിലുംനാർകോട്ടിക്സ് സെല്ലിലും നേരത്തെ
സമാന രീതിയിലുള്ള കേസുകളും നിലവിലുണ്ട്. അസി. കമീഷണർ കെ.പി മോഹൻ, മലപ്പുറംഎക്സൈസ് നാർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സി.ഐ വി.ആർ സജികുമാർ എന്നിവർസംഘത്തിലുണ്ടായിരുന്നു.










