വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി സർവ്വകക്ഷി യോഗം ചേർന്നു.യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൽ ഉദ്ഘാടനം ചെയ്തു.ശനി,ഞായർ തിയ്യതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.ഇതിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ഫുട്ബോൾ ടീമിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പട്ടാമ്പി റോഡ് പരിസരത്ത് നടക്കും.അന്നേ ദിവസങ്ങളിൽ നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിലും,രാഷ്ട്രീയ പാർട്ടികൾ,സന്നദ്ധസംഘടനകൾ,വ്യാപാരി വ്യവസായി ഏകോപന സമിതി,വിദ്യാർത്ഥി യുവജനസംഘടനകൾ,ക്ലബ്ബുകൾ,കുടുംബശ്രീ,ഹരിത കർമ്മസേന എന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലും,നഗരസഭ ഓഫീസ്,ആരോഗ്യസ്ഥാപനങ്ങൾ,സ്കൂളുകൾ,അംഗനവാടികൾ മറ്റു നഗരസഭ ഘടകസ്ഥാപനങ്ങൾ എന്നിവടങ്ങളിലും ശുചീകരണ പ്രവർത്തി നടത്താനും സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു.പകർച്ച വ്യാധികൾ തടയുന്നതിനായി ബോധ വൽക്കരണവും,നോട്ടീസ് നൽകുന്നതിനും,ഡ്രൈഡേ ആചരിക്കുന്നതിനും,പ്ലാസ്റ്റിക്ക് വലിചെറിയുന്നതിനെ സംബന്ധിച്ചും,ജൈവമാലിന്യങ്ങൾ വലി ചെറിയാതെ ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുന്നതിന് വേണ്ടിയും ആശവർക്കർമാരുടെയും ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും.വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനായി ഓടകൾ വൃത്തിയാക്ക്കുന്നതിനും,പൊതുകിണറുകൾ വൃത്തിയാക്കുന്നതിനും സാനിറ്റേഷൻ വരക്കേയ്സിനെ ചുമതലപെടുത്തുകയുംചെയ്തു.വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ക്ഷേമകാര്യ റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്തിശൈലേഷ്,നഗരസഭ സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ഈസ നബ്രത്ത്,എൻ.നൂർജഹാൻ,സുബിത രാജൻ,ഷാഹിന റസാഖ്,കെ.വി ശൈലജ,കെ.വി ഉണ്ണികൃഷ്ണൻ,സദാനന്ദൻ കോട്ടീരി,സാജിത ടീച്ചർ,ഉമ്മു ഹബീബ,പി.പി ശൈലജ,ബഷീറ നൗഷാദ്,കെ.പി അബ്ബാസ്,കമറുദ്ധീൻ പാറക്കൽ,റസീന മാലിക്ക്,രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ രാജൻ മാസ്റ്റർ,സി.ദാവൂദ്,എൻ.വേണുഗോപാലൻ,ബാബു,വി.പി സാലിഹ്,മെഡിക്കൽ ഓഫീസർ ഡോ.നിഷ,ശ്രീകുമാർ മാസ്റ്റർ,പവിത്രൻ മാസ്റ്റർ,അൻവർ മുളമുക്കിൽ,നൂറുൽ ആബിദ്,എം.പി ഹാരിസ് മാസ്റ്റർ, സുബ്ര്യമണ്യൻ,പീറ്റർ തുടങ്ങിയവർ സംസാരിച്ചു.










