/ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെനേതൃത്വത്തിൽ  നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെനേതൃത്വത്തിൽ  നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

വളാഞ്ചേരി:-സാമ്പത്തിക വർഷം അവസാനിക്കാനായിട്ടും പദ്ധതിവിഹിതത്തിന്റെ മൂന്നാം ഗഡു അനുവദിക്കാത്തതിലും,തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ധനവകുപ്പിൻറെ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡിഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പരിപാടി കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ മധുസൂധനൻ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് സ്വാഗതം പറഞ്ഞു.കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി കൺവീനർ സലാം വളാഞ്ചേരി,അസൈനാർ പറശ്ശേരി,മുനിസിപ്പൽ യു.ഡിഎഫ് ഭാരവാഹികളായ ടി.കെ ആബിദലി,രാജൻ മാസ്റ്റർ,നീറ്റുക്കാട്ടിൽ മുഹമ്മദലി,എന്നിവർ സംസാരിച്ചു.തദ്ദേശസ്ഥാപനങ്ങളുടെ തനത് വരുമാനം പിടിച്ചെടുക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത് വരുമാനം ട്രഷറിയിൽ നിക്ഷേപിക്കുന്നതോടെ ട്രഷറി നിയന്ത്രണത്തിന് വിധേയമാകും ഇതോടെ അത്യാവശ്യത്തിന് പോലും സ്വന്തമായി തുക ചെലവഴിക്കാൻ ആവാത്ത സാഹചര്യത്തിലേക്ക് തദ്ദേശസ്ഥാപനങ്ങൾ മാറും. തുക ലഭ്യമായാൽ തന്നെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയുണ്ടാകുകയും നിസ്സാര പണത്തിന് പോലും ട്രഷറിയിലേക്ക് പോകേണ്ട സാഹചര്യവും സാങ്കേതികത്വവും വലിയ പ്രതിസന്ധി ഉണ്ടാകും.സ്വയം ഭരണ സ്ഥാപനം എന്ന അധികാരത്തെ എടുത്തുമാറ്റുന്ന നടപടി കൂടിയാണെന്നും,സർക്കാർ ഇത്തരം നടപടികൾ പിൻവലിക്കണമെന്നും പ്രതിഷേധകൂട്ടായ്മ ആവശ്യപെട്ടു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തിഷൈലേഷ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ നബ്രത്ത്,ഷിഹാബ് പാറക്കൽ,നൂർജഹാൻ നടുതൊടി,കെ.വി ശൈലജ,സുബിത രാജൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,ഹസീന വട്ടോളി,ബദരിയ്യ മുനീർ,ആബിദ മൻസൂർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി നന്ദി പറഞ്ഞു.