/പാട്ടക്കരിമ്പ് കോളനിയിലെ  കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ നേത്ര പരിശോധനക്യാമ്പ് നടത്തി.

പാട്ടക്കരിമ്പ് കോളനിയിലെ  കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ നേത്ര പരിശോധനക്യാമ്പ് നടത്തി.

എംപയർ കോളേജ് ഓഫ് സയൻസ് ഒപ്റ്റോമെട്രി വിഭാഗവും നിലമ്പൂരിൽ ഉള്ള ടെക്ടോണ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നിലമ്പൂരിൽ ഉള്ള പാട്ടക്കരിമ്പ് കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഫാത്തിമ മസൂദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടെക്ടോണ ആശുപത്രി പിആർഒ ജിനു അധ്യക്ഷതവഹിച്ചു.കോളേജ് രജിസ്ട്രാർ ടിവി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഒപ്റ്റോമെട്രി വിഭാഗം എച്ച്.ഒ.ഡി ഷിബില നർഗീസ്, അസിസ്റ്റന്റ് പ്രൊഫസർമാരായ അനഘ ശ്രീധർ, ഫസീന തസ്നി , കോളേജ് യൂണിയൻ ചെയർമാൻ ഫഹബിൻ പി, ഹിഷാം മൊഹ്‌യുദീൻ, ഇൻതിസാം എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ചടങ്ങിൽ പഠനസാമിഗ്രികളും വസ്ത്രവും വിതരണം ചെയ്തു.