എടയൂർ : എടയൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെരുവ് നായ പേ വിഷബാധ ക്കുള്ള കുത്തിവെപ്പ് നടത്തി.
കുത്തിവെപ്പിനുള്ള
വാക്സിൻ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രമ്യക്ക് നൽകി ഉദ്ഘാടനം പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു.
പരിപാടിയിൽ ക്ഷേമകാര്യ ചെയർമാൻ ജഹ്ഫർ പുതുക്കുടി മെമ്പർമാരായ കെ ടി നൗഷാദ് ,പി ടി അയൂബ്, ജൗഹറ കരീം , പി എം മുഹമ്മദ് വെറ്റിനറി ഡോക്ടർ ഫെബിന അടക്കമുള്ള ഉദ്യോഗസ്ഥരും, മെമ്പർമാരും പങ്കെടുത്തു.










