വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതി കറവ പശുക്കൾക്ക് കാലിത്തീറ്റ നാലാം ഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഗുണഭോക്തൃ വിഹിതം അടവാക്കിയ 89 പേർക്കാണ് 50% സബ്സിഡി നിരക്കിൽ കാലിതീറ്റ വിതരണം നടത്തുന്നത്.5 ഘട്ടങ്ങളിലായി ഒരു ഗുണഭേക്താവിന് 10 ചാക്ക് കാലിതീറ്റയാണ് ലഭിക്കുക.വികസനകാര്യ സ്റ്റാന്റിoഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിoഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിoഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,നഗരസഭ സെക്രട്ടറി എച്ച്.സീന,കൗൺസിലർ സദാനന്ദൻ കോട്ടീരി എന്നിവർ സംസാരിച്ചു.










