/എക്കോ ഫ്രണ്ട്‌ലി പാർക്ക് പ്രവൃത്തി ആരംഭിച്ചു.

എക്കോ ഫ്രണ്ട്‌ലി പാർക്ക് പ്രവൃത്തി ആരംഭിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന എക്കോ ഫ്രണ്ട്ലി പാർക്കിന്റെ പ്രവൃത്തി ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ടൂറിസം മേഘലയിൽ നഗരസഭയുടെ മറ്റൊരു പദ്ധതികൂടി നടപ്പിലാവുകയാണ്.കമ്മ്യൂണിറ്റി ചിൽഡ്രൻസ് പാർക്കിന്റെ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 7കോടി 40 ലക്ഷം രൂപ ചെലവഴിച്ച് 1.75 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്.ആയുർവേദിക്ക് ഗാർഡൻ,പിക്നിക് ഏരിയ,ചിൽഡ്രൻസ് പാർക്ക്,ഓപ്പൻ ജിംനേഷ്യം,കൾചറൽ ഇവന്റ് ഏരിയ അന്റ്‌ സ്റ്റേജ്,സെൽഫി പോയിൻറ്,ടോയിലറ്റ് ബ്ലോക്ക് അന്റ്‌ ഫീഡിംങ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കുന്നത്.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർ ആബിദ മൻസൂർ,അസൈനാർ പറശ്ശേരി,രാജൻ മാസ്റ്റർ,നീറ്റുക്കാട്ടിൽ മുഹമ്മദാലി,ജലീൽ കൊണ്ടയത്ത്,അൻഫർ മാസ്റ്റർ,ബാബു ഹുസൈൻ,മുസ്തഫ നെയ്യത്തൂർ,യൂസഫ് വട്ടപ്പറമ്പിൽ,പല്ലിക്കാട്ടിൽ അബ്ദുൾ ഖാദർ,ജലാൽ,തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം നന്ദി പറഞ്ഞു.