വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതിയുടെ ഭാഗമായി 1 മുതൽ 7 വരെ യുള്ള ഡി.പിആറുകളിലെ പി.എം.എ.വൈ – ലൈഫ് ഗുണഭോക്താക്കളുടെ ഗുണഭോക്‌തൃ സംഗമവും,ഭവന നിർമാണം പൂർത്തീകരിച്ചവരുടെ താക്കോൽ ദാനവും,സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,സെക്രട്ടറി എച്ച്.സീന,കൗൺസിലർമാരായ ഇ.പിഅച്ചുതൻ, സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ മാസ്റ്റർ,കെ.വി ഷൈലജ, വി ഹസീന,താഹിറ ഇസ്മയിൽ, പി.പി ഷൈലജ,സാജിത ടീച്ചർ, ഫൈസൽ തങ്ങൾ, വീരാൻ കുട്ടി പറശ്ശേരി,റസീന മാലിക്ക് തുടങ്ങിയവർ സംസാരിച്ചു.നാല് ലക്ഷത്തിൽ കട ബാധ്യത ഇല്ലാതെ ചെലവ് ചുരുക്കി വീട് പൂർത്തീകരണം സാധ്യമാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ലൈസൻസി ഗോപാലകൃഷ്ണൻ ,ഉപജീവന സാധ്യതകളും സംരംഭങ്ങളെക്കുറിച്ച് കുടുംബശ്രീ NU LM മാനേജർ സുബൈറുൽ അവാൻ,സാമൂഹ്യ സുരക്ഷ പദ്ധതികളെ കുറിച്ച് സെന്റർ ഫോർ ഫിനാൻഷ്യൽ ലിറ്ററസി സ്റ്റാഫ് സതി രത്നം എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടന്നു.പ്രൊജക്ട് ഓഫീസർ പത്മിനി കെ,ജിയോ ടാഗ് സർവ്വേയർ വി.ടി റഫീക്ക്, PMAY SDS രേഷ്മ , ക്ലർക്ക് ഷാജി എന്നിവർ സംബന്ധിച്ചു.










