/കുറ്റിപ്പുറം പോലീസിനെ ആദരിച്ചു.

കുറ്റിപ്പുറം പോലീസിനെ ആദരിച്ചു.

2023 വർഷത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളിൽ ഒമ്പതാം സ്ഥാനം നേടിയ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരെ IRHSS പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ടീം അംഗങ്ങൾ നേരിൽ കണ്ട് അനുമോദിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനേഴായിരം അപേക്ഷകളിൽ നിന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ ഈ ബഹുമതിക്കർഹരായത്.
ജെ .എം.സി.ടി എക്സിക്യുട്ടീവ് മെമ്പർ യു. മുഹമ്മദലി അധ്യാപകനായ അഷ്കറലി വി .കെ എന്നിവർ ചേർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഉപഹാരം നൽകി. കുട്ടികളുടെ സംശയങ്ങൾക്ക് പോലീസ് പ്രതിനിധികൾ മറുപടി നൽകി . ചടങ്ങിൽ
വിദ്യാർത്ഥി പ്രതിനിധികളായ ഹംന എം.ടി ,ഫാത്തിമ റിഫ .സി. സി, സ്കൂൾ ലീഡർ ഹസ്ന ടി.പി, മുസ്തഫ ടി. ടി .പി ഷമീം മാസ്റ്റർ എന്നിവർ സംബന്ധിച്ചു.