നെല്‍വയല്‍ നികത്തി കമുക് വെച്ചു; ഹൈക്കോടതി വിധിപ്രകാരം പൂര്‍വസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്
എടവണ്ണപ്പാറ: പാഞ്ചിരി കുനിയില്‍ നെല്‍വയല്‍ നികത്തി കമുക് വെച്ചത് ഹൈക്കോടതി വിധിപ്രകാരം പൂര്‍വസ്ഥിതിയിലാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്.
32സെന്റ് പാടത്താണ് കമുക് കൃഷി ചെയ്തത്. തിങ്കളാഴ്ച രാവിലെ കലക്ടറുടെ ഉത്തരവ് പ്രകാരം വാഴക്കാട് വില്ലേജ് ഓഫിസര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ പൂര്‍വസ്ഥിതിയിലാക്കാൻ ശ്രമം തുടങ്ങി.
നാലുവര്‍ഷം പ്രായമായ 60 കമുകുകളാണ് വെട്ടി മാറ്റിയത്. 2008ലെ ഡാറ്റാബാങ്ക് നിലവില്‍ വന്നശേഷം ഈ പാടം നെല്‍വയലായിരുന്നു. വയലില്‍ കമുക് വെച്ചതിനെതിരെ പരാതികളും ഉയര്‍ന്നിരുന്നു. ഇതോടെ കലക്ടര്‍ നെല്‍വയല്‍ പൂര്‍വ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. കലക്ടറുടെ ഉത്തരവിനെതിരെ ഉടമ തിരുവനന്തപുരം അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷൻ കമ്മീഷണറെ സമീപിച്ചു.എന്നാല്‍ ഇതും ഫലം കണ്ടില്ല. ഇവിടെ നിന്നും പൂര്‍വസ്ഥിതിയിലാക്കാൻ ഉത്തരവിടുകയായിരുന്നു. ഒടുവില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.










