അഗളി: അട്ടപ്പാടി പുതൂര്‍ ചാളയൂരില്‍ അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രംതകര്‍ത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.ട്യൂബില്‍ സൂക്ഷിച്ചിരുന്ന15 ലിറ്റര്‍ വാറ്റ്ചാരായവും കണ്ടെടുത്തു നശിപ്പിച്ചു. ക്രിസ്മസ് –ന്യുഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിനടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം തകര്‍ത്തത്.
ചാളയൂര്‍ ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പങ്കനാരിപള്ളം നീര്‍ചാലിനു സമീപംപാറക്കെട്ടുകള്‍ക്ക് ഇടയിലാണ് വാഷ് കണ്ടെത്തിയത്.
കുടങ്ങളിലും പ്ലാസ്റ്റിക് ബാരലുകളിലുമായി ഒളിപ്പിച്ചിരുന്ന 830 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും 15 ലിറ്റര്‍ ചാരായവുമാണ് കണ്ടെത്തി കേസാക്കിയത്.
അഗളി എക്സൈസ് ഇൻസ്പെക്ടര്‍ ജി സന്തോഷിനു ഇത് സംബന്ധിച്ചു രഹസ്യ വിവരംലഭിച്ചിരുന്നു.
അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലായി വ്യാജവാറ്റും വില്പനയും വര്‍ധിച്ചു വരുന്നതായി എക്സൈസ്ഇൻസ്പെക്ടര്‍ ജി. സന്തോഷ് പറഞ്ഞു.
അഗളി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്. അജിത്, പ്രിവന്റീവ് ഓഫീസര്‍ കെ. മണികണ്ഠൻ, സിഇഒമാരായ ആര് പ്രതീപ്, എ.കെ. ലക്ഷ്മണൻ, ടി.കെ. ഭോജൻ, ഡ്രൈവര്‍ അനൂപ്എന്നിവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.










