/പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്‌സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി , കൗൺസിലർ അബ്ബാസ് എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോ.നിഷ ,ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ചന്ദ്ര,ജെ.എച്ച്.ഐ മാരായ രഞ്ജിത്ത്, ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു. പരിരക്ഷ ജില്ലാ കോർഡിനേറ്റർ ഫൈസൽ, പാലിയേറ്റീവ് നഴ്സ്മാരായ ജനിത,അനിത എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.