/8 ാമത് ആയുർവേദ ദിനാചരണo

8 ാമത് ആയുർവേദ ദിനാചരണo

വളാഞ്ചേരി:- 8 ാമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭയും കോട്ടക്കൽ എപ്പിഡെമിക് സെല്ലും സoയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്,സിദ്ധ,യുനാനി സ്പെഷ്യൽ ഒ.പി പരിശോധന എന്നിവ സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അദ്ധ്യക്ഷനായി.കാർത്തല ഗവ.ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുജീഷ് ഇ.പി സ്വാഗതം പറഞ്ഞു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ മുജീബ് വാലാസി,റൂബി ഖാലിദ്,ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,തസ്ലീമ നദീർ,എൻ.നൂർജഹാൻ,സുബിത രാജൻ,കെ.വി ഉണ്ണികൃഷ്ണൻ,പി.പി ഷൈലജ,നീറ്റുക്കാട്ടിൽ മുഹമ്മദലി,വെസ്റ്റേൺ പ്രഭാകരൻ,വി.പി സാലിഹ്,ഹുസൈൻ കൊട്ടാമ്പാറ എന്നിവർ സംസാരിച്ചു.200 നൂറിൽ പരം രോഗികൾ പങ്കെടുത്ത ക്യാമ്പിൽ മാറാക്കര ആയുർവേദവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. സജീറ കാപ്പൻ ആയുർവേദ ദിനാചരണത്തിന്റെ പ്രാധാന്യം,ലക്ഷ്യങ്ങൾ എന്നിവയെ സംബന്ധിച്ചും,വളാഞ്ചേരി സിദ്ധവിഭാഗം മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത് എം.എസ് ജീവിത ശൈലി രോഗങ്ങളെ സംബന്ധിച്ചും,മാറാക്കര യൂനാനി വിഭാഗം ഡോ.നാസിർ എം.ടി യുനാനി ചികിത്സ പുതിയ കാലഘട്ടത്തിൽ എന്നതിനെ സംബന്ധിച്ചും ക്ലാസ്സുകൾ സംഘടിപ്പിച്ചു. ഡോ.ജോഷ്ന,ഡോ.രഹന പി,ഡോ.അബൂബക്കർ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.മലബാർ ഡയഗ്നിസ്റ്റിക്ക് സെന്ററിന്റെ നേതൃത്വത്തിൽ ജീവിത ശൈലിരോഗനിർണ്ണയ രക്ത പരിശോധന ക്യാമ്പും നടന്നു.എച്ച്.എം.സി അംഗങ്ങൾ,ആശവർക്കർമാർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഇരിമ്പിളിയം ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ഹിബി മോൾ പി.പി നന്ദിയും പറഞ്ഞു