/വളാഞ്ചേരി:-ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിവനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനം 

വളാഞ്ചേരി:-ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിവനിതകൾക്കുള്ള ഹെൽത്ത് ക്യാമ്പയിനിന്റെ നഗരസഭ തല ഉദ്ഘാടനം 

സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺഹാളിൽ വെച്ച്  നഗരസഭ ചെയർമാൻ അഷ്റഫ്അമ്പലത്തിങ്ങൽ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായസി.എം റിയാസ്,മുജീബ് വാലാസി,റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്,കൗൺസിലർമാരായ .പിഅച്ചുതൻ,ഷിഹാബ് പാറക്കൽ,സിദ്ധീഖ് ഹാജി,ബദരിയ്യ മുനീർ,നൗഷാദ് നാലകത്ത്,സാജിതടീച്ചർ,എന്നിവർ സംസാരിച്ചു.ഡോ.ഫാത്തിമ ടി.പി യുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുംസൈക്കോളജിസ്റ്റ് കൊച്ചുത്രേസ്യയുടെ നേതൃത്വത്തിൽ ‘സ്ത്രീകളുടെ മാനസികാരോഗ്യത്തെക്കുറിച്ചുംക്ലാസ്സുകൾ നടന്നുതുടർന്ന് ഡോ.ബിന്ദു പ്രശോഭ്,ഡോ.ഫസ്ന എന്നിവർ മെഡിക്കൽ ക്യാമ്പിന്നേത്യത്വം നൽകി.വളാഞ്ചേരി ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസ്സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ എൻ.നൂർജനാൻ നന്ദി പറഞ്ഞു.