മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ ജൂലിയെ(40)യാണ് അറസ്റ്റ്ചെയ്തത്. ഇവരെ കോടതിയിൽഹാജരാക്കി റിമാൻഡ്ചെയ്‌തു. 18ന് രാവിലെ 3.30 ഓടെ മാമ്പള്ളി പള്ളിക്കു സമീപംതെരുവുനായ്‌ക്കൾ കടിച്ചുപറിയ്‌ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.
നായകളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്‌ടപ്പെട്ടിരുന്നു. 15ന് പുലർച്ചെ5.30ഓടെ വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ജൂലി കത്രിക ഉപയോഗിച്ച് പൊക്കിൾകൊടിമുറിയ്ക്കുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തി. മൃതദേഹം ബക്കറ്റിൽ സൂക്ഷിച്ചു. പുലർച്ചെ ആറോടെ വീടിനടുത്ത് വെട്ടുകത്തി ഉപയോഗിച്ച് കുഴികുത്തി കുഴിച്ചിട്ടു. പിന്നീട് തെരുവുനായ്‌ക്കൾ മൃതദേഹം മാന്തി പുറത്തെടുക്കുകയായിരുന്നു. ജൂലിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു.










