/പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

പൊന്നാനിപൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടിപടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ്കോയയെ ഹൈദരാബാദിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്പ്രതിയെ നാട്ടിലെത്തിക്കാൻപൊലീസ് സംഘം ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചുഇയാൾ ഹൈദരാബാദിലുണ്ടെന്നരഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നിരീക്ഷിക്കാനായി നാലംഗസംഘം നേരത്തെഹൈദരാബാദിലെത്തിയിരുന്നുഇവരുടെ കസ്റ്റഡിയിലാണ് പ്രതിയപ്പോൾകഴിഞ്ഞ 20നായിരുന്നുനാടിനെ ഞെട്ടിച്ച സംഭവം.

ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽതാമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയുംകൊലപ്പെടുത്തിയശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നുഇയാൾ മുമ്പുംഭാര്യയെ കൊലപ്പെടുത്താൻ ശ്രമം നടത്തിയിരുന്നുപൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെതാൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നുതാമസം.