തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് വിഷം കഴിച്ച്ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കുംഎതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ്നിഗമനം.
രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ്പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽവേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്തപ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത്പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച്പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ്ആത്മഹത്യയെന്നാണ് നിഗമനം










