/സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.

മലപ്പുറംസ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി അബ്ദുള്‍ റാഷിദ് അറസ്റ്റില്‍സ്വന്തം വീടായ പിലാശ്ശേരി വാവൂര്‍ കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതിമോഷ്ടിച്ചെന്നാണ് കേസ്. 24നായിരുന്നു സംഭവംപ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയതിന്റെഅടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ്റാഷിദാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്.

എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പൊലീസ് മോഷണ മുതല്‍കണ്ടെടുത്തുപലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്‍ത്തടിച്ചത്മറച്ചുവയ്ക്കാനാണ് ഒരു മോഷണംകൂടി പ്രതി നടത്തിയത്പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് കോടതിയില്‍ ഹാജരാക്കി . വാഴക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് . അന്വേഷണ സംഘത്തില്‍ സിപി.ഒമാരായ അഹമ്മദ്കബീര്‍അബ്ദുള്‍ ബാസിത് ,സുമേഷ് എന്നിവരും പങ്കെടുത്തു.