ചങ്ങരംകുളം: ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെഅക്രമം. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന്റെഭാഗമായി കരോളുമായി ഇറങ്ങിയ 25ഓളം വരുന്ന കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. പ്രദേശത്തെ മദ്യ സംഘങ്ങളാണ് പ്രകോപനമില്ലാതെ കുട്ടികളെ അടിച്ച് ഓടിച്ചത്. കുട്ടികൾ വാടകക്ക്എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച്ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമത്തിൽ പരിക്കേറ്റ അഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റപെരുമുക്ക് സ്വദേശികളായ തണ്ടലായിൽ കിഷോറിന്റെ മക്കളായ ജഗത്ത്(15), നീരജ്(13), അധികാരിവീട്ടിൽ ശ്രീകുമാർ മകൻ സിദ്ധാർത്ഥ്(17) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലും ആനക്കപ്പറമ്പിൽ നിഷയുടെ മകൻ കണ്ണൻ(13)നെ എടപ്പാളിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










