മലപ്പുറം: മലപ്പുറം എളങ്കൂറില്‍ കുടുംബം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ കാറിടിച്ച് ഒന്നര വയസ്സുകാരിമരിച്ചു. ചെരണി സ്വദേശി മാഞ്ചേരി തുപ്പത്തുകുരിക്കള്‍ വീട്ടില്‍ ജസീലിന്റെ മകള്‍ ജസയാണ് മരിച്ചത്. അപകടത്തില്‍ ജസീലിനും ഭാര്യ ജസീല (28) ക്കും നിസാരമായ പരിക്കേറ്റു. ഇവര്‍ മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ്അപകടം. കുട്ടശ്ശേരിയിലെ ജസീലിന്റെ ഭാര്യവീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്ത്നിന്നും വരികയായിരുന്ന ഇന്നോവ കാര്‍ ബൈക്കിനു പിറകിലിടിക്കുകയായിരുന്നു. ഇതോടെ ജസബൈക്കില്‍ നിന്നും തെറിച്ചു വീണു. ഉടനെ തൊട്ടടുത്ത സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരിമെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ചുമട്ടുതൊഴിലാളിയാണ് ജസീല്‍.










