എടപ്പാൾ: എടപ്പാൾ ടൗണിനെ ഞെട്ടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ട് എബൊട്ടിന്സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു പോയി. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോപൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണംഉണ്ടാകേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളുംപരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
CrimeOctober 26, 2022










